സത്യവ്രത ശാസ്ത്രി

ഇന്ത്യന്‍ രചയിതാവ്‌
(സത്യ വ്രത ശാസ്ത്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംസ്‌കൃതഭാഷയിലെ പ്രഥമ ജ്ഞാനപീഠ ജേതാവാണ് ഡോ. സത്യവ്രത ശാസ്ത്രി(ജനനം :29 സെപ്റ്റംബർ 1930). കവിയും പണ്ഡിതനുമായ ഇദ്ദേഹം മൂന്ന് മഹാകാവ്യങ്ങളും,മൂന്നു ഖണ്ഡ കാവ്യങ്ങളും ഒരു പ്രബന്ധ കാവ്യവും രചിച്ചിട്ടുണ്ട്. രാമകീർത്തി മഹാകാവ്യം, ബൃഹത്തരം ഭാരതം, ശ്രീബോധിസത്വചരിതം, വൈദികവ്യാകരണം എന്നിവയാണ് പ്രധാന കൃതികൾ.

സത്യ വ്രത ശാസ്ത്രി
ജനനം (1930-09-29) സെപ്റ്റംബർ 29, 1930  (94 വയസ്സ്)
മരണംനവംബർ 14, 2021 (91 വയസ്സ്)
തൊഴിൽപണ്ഡിതൻ, കവി, സാഹിത്യ നിരൂപകൻ
ദേശീയതഭാരതീയൻ
പഠിച്ച വിദ്യാലയംപഞ്ചാബ് സർവ്വകലാശാല, ബനാറസ് ഹിന്ദു സർവ്വകലാശാല
Genreസംസ്കൃതം
അവാർഡുകൾ2006ലെ ജ്ഞാനപീഠം പുരസ്കാരം
1968 ലെ സാഹിത്യ അക്കാദമി പുരസ്കാരം
പങ്കാളിഡോക്ടർ.ഉഷാ സത്യവ്രത്
വെബ്സൈറ്റ്
http://www.satyavrat-shastri.net

ഡൽഹി ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ സംസ്കൃതവിഭാഗത്തിൽ പ്രൊഫസറാണ് ഇദ്ദേഹം. ഡൽഹി സർവ്വകലാശാലയിലെ സംസ്കൃതവിഭാഗത്തിന്റെ തലവൻ കൂടിയായിരുന്നു സത്യവ്രത ശാസ്ത്രി. ശ്രീഗുരുഗോവിന്ദസിംഹചരിതം എന്ന കൃതിക്ക് 1968 ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1] ഇപ്പോൾ ഡൽഹി സർവ്വകലാശാലയിൽ സ്പെഷൽ സെന്റർ ഫോർ സൻസ്ക്രിറ്റ് സ്റ്റഡീസിൽ ഓണററി പ്രൊഫസറായി പ്രവർത്തിക്കുന്നു.

പഠനം, ഔദ്യോഗിക വൃത്തി

തിരുത്തുക

തന്റെ പിതാവായ ചാരുവ്രതശാസ്ത്രിയിൽനിന്നും പ്രാധമികവിദ്യാഭ്യാസം നേടിയ സത്യവ്രതശാസ്ത്രി വാരണാസിയിലാണ് ഉന്നതവിദ്യാഭ്യാസം നേടിയത്. പ്രമുഖ പണ്ഡിതരായ സുഖദേവ് ഝാ, സിദ്ധേശ്വർ വർമ്മ എന്നിവരുടെ കീഴിൽ ശിക്ഷിതനായ അദ്ദേഹം പഞ്ചാബ് സർവ്വകലാശാലയിൽനിന്നും ബിരുദവുംബിരുദാനന്തരബിരുദവും സംസ്കൃതത്തിൽ നേടി. അദ്ദേഹത്തിന്റെ ഗവേഷണബിരുദം ബനാറസ് ഹിന്ദു സർവ്വകലാശാലയിൽനിന്നും ആണ് നേടിയത്.[2] അധികം താമസിയാതെ അദ്ദേഹം ദൽഹി സർവ്വകലാശാലയിൽ അധ്യാപകനായി സേവനം ആരംഭിച്ച അദ്ദേഹം അവിടെ സംസ്കൃതവിഭാഗാധ്യക്ഷൻ, ആർട്ട്സ് വിഭാഗം ഡീൻ, തുടങ്ങിയ പദവികളും വഹിച്ചു. സത്യവ്രത ശാസ്ത്രി ഒറീസയിൽ പുരി ജഗന്നാഥ് സർവ്വകലാശാലാ വൈസ്ചാൻസിലർ ആയും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ബാങ്കോക്കിലെ ചുലലൊങ്ലൊർൺ യൂണിവേഴ്സിറ്റി, ശില്പലൊർൻ ഉനിവേഴ്സിറ്റി, തായ് ലാന്റിൽ നോങ്കായിൽ നൊർത്ത് ഈസ്റ്റ് ബുധ്ധിസ്റ്റ് യൂണിവേഴ്സിറ്റി, ജർമ്മനിയിലെ ട്യൂബിങെൻ ഉണിവേഴ്സിറ്റി, ബെൽജിയത്തിൽ ലൂവെൻ യൂണിവേഴ്സിറ്റി, കാനഡയിൽ എഡ്മൗണ്ടനിൽ അൽബാർത്ത യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രൊഫസർ ആയി പ്രവർത്തിച്ചു. അദ്ദേഹം തായ് ലാന്റ് രാജകുമാരനായ , മഹാചക്രി സിരിങ്ധോണിനെ 1977-79കാലത്ത്സംസ്കൃതം പഠിപ്പിച്ചിട്ടുണ്ട്. .[3][4][5]

സത്യവ്രതശാസ്ത്രി സംസ്കൃതസാഹിത്യത്തിന് വലിയ സംഭാവൻ നൽകിയിട്ടുണ്ട്. രാമായണത്തിന്റെ തായ് പാഠത്തിനു രോയൽ തായ് ഭാഷയിൽനിന്നും സംസ്കൃതത്തിലേക്ക് നൽകിയ പരിഭാഷ അതിൽ വളരെ പ്രധാനമാണ്. ഇത് തായ് രാജകുടുംബത്തിന്റെ ആവശ്യപ്രകാരം ചെയ്തതാണ്. ശ്രീരാമകൃതി മഹാകാവ്യം എന്ന പേരിൽ പ്രസിദ്ധീകരിച്ചു. അതിന് ഡോ. സി രാജേന്ദ്രൻ[6] മലയാള പരിഭാഷയും ഒരുക്കി. അദ്ദേഹം ഇപ്പോൾ തായ് ലാന്റിലെ ഹിന്ദു ക്ഷേത്രങ്ങളീലെ ലിഖിതങ്ങളെ ക്കുറിച്ചും, കാളിദാസ് പഠനങ്ങളും , യോഗവാസിഷ്ഠത്തിന്റെ സംശോധിതപാഠ്മുണ്ടാക്കുന്നതിലും , തെക്ക് കിഴക്കൻ ഏഷ്യയിലെ സംകൃത പദാവലിയെ ക്കുറിച്ചും തെക്കു കിഴക്കൻ ഏഷ്യയിലെ രാമകഥകളെക്കുറിച്ചും ഉള്ള പഠങ്ങളിലും മുഴുകിയിരിക്കുന്നു. 2006ൽ ഇദ്ദേഹം സംസ്കൃതഭാഷക്ക് നൽകിയ സംഭാവനകളെ മാനിച്ച് ജ്ഞാനപീഠം അവാർഡ് നൽകി ആദരിച്ചു. 2009ൽ അദ്ദേഹം ആ പുരസ്കാരം തന്റെ തായ് ശിഷ്യനായ മഹാചക്രി സിരിന്ധൊൻ രാജകുമാരനു സമർപ്പിച്ചു.[7][8][9]

2021 നവംബർ 14 ന് 91-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

  • Brhattaram Bharatam ( A Kavya in Sanskrit ) Sarasvati Susama, Journal of the Sampurnanand Sanskrit University, Varanasi, Vol. XII, No. 1, Samvat 2014
  • Sribodhisattvacaritam (A Kavya in Sanskrit), First Ed. Self Publication, Delhi, Samvat 2017 (A.D. 1960) pages iv+ 120, Second Ed. Meharchand Lacchmandas, Delhi 1974,
  • Srigurugovindasimhacaritam (A Kavya in Sanskrit) (With a Foreword by Dr. V.Raghavan), First Ed. Guru Gobind Singh Foundation, Patiala, 1967, Second Ed. Sahitya Bhandar, Meerut, 1984,
  • Sarmanyadesah Sutaram Vibhati (A Kavya in Sanskrit), Akhil Bharatiya Sanskrit Parishad, Lucknow, 1976
  • Indira Gandhi-caritam (A Kavya in Sansktir), Bharatiya Vidya Prakashan, Delhi, 1976,
  • Thaidesavilasam (A Kavya in Sanskrit) (With a Foreword by Prof. Visudh Busyakul), Eastern Book Linkers, Delhi 1979
  • Sriramakirtimahakavyam (A Kavya in Sanskrit) (with a foreword by Her Royal Highness Maha Chakri Sirindhorn, the Princess of Thailand), Moolamall Sachdev and Amarnath Sachdeva Foundations, Bangkok, First Ed. 1990, Second Ed. 1991, Third Ed. 1995.
  • Patrakavyam (A Kavya in Sanskrit), Eastern Book Linkers, Delhi 1994
  • New Experiments in Kalidasa (Plays), Eastern Book Linkers, Delhi 1994
  • Chanakyaniti, Bharatiya Vidya Mandir, Kolkata, 2013, ISBN 978-81-89302-42-9
  • Charan Vai Madhu Vindati (Sanskrit-Hindi), Vijaya Books, Delhi-110032, 2013 - ISBN 978-93-81480-30-4

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 1968
  • ഭാരത രാഷ്ട്രപതി യുടെ സർട്ടിഫിക്കറ്റ് ഒഫ് ഓണർ 1985
  • കാളിദാസ പുരസ്കാരം 1994
  • പത്മശ്രീ ഭാരത സർക്കാർ 1999
  • പത്മഭൂഷൺ ഭാരതസർക്കാർ -2010
  1. "സത്യവ്രതശാസ്ത്രി - പുരസ്കാരങ്ങൾ". സത്യവ്രതശാസ്ത്രിയുടെ വെബ് വിലാസം. Archived from the original on 2014-02-22. Retrieved 22-ഫെബ്രുവരി-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. Brown, Richard. Journey with a Savant. ISBN 0-684-82125-7.
  3. "Recent News". The Hindu. Chennai, India. 20 November 2005. Archived from the original on 2006-09-05. Retrieved 28 January 2007.
  4. The Nation Newspaper (6 August 1998). Professor to a Princess. The Nation (Thailand).
  5. "Professor Dr. Satya Vrat Shastri was appointed as Visiting Professor of Indian Studies in Chulalongkorn University, Bangkok". Archived from the original on 9 April 2004. Retrieved 12 February 2007.
  6. മുൻ സംസ്കൃതവിഭാഗാധ്യക്ഷൻ, കോഴിക്കോട് സർവ്വകലാശാല.
  7. name="Sanskritfirst2009"
  8. "Sanskrit poet conferred Jnanpith award". Press Trust of India. 20 August 2009. Archived from the original on 2009-09-09. Retrieved 20 August 2009.
  9. "Jnanpith Award presented". Chennai, India: The Hindu. 20 August 2009. Archived from the original on 2011-02-14. Retrieved 20 August 2009.

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സത്യവ്രത_ശാസ്ത്രി&oldid=4092709" എന്ന താളിൽനിന്ന് ശേഖരിച്ചത്