സത്യവാണി മുത്തു
ചെന്നൈയിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവും തമിഴ്നാട് നിയമസഭാംഗവും ആയിരുന്നു സത്യവാണി മുത്തു (15 ഫെബ്രുവരി 1923 - 11 നവംബർ 1999). [1] തമിഴ്നാട് സംസ്ഥാന നിയമസഭ, രാജ്യസഭ എന്നീ നിയമ നിർമ്മാണ സഭകളിൽ അംഗമായും കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ദ്രാവിഡ മുന്നേറ്റ കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ അംഗമായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സത്യവാണി, തുടർന്ന് താഴ്ത്തപ്പട്ടോർ മുന്നേറ്റ കഴകം എന്ന പേരിൽ സ്വന്തമായി ഒരു പാർട്ടി സ്ഥാപിക്കുകയും ഏതാനും വർഷങ്ങൾക്കു ശേഷം അണ്ണ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു.
സത്യവാണി മുത്തു | |
---|---|
ജനനം | ഫെബ്രുവരി 15, 1923 |
മരണം | നവംബർ 11, 1999 | (പ്രായം 76)
തൊഴിൽ | രാഷ്ട്രീയ പ്രവർത്തക, കേന്ദ്ര മന്ത്രി |
നിയമസഭാംഗം
തിരുത്തുക1949 ൽ പാർട്ടി തുടങ്ങിയതു മുതൽദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാർട്ടിയിലെ അംഗമായിരുന്നു സത്യവാണി. 1953 - ൽ സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാർ നടപ്പിലാക്കാനിരുന്ന കുല കൽവി പദ്ധതിയ്ക്കെതിരെ സമരം ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെട്ടു. 1959-58 കാലഘട്ടത്തിൽ അവർ പാർട്ടിയുടെ പ്രചാരണ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. കൂടാതെ അണ്ണൈ (അർത്ഥം:മാതാവ്) എന്ന മാസികയുടെ പത്രാധിപരുമായിരുന്നു. [1] 1957, 1977, 1984 കാലയളവുകളിൽ പെരമ്പൂർ, ഉലണ്ടുപൂർപേട്ട് മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 1957 - ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായും, 1967 - ലും 1971 - ലും ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാനാർത്ഥിയായും തമിഴ്നാട്ടിലെ ചെന്നൈയിലുള്ള പെരമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും മൂന്നു പ്രാവശ്യം തമിഴ്നാട് സംസ്ഥാന നിയമസഭയിലേക്ക് സത്യവാണി തിരഞ്ഞെടുക്കപ്പെട്ടു. [2] [3] [4] എന്നാൽ 1962 - ലെ തിരഞ്ഞെടുപ്പിൽ പെരമ്പൂരിലും 1977 - ലെ തിരഞ്ഞെടുപ്പിൽ ഉളുന്തൂർപേട്ടൈയിലും അവർ മത്സരിച്ച് പരാജയപ്പെടുകയുണ്ടായി. [5] [6]
തിരഞ്ഞെടുപ്പ് ചരിത്രം
തിരുത്തുകതിരഞ്ഞെടുപ്പ് | നിയോജകമണ്ഡലം | വിജയി | വോട്ടുകൾ | പാർട്ടി | റണ്ണർ അപ്പ് | വോട്ടുകൾ | പാർട്ടി | പദവി |
---|---|---|---|---|---|---|---|---|
1957 | പെരമ്പൂർ | 1) പക്കിരിസ്വാമി പിള്ള </br> 3) സത്യവാണി മുത്തു |
34,579 </br> 27,638 |
IND </br> IND |
2) ടി.എസ് ഗോവിന്ദസ്വാമി </br> 4) ടി രാജഗോപാൽ ( എസ്സി ) |
31,806 </br> 23,682 |
INC </br> INC |
ജയിച്ചു |
1962 | പെരമ്പൂർ | ഡി. സുലോചന | 40,451 | INC | സത്യവാണി മുത്തു | 32,309 | ഡി.എം.കെ | പരാജയപ്പെട്ടു |
1967 | പെരമ്പൂർ | സത്യവാണി മുത്തു | 40,364 | ഡി.എം.കെ | ഡി. സുലോചന | 33,677 | INC | ജയിച്ചു |
1971 | പെരമ്പൂർ | സത്യവാണി മുത്തു | 49,070 | ഡി.എം.കെ | ഡി. സുലോചന | 37,047 | NCO | ജയിച്ചു |
1977 | ഉളുന്തൂർപേട്ടൈ | വി. തുലക്കനം | 26,788 | ഡി.എം.കെ | സത്യവാണി മുത്തു | 19,211 | എഡിഎംകെ | പരാജയപ്പെട്ടു |
1984 | പെരമ്പൂർ | പരിതി ഇളംവാഴുതി | 53,325 | ഡി.എം.കെ | സത്യവാണി മുത്തു | 46,121 | എഡിഎംകെ | പരാജയപ്പെട്ടു |
തമിഴ്നാട് മന്ത്രി
തിരുത്തുക1967 മുതൽ 1969 വരെ തമിഴ്നാട്ടിലെ സി.എൻ അണ്ണദുരൈ ഭരണകാലത്ത് ഹരിജന ക്ഷേമ - വിവരങ്ങളുടെ വകുപ്പ് മന്ത്രിയായിരുന്നു. [7] എം. കരുണാനിധിയുടെ ഭരണകാലത്തും 1974 വരെ അവർ ഹരിജന ക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു വന്നു. [8]
താഴ്ത്തപ്പെട്ടോർ മുന്നേറ്റ കഴകം
തിരുത്തുക1974 ൽ തന്റെ മന്ത്രിസ്ഥാനം രാജിവച്ചു സത്യവാണി ദ്രാവിഡ മുന്നേറ്റ കഴകം വിട്ടു. സി.എൻ അണ്ണാദുരയുടെ മരണം മുതൽ ഹരിജനങ്ങൾക്ക് ഡി.എം.കെ. വേണ്ടത്ര പരിഗണനകൾ നൽകിയില്ലെന്നും എം. കരുണാനിധിയെ ഹരിജനങ്ങൾക്കെതിരെയും മുൻവിധി രൂപീകരിച്ചെന്നും സത്യവാണി ഈ സമയത്ത് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. [8] അവർ പറഞ്ഞു:
The time has come to form a new party to fight for the rights of the Harijans. After Dr. Ambedkar, nobody has taken the cudgels in real earnest......We will form a new party, sit on the opposition benches, and fight for the rights of Schedules Castes. We will not let them be exploited and humiliated endlessly.[8][9][10]
ഇതിനെത്തുടർന്ന് അവർ താഴ്ത്തപ്പെട്ടോർ മുന്നേറ്റ കഴകം എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. 1977 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നതിനു ശേഷം അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാർട്ടിയിൽ ഈ പാർട്ടി ലയിക്കുകയുണ്ടായി. [11]
കേന്ദ്രമന്ത്രി
തിരുത്തുക1988 ഏപ്രിൽ 2 മുതൽ 1984 വരെ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം പ്രതിനിധിയായി രാജ്യസഭാംഗമായി പ്രവർത്തിച്ചു. 1979 ൽ ചരൺസിങ്ങിന്റെ ഭരണത്തിനു കീഴിൽ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. സത്യവാണിയും മറ്റൊരു നേതാവായിരുന്ന ബാല പഴനൂറുമായിരുന്നു കേന്ദ്രമന്ത്രിമാരാകുന്ന ആദ്യത്തെ കോൺഗ്രസ് ഇതര ദ്രാവിഡ പാർട്ടി അംഗങ്ങൾ. [12]
പുസ്തകങ്ങൾ
തിരുത്തുകമദ്രാസിലെ ദി ജസ്റ്റിസ് പ്രസ് ആണ് 1982 ൽ "മൈ അജിറ്റേഷൻ" സത്യവാണി മുത്തുവിന്റെ അനുഭവങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. സതവാണി മുത്തുവിന്റെ സമരങ്ങളെക്കുറിച്ച് മിഷൻ ഭവാനി ഇലവേലിൻ എഴുതിയ ഒരു പുസ്തകം 2018 ൽ പുറത്തിറങ്ങി. "താഴ്ത്തപ്പെട്ട മക്കളുക്കു കലൈഞ്ജർ എം. കരുണാനിധി സെയ്ത ദ്രോഹം - സത്യവാണി മുത്തു വരലാർ" എന്നായിരുന്നു ഈ പുസ്തകത്തിന്റെ പേര്.
അവലംബം
തിരുത്തുക- ↑ 1.0 1.1 Thirunavukkarasu, Ka (1999). Dravida Iyakka Thoongal (in Tamil). Nakkeeran pathippakam.
{{cite book}}
: CS1 maint: unrecognized language (link) - ↑ "1957 Madras State Election Results, Election Commission of India" (PDF). Election Commission of India. Retrieved 1 December 2009.
- ↑ "1967 Tamil Nadu Election Results, Election Commission of India" (PDF). Election Commission of India. Archived from the original (PDF) on 2012-03-20. Retrieved 1 December 2009.
- ↑ "1971 Tamil Nadu Election Results, Election Commission of India" (PDF). Election Commission of India. Archived from the original (PDF) on 2010-10-06. Retrieved 1 December 2009.
- ↑ "1962 Madras State Election Results, Election Commission of India" (PDF). Election Commission of India. Retrieved 1 December 2009.
- ↑ "1977 Tamil Nadu Election Results, Election Commission of India" (PDF). Election Commission of India. Retrieved 1 December 2009.
- ↑ India, a reference annual. Publications Division, Ministry of Information and Broadcasting. 1968. p. 447.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ 8.0 8.1 8.2 Duncan Forrester (1976). "Factions and Filmstars: Tamil Nadu Politics since 1971". Asian Survey. 16 (3): 283–296. doi:10.1525/as.1976.16.3.01p01703. JSTOR 2643545.
- ↑ "The rise and fall of Sathyavani Muthu". Femina. 7 June 1974.
- ↑ . The Hindu. 5 May, 6 May, 15 May and 3 June 1974.
{{cite news}}
: Check date values in:|date=
(help); Missing or empty|title=
(help) - ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help)