ഹൈന്ദവ വിശ്വാസപ്രകാരം സർവ്വരോഗങ്ങളെയും സുഖപ്പെടുത്താൻ കഴിയുന്ന ഒരു അത്ഭൂതഔഷധ സസ്യമാണ് സഞ്ജീവനി. ഈ സസ്യത്തിന് മരിച്ച ഒരു വ്യക്തിയെ ജീവിപ്പിക്കാൻ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രാമായണത്തിലാണ് ഈ ഔഷധ സസ്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. രാവണന്റെ പുത്രനായ ഇന്ദ്രജിത്ത് ലക്ഷ്മണന് നേരെ വളരെയധികം ശക്തിയുള്ള അസ്ത്രം പ്രയോഗിച്ചതിൽ നിന്ന് മുറിവേറ്റപ്പോൾ മരിച്ചതിനുതുല്യമായി. ഹിമാലയത്തിലെ ദ്രോണഗിരി പർവ്വതത്തിലെ പൂക്കളുടെ താഴ്വരയിൽ നിന്ന് സജ്ജീവനി കൊണ്ടുവരുവാനായി വിളിക്കപ്പെട്ടു. ഹനുമാൻ ദ്രോണഗിരി പർവ്വതത്തിലെത്തിയപ്പോൾ സജ്ജീവനി തിരിച്ചറിയാൻ ബുദ്ധിമുട്ടി. യുദ്ധഭൂമിയിലേയ്ക്ക് ദ്രോണഗിരി പർവ്വതത്തെയും അടർത്തിയെടുത്തുകൊണ്ട് ഹനുമാൻ ലങ്കയിലേക്ക് തിരിച്ചെത്തി. [1]

ഹനുമാൻ പർവ്വതം മുഴുവൻ എടുത്ത് സഞ്ജീവനി വീണ്ടെടുക്കുന്നു

ഹൈന്ദവ പുരാണങ്ങളിൽ പരാമർശിക്കുന്ന ഈ സഞ്ജീവനി Selaginella bryopteris ആണെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, ചിലപഠനങ്ങൾ അതിനോട് അനുകൂലിക്കുന്നില്ല. സി. എസ്. ഐ. ആർ.-ന്റെ പുരാലേഖന പഠനത്തിൽനിന്നും അനുമാനിക്കുന്നതെന്തെന്നാൽ യഥാർഥ സജ്ജീവനി സസ്യം ഏതെന്ന് കൃത്യമായി പറയാൻ സാധിക്കില്ല എന്നാണ്. [2][3]

  1. D. BALASUBRAMANIAN (11 September 2009). "In search of the Sanjeevani plant of Ramayana". The Hindu. Retrieved 29 July 2016.
  2. Telegraph India
  3. K. N., Ganeshaiah; R., Vasudeva; Shaanker, Uma (August 2009). "In search of Sanjeevani" (PDF). Current Science. 97(4): 484–489.
"https://ml.wikipedia.org/w/index.php?title=സഞ്ജീവനി_(ഐതീഹ്യം)&oldid=3949402" എന്ന താളിൽനിന്ന് ശേഖരിച്ചത്