സഞ്ജീവ് അഭയങ്കർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

പണ്ഡിറ്റ് സഞ്ജീവ് അഭ്യങ്കർ (ജനനം 1969) മേവാതി ഘരാനയിലെ ഒരു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ഗായകനാണ് . [1] ഗോഡ് മദർ എന്ന ഹിന്ദി ചിത്രത്തിലെ സുനോ റേ ഭായ്‌ല എന്ന ഗാനത്തിന് 1999-ൽ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി.  കൂടാതെ ക്ലാസിക്കൽ കലാരംഗത്തെ സുസ്ഥിരമായ മികവിന് മധ്യപ്രദേശ് സർക്കാരിന്റെ 2008-ലെ കുമാർ ഗന്ധർവ്വ ദേശീയ അവാർഡും.ലഭിച്ചിട്ടുണ്ട് 

Pt. Sanjeev Abhyankar
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംSanjeev Abhyankar
ജനനം (1969-10-05) 5 ഒക്ടോബർ 1969  (54 വയസ്സ്)
Pune, India
വിഭാഗങ്ങൾKhayal, Bhajans
തൊഴിൽ(കൾ)Indian Classical and Devotional Singer
ഉപകരണ(ങ്ങൾ)Vocal
വർഷങ്ങളായി സജീവം1980–1983, 1989–present
വെബ്സൈറ്റ്http://www.sanjeevabhyankar.com

ആദ്യകാല ജീവിതം തിരുത്തുക

1969 ഒക്ടോബർ 5 ന് ഇന്ത്യയിലെ പൂനെയിൽ ശോഭ അഭ്യങ്കറിന്റെ മകനായി സഞ്ജീവ് അഭ്യങ്കർ ജനിച്ചു. എട്ടാം വയസ്സിൽ അദ്ദേഹം ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം പഠിക്കാൻ തുടങ്ങി, അമ്മയും ഗുരുവായ പിംപാൽഖരെയും ആദ്യകാലഗുരുക്കന്മാരായിരുന്നു. പിന്നീട് പണ്ഡിറ്റ് ജസ്‌രാജിൽ നിന്നും പരിശീലിപ്പിച്ചു. [2]

ആലാപന ജീവിതം തിരുത്തുക

1981-ൽ മുംബൈയിൽ വച്ച് തന്റെ 11-ആം വയസ്സിൽ സഞ്ജീവ്അഭയങ്കർ തന്റെ ആദ്യ സ്റ്റേജ് പെർഫോമൻസ് അവതരിപ്പിച്ചു ജിദ്ദു കൃഷ്ണമൂർത്തിയുടെ പഠിപ്പിക്കലുകൾ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കുന്നതിനായി ദേഗ ദേവ കുമാർ റെഡ്ഡി സങ്കൽപിച്ച എസെൻസ് ഓഫ് ലൈഫ് എന്ന നൃത്ത സംഘത്തിന് വേണ്ടി സഞ്ജീവ് ശബ്ദം നൽകി. [3] അതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പിന്നീട് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതോടെ അദ്ദേഹം തിരക്കേറിയ ഗായകനായി

ഫിലിം ഡിസ്ക്കോഗ്രാഫി തിരുത്തുക

  • തും ഗയേ (ലതാ മങ്കേഷ്‌കറിനൊപ്പം), മാച്ചിസ് [1996]
  • യേ ഹേ ഷാൻ ബനാറസ് കി, ബനാറസ് (2005)
  • ലൈ ജാ രേ ബദ്ര, ദിൽ പേ മാറ്റ് ലെ യാർ (2000)
  • സദാ സുമിരൻ കാർലെ, ദശാവതാർ (2008)
  • സുനോ രേ സുനോ രേ ഭയിന കേ, ഗോഡ് മദർ (1998)
  • റുഖെ നൈന, മഖ്ബൂൽ (2003)
  • ടു ആസ്തിസ് തർ, കോഫി ആനി ബരാച്ച് കഹി (2015)

അവലംബം തിരുത്തുക

  1. Sanjeev Abhyankar
  2. Sanjeev Abhyankar Profile Archived 26 August 2007 at the Wayback Machine.
  3. "A Melange of Mediums". The New Indian Express. Retrieved 2020-11-15.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സഞ്ജീവ്_അഭയങ്കർ&oldid=3921964" എന്ന താളിൽനിന്ന് ശേഖരിച്ചത്