മലയാളനാടകനടനാണ് സതീഷ് കെ. കുന്നത്ത്. നാടകാഭിനയത്തിന് സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.[1]

തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിനും ഇരിങ്ങാലക്കുടക്കും സമീപമുള്ള കോണത്തുകുന്നാണ് ഇദ്ദേഹത്തിന്റെ സ്വദേശം. കോണത്തുകുന്നു ഗവ. യു പി സ്‌കൂൾ, കരൂപ്പടന്ന ഗവ. ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അമേച്ചർ നാടകങ്ങളിലൂടെ നാടക രംഗത്തേക്ക് വന്ന സതീഷ് പിന്നീട് പ്രൊഫഷണൽ നാടകങ്ങളിൽ സജീവമായി. 2012-ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം പരകായ പ്രവേശം എന്ന നാടകത്തിലൂടെ ലഭിച്ചു.[2] ഫ്രഞ്ച് വിപ്ലവം, സമക്ഷം,ലോനപ്പന്റെ മാമ്മോദീസ, തൊട്ടപ്പൻ, അങ്കമാലി ഡയറീസ്, തരംഗം, മിഖായേൽ എന്നീ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.[3]

അഭിനയിച്ച നാടകങ്ങൾ തിരുത്തുക

  • പരകായ പ്രവേശം
  • കുരുത്തി

അവലംബം തിരുത്തുക

  1. "സഹപാഠി സ്നേഹസംഗമം". ശേഖരിച്ചത് 11 ഒക്ടോബർ 2020.[പ്രവർത്തിക്കാത്ത കണ്ണി]
  2. "പ്രൊഫഷണൽ നാടക മത്സരം: 'രാധേയനായ കർണ്ണൻ' മികച്ച നാടകം". മാതൃഭൂമി. 2013 ജൂൺ 1. മൂലതാളിൽ നിന്നും 2013-08-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 3. {{cite news}}: Check date values in: |accessdate= and |date= (help)
  3. "സതീഷ് കെ കുന്നത്ത്". ശേഖരിച്ചത് 11 ഒക്ടോബർ 2020.
"https://ml.wikipedia.org/w/index.php?title=സതീഷ്_കെ._കുന്നത്ത്&oldid=3808935" എന്ന താളിൽനിന്ന് ശേഖരിച്ചത്