സംസ്കൃതജന്യവാദം

(സംസ്കൃതജന്യ വാദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള ഭാഷയുടെ ഉല്പത്തിയെ സംബന്ധിച്ച ഒരു സിദ്ധാന്തം. സംസ്കൃതപ്രഭവവാദികളുടെ അഭിപ്രായത്തിൽ സംസ്കൃതമാണ്‌ മലയാളത്തിന്റെ മൂലഭാഷ. സംസ്കൃതം ദേവഭാഷയാകയാൽ മലയാളമടക്കമുള്ള ഭാഷകൾ സംസ്കൃതത്തിൽ നിന്നാണ്‌ ഉണ്ടായതെന്ന വിശ്വാസം ഒരു കാലത്തെ സംസ്കൃത പണ്ഡിതന്മാർക്കുണ്ടായിരുന്നു. മലയാളത്തിലുള്ള ഒട്ടധികം പദങ്ങൾ സംസ്കൃതപദങ്ങളോ സംസ്കൃതജന്യപദങ്ങളോ ആണ്‌ എന്നതാണ്‌ വാസ്തവം. ഈ സംസ്കൃതാതിപ്രസരമാണ്‌ പണ്ഡിതന്മാരേയും സാധാരണജനങ്ങളേയും ഒരുപോലെ ഈ വിശ്വാസത്തിലേക്ക് നയിച്ചത്. മലയാള ഭാഷ സംസ്കൃതജന്യമാണെന്ന ധാരണ ലീലാതിലകകാരനു തന്നെ ഉണ്ടായിരുന്നതായി പണ്ഡിതന്മാർ [1] അഭിപ്രായപ്പെടുന്നു. ലീലാതിലകകാരന്റെ ഈചിന്താഗതി ആധുനികകാലത്തു പൂർണ്ണമായും പിന്തുടർന്നിട്ടുള്ളത് വടക്കുംകൂർ രാജരാജവർമ മാത്രമാണ്‌. അദ്ദേഹത്തിന്റെ സാഹിതീസർവസ്വത്തിലെ 'ഭാഷാസ്വരൂപനിരൂപണം' എന്ന ഒന്നാം പ്രകരണത്തിൽ അതിദീർഘമായി അദ്ദേഹം ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ട്.വാക്കുകളുടെ പരസ്പരബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ വടക്കുംകൂർ തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നത്.പദസാമ്യങ്ങളല്ല വ്യാകരണഘടനയും വ്യാകരണബന്ധങ്ങളുമാണ് ഭാഷാബന്ധങ്ങളുടെ നിർണയോപാധികൾ എന്ന വസ്തുത ഈ സംസ്കൃതപണ്ഡിതൻ പരിഗണിച്ചിട്ടി ല്ലെന്ന് വിമർശകന്മാർ ചൂണ്ടിക്കാണിക്കുന്നു.

  1. എൻ.ആർ. ഗോപിനാഥപിള്ള, മലയാള ഭാഷയുടെ ഉല്പത്തി (ലേഖനം). സമ്പൂണ്ണ മലയാളസാഹിത്യ ചരിത്രം (2008 ആഗസ്റ്റ്) കോട്ടയം , പുറം 35.
"https://ml.wikipedia.org/w/index.php?title=സംസ്കൃതജന്യവാദം&oldid=3588211" എന്ന താളിൽനിന്ന് ശേഖരിച്ചത്