സംസ്കൃതചരിത്രകാവ്യങ്ങൾ
ഒമ്പതാം നൂറ്റാംണ്ടോടുകൂടിയാണ് കേരളത്തിൽ സംസ്കൃതഭാഷ ചരിത്രവിഭാഗത്തിൽ പ്രചാരം നേടിയത്. മഹോദയപുരേശചരിതം ആയിരിക്കണം സംസ്കൃതഭാഷയിൽ ചരിത്രവിഭാഗത്തിന് കേരളത്തിന്റെ ആദ്യത്തെ സംഭാവന. പിന്നീട് ‘മൂഷികവംശം’ , ‘ഉദയവർമ്മചരിതം’, ‘ശിവവിലാസം’, ‘അഗ്നിവംശരാജകഥ’, ‘മാനവിക്രമസാമൂതിരി മഹാരാജാചരിതം’ , ‘വഞ്ചീന്ദ്രവിലാസം’ എന്നിങ്ങനെ കൊച്ചു കൊച്ചു ഭൂപ്രദേശങ്ങളിലെ രാജാക്കൻ മാരേയും അവരുടെ ചെയ്തികളേയും വർണിക്കുന്ന നിരവധി സംസ്കൃതമഹാകാവ്യങ്ങൾ എഴുതപ്പെട്ടു. ഈ പ്രവണത പത്തൊൻപതാം നൂറ്റാണ്ടുവരെ തുടർന്നതായി കാണാം. കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ ‘വിശാഖവിജയം’ മഹാകാവ്യം അവയുടെ ഒടുക്കത്തെ കണ്ണിയാണ്.