സത്യ നദെല്ല

മൈക്രോസോഫ്റ്റിന്റെ സി. ഇ. ഒ
(സത്യ നാദെല്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസറാണ് ഇന്ത്യൻ അമേരിക്കനായ സത്യ നദെല്ല(సత్య నాదెళ్ల)[1][2]. സ്റ്റീവ് ബാമറിന്റെ പിൻഗാമിയായി 2014 ഫെബ്രുവരി 4നാണ് അദ്ദേഹം തത്സ്ഥാനത്ത് നിയമിതനായത്. ഇതിനുമുമ്പ് അദ്ദേഹം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്സിക്ക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു[3].

സത്യ നദെല്ല
2013-ൽ സത്യ നദെല്ല
ജനനം1967 (വയസ്സ് 53–54)
ഹൈദരാബാദ് ഇന്ത്യ
താമസംഅമേരിക്കൻ ഐക്യനാടുകൾ
ദേശീയതഇന്ത്യൻ അമേരിക്കൻ
ബിരുദം

ആദ്യകാല ജീവിതംതിരുത്തുക

ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദിലാണ് ബി. എൻ. യുഗാന്ദർ എന്ന ഐ.എ.സ് ഉദ്യോഗസ്ഥന്റെ മകനായി നദെല്ല ജനിച്ചു. നദെല്ല തന്റെ വിദ്യാഭാസം ഹൈദ്രാബാദ് പബ്ലിക്ക് സ്കൂളിലാണ് പൂർത്തിയാക്കിയതെ. പിന്നീട് 1984-1988-ൽ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും (മംഗലാപുരം സർവകലാശാല) എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി. അമേരിക്കയിൽ നിന്നു അദ്ദേഹം കമ്പ്യൂട്ടർ സയൻസിൽ ബിരുദവും എം.ബി.എ യും നേടി.[4][5]

അവലംബംതിരുത്തുക

  1. Microsoft Board Names Satya Nadella as CEO - WSJ.com
  2. Microsoft Board names Satya Nadella as CEO
  3. "Satya Nadella, President, Server & Tools Business". Microsoft. ശേഖരിച്ചത് 23 January 2013.
  4. "Satya Nadella: Hyderabad to Seattle via Manipal". timesofindia.
  5. "IAS officer's son tipped to become Microsoft CEO".
"https://ml.wikipedia.org/w/index.php?title=സത്യ_നദെല്ല&oldid=2363764" എന്ന താളിൽനിന്ന് ശേഖരിച്ചത്