സതീഷ് ശിവലിംഗം
2014-ൽ സ്ക്കോട്ട്ലന്റിലെ ഗ്ലാസ്ഗോയിൽ വച്ച് നടന്ന കോമൺവെൽത്ത്ഗയിംസിൽ പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ ഭാരദ്വാഹക താരമാണ് സതീഷ് ശിവലിംഗം[1].
വ്യക്തിവിവരങ്ങൾ | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | Indian | |||||||||||||
ജനനം | Vellore, Tamil Nadu, India | 23 ജൂൺ 1992|||||||||||||
ഉയരം | 1.75 മീ (5 അടി 9 ഇഞ്ച്) (2014) | |||||||||||||
ഭാരം | 76 കി.ഗ്രാം (168 lb) (2014) | |||||||||||||
Sport | ||||||||||||||
രാജ്യം | ഇന്ത്യ | |||||||||||||
കായികയിനം | Weightlifting | |||||||||||||
Event(s) | 77 kg | |||||||||||||
Medal record
| ||||||||||||||
Updated on 28 July 2014. |
ആദ്യകാലജീവിതം
തിരുത്തുകശിവലിംഗത്തിന്റെയും ദേവനായുടെയും മകനായി തമിഴ്നാട്ടിലെ വെളോരുളള സതുവെച്ചിരയിലാണ് സതീഷ് ശിവലിംഗം ജനിച്ചത്.സതീശ് ശിവലിംഗത്തിന്റെ പിതാവ് ശിവലിംഗം ഒഥു മുൻ സർവീസ്മാനും ദേശീയതലത്തിൽ സ്വർണ്ണമെഡൽ ജേതാവും ആണ്.ശിവലിംഗം നിലവിൽ വി.ഐ.ടി യൂണിവേഴ്സിറ്റി,വെല്ലൂരിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്നു[2] .സതുവച്ചിരി ഗവൺമെന്റ് ഹയർ സെക്കന്റ്ററി സ്കൂളിലാണ് സതീഷ് ശിവലിംഗം പഠിച്ചത്. പഠനം പൂർത്തിയാക്കിയില്ലെങ്കിലും ദക്ഷിണ റെയിൽവേ അദ്ദേഹത്തിന്റെ കായിക മികവിനെ അംഗീകരിച്ചു ജോലി നൽകിയിരുന്നു.നിലവിൽ സതീഷ് ശിവലിംഗം ചെന്നൈ സതേൺ റയിൽവേയിൽ ക്ലർക്കായി ജോലി ചെയ്യുന്നു[3].
കായികരംഗം
തിരുത്തുകകോമൺവെൽത്ത് ഗയിംസ് 2014
തിരുത്തുക2014 കോമൺവെൽത്ത് ഗയിംസിൽ സതീഷ് ശിവലിംഗം 77കിലോ വിഭാഗത്തിൽ 149കിലോ സ്നാച്ചും 179 കിലോ ക്ലീൻ ആനറ് ജർക്കും ആയി ഉയർത്തികൊണ്ട് ആകെ 328 കിലോ ഗ്രാം ഉയർത്തി.സതീഷ് ശിവലംഗത്തിന്റെ ആദ്യ കോമൺവെൽത്ത് ഗയിംസായിരുന്നു 2010-ൽ ഗ്ലാസ്ഗോയിൽ നടന്നത്സതീഷ് ശിവലിംഗം ഉയർത്തിയ. 149 കിലോ സ്നാച്ച് പുതിയ ഒരു മീറ്റ് റെക്കോർഡായി മാറി[4].
തയ്യാറെടുപ്പുകൾ
തിരുത്തുകപശുവിൻ പാൽ, ചിക്കൻ, ഓംലറ്റ് എന്നിവയാണു തന്റെ വിജയ രഹസ്യമെന്നു ഗ്ലാസ്‌ഗോയിൽ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ സതീഷ് ശിവലിംഗം പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നതിനായി ഏറെനാളത്തെ തയാറെടുപ്പു നടത്തിയിരുന്നു. പ്രഭാത ഭക്ഷണത്തിനു ദിവസവും നാല് ഇഡ്‌ഡലിയും രണ്ട് ഓംലറ്റുകളും അര ലിറ്റർ പാലുമായിരുന്നു കഴിച്ചിരുന്നത്. 250 ഗ്രാം ചിക്കനും ചോറുമായിരുന്നു ദിവസവും അത്താഴത്തിനു കഴിച്ചത്. ആഴ്‌ചയിൽ ഒരിക്കൽ മാട്ടിറച്ചി നിർബന്ധമായിരുന്നു. ഭാരോദ്വഹകർക്കു ശരീര ഭാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. വളരെ സൂക്ഷിച്ചാണു സതീഷ് ശിവലിംഗം പോഷക സഹായികൾ ഉപയോഗിച്ചിരുന്നത്. ദേശീയ സബ് ജൂനിയർ, ജൂനിയർ മത്സരങ്ങളിൽ സ്വർണം നേടിയ സതീഷ് ശിവലിംഗത്തിനു തിരക്കു കാരണം ബിരുദ പഠനം പൂർത്തിയാക്കാനായില്ല.
റിയോ ഒളിംപിക്സ്
തിരുത്തുകഒളിംപിക് യോഗ്യത
തിരുത്തുകപട്യാലയിൽ നടന്ന സെലക്ഷൻ ട്രയൽസിലാണ് പുരുഷവിഭാഗത്തിലേക്ക് സതീഷ് ശിവലിംഗം തിരഞ്ഞെടുക്കപ്പെട്ടത്.ഏപ്രിലിൽ ഉസ്ബകിസ്താനിൽ നടന്ന ഏഷ്യൻ സീനിയർ മീറ്റിലൂടെ ഇന്ത്യ നേടിയ രണ്ട് ഒളിമ്ബിക്സ് ടിക്കറ്റിൽ ഒന്നിലേക്കാണ് ട്രയൽസിലൂടെ സതീഷ് ശിവലിംഗം തിരഞ്ഞെടുക്കപ്പെട്ടത്.സതീഷ് ശിവലിംഗം 77 കിലോ വിഭാഗത്തിൽ 336 കിലോ ഉയർത്തി.
ഒളിംപിക്സ്
തിരുത്തുകസതീഷ് ശിവലിംഗം സ്നാറ്റ്ച്ചിൽ 148 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 181 കിലോയും ഉയർത്തി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
അവലംബം
തിരുത്തുക- ↑ "Glasgow 2014 - Men's 77kg Group A". Glasgow 2014. Archived from the original on 2014-08-09. Retrieved 27 July 2014.
- ↑ "Vellore Lad Follows Dad's Lead, Keeps Up Pride of Family". The New Indian Express. 29 July 2014. Archived from the original on 2014-08-14. Retrieved 29 July 2014.
- ↑ "Winning CWG gold is life's turning point: Satish Kumar Sivalingam". Times of India. 28 July 2014. Retrieved 29 July 2014.
- ↑ "Glasgow 2014: Jack Oliver and Sarah Davies miss out on medals". BBC. 27 July 2014. Retrieved 28 July 2014.
{{cite news}}
: Italic or bold markup not allowed in:|publisher=
(help)