സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
ദേശീയ ദുരന്ത നിവാരണ നിയമം-2005 അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. [1] 2007 മെയ് 4 - ന് നിലവിൽ വന്നു. മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന റവന്യുമന്ത്രി വൈസ്ചെയർമാനുമായ ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണം നിർവഹണസമിതി. സംസ്ഥാനത്തിന് ഒരു ദുരന്തനിവാരണനയം രൂപീകരിക്കുക, പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണയിക്കുക, വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്തനിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങിയവയാണ് അതോറിറ്റിയുടെ ലക്ഷ്യങ്ങൾ. [2] ഇതുകൂടാതെ അതതു ജില്ലകളിൽ ജില്ലാ കളക്ടർ ചെയർമാനായ ഒരു ജില്ലാതല ദുരന്തനിവാരണ കമ്മിറ്റിയുമുണ്ട്. പ്രകൃതി ദുരന്തങ്ങൾ, മനുഷ്യജന്യ അപകടങ്ങൾ, മാരകമായ പകർച്ചവ്യാധികൾ എന്നിങ്ങനെ ദുരന്തങ്ങളെ വർഗീകരിച്ച് ഇവയുടെ ആഘാതം കുറയ്ക്കുക, ജീവനഷ്ടവും സാമ്പത്തികനഷ്ടവും ലഘൂകരിക്കുക, ദുരന്തത്തിനിരയാകുന്നവർക്ക് സഹായമെത്തിക്കുക, പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയും അതോറിറ്റിയുടെ പ്രവർത്തനലക്ഷ്യങ്ങളാണ്. [3]
അവലംബം
തിരുത്തുക- ↑ https://sdma.kerala.gov.in/about-ksdma/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-13. Retrieved 2019-08-13.
- ↑ http://www.niyamasabha.org/codes/14kla/session_9/ans/s00098-300118-897857799839-09-14.pdf
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |