കേരളീയനായ ചിത്രകാരനാണ് സജിത് പുതുക്കലവട്ടം. 2017 ൽ ‘വിങ്സ് ഓഫ് സ്പ്രൗട്ടിങ് എർത്ത്വേംസ്’ എന്ന ചിത്രത്തിന് കേരള ലളിത കലാ അക്കാദമിയുടെ ചിത്രകലക്കുള്ള അവാർഡ് ലഭിച്ചു.[1]

സജിത് പുതുക്കലവട്ടം
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരൻ
അറിയപ്പെടുന്നത്ചിത്രകല

ജീവിതരേഖ

തിരുത്തുക

കണ്ണൂരിലെ എടക്കാട് എന്ന ഗ്രാമത്തിൽ ജനിച്ച സജിത് എറണാകുളം കേന്ദ്രീകരിച്ച് പ്രലവർത്തിക്കുന്നു. തൃപ്പൂണിത്തുറ ഗവ. ആർഎൽവി കോളേജിൽനിന്ന് ചിത്രകലയിൽ നാഷണൽ ഡിപ്ളോമ നേടി. നിരവധി എക്സിബിഷനുകളിൽ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം 2006, 2014 വർഷങ്ങളിൽ കേരള ലളിതകലാ അക്കാദമിയുടെ വാർഷിക മത്സരത്തിൽ പരാമർശവും 2003-ൽ പ്രത്യേക പരാമർശവും 2008-ൽ വിജയരാഘവൻ എൻഡോവ്മെന്റ് ഗോൾഡ് മെഡലും കരസ്ഥമാക്കി.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള ലളിത കലാ അക്കാദമി അവാർഡ് (2017)
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-01. Retrieved 2017-07-30.
  2. http://www.deshabhimani.com/art-stage/news-paintingart-and-stage-19-03-2017/631523
"https://ml.wikipedia.org/w/index.php?title=സജിത്_പുതുക്കലവട്ടം&oldid=3646598" എന്ന താളിൽനിന്ന് ശേഖരിച്ചത്