സഞ്ജയ് കുമാർ

പരമവീര ചക്രം ലഭിച്ച പട്ടാളക്കാരൻ

കാർഗിൽ യുദ്ധത്തിലെ ധീരമായ പോരാട്ടത്തെത്തുടർന്ന് 23ാം വയസ്സിൽ പരമവീര ചക്രം ലഭിച്ച പട്ടാളക്കാരനാണ് റൈഫിൾമാൻ സഞ്ജയ് കുമാർ. ഒരു സാധാരണ പട്ടാളക്കാരൻ തന്റെ അസാമാന്യമായ പോരാട്ടവീര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും പേരിൽ പരമോന്നതബഹുമതി നേടിയ ചരിതമാണ് അദ്ദേഹത്തിന്റേത്.

സഞ്ജയ് കുമാർ

ഛത്തീസ്ഗഡിലെ ബിലാസ്പൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവ് ദുർഗ്ഗായാദവ്. 1993ൽ ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലി കിട്ടിയത്. 1996 ജൂൺ നാലിനാണ് അദ്ദേഹത്തിന് പട്ടാളത്തിൽ ജോലി ലഭിച്ചത്. പട്ടാളത്തിൽ ചേരാനുള്ള ശ്രമത്തിൽ രണ്ടു വട്ടം പരാജയപ്പെട്ട് മൂന്നാമത്തെ വട്ടം തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് സഞ്ജയ് കുമാർ. 13ആം ജമ്മു കാശ്മീർ റൈഫിൾസിലായിരുന്നു പോസ്റ്റിങ്ങ്. കാർഗിൽ യുദ്ധസമയത്ത് ജൂലൈ നാലിന് പോയിന്റ് 4875ലെ ഫ്ലാറ്റ് ടോപ്പ് തിരിച്ചുപിടിക്കാൻ നടത്തിയ പോരാട്ടവീര്യം നിറഞ്ഞ പ്രവർത്തനത്തിനാണ് അദ്ദേഹത്തെ പരമവീര ചക്രം നൽകി രാജ്യം ആദരിച്ചത്.



"https://ml.wikipedia.org/w/index.php?title=സഞ്ജയ്_കുമാർ&oldid=3635588" എന്ന താളിൽനിന്ന് ശേഖരിച്ചത്