മഹോദയപുരേശചരിതം
മഹോദയപുരം വാണിരുന്ന കുലശേഖരവർമ്മന്റെ ആസ്ഥാനകവിയായിരുന്ന തോലൻ തന്റെ രാജാവിന്റെ അപദാനങ്ങളെ പാടികൊണ്ട് രാജാവിനെ തന്നെ നായകനാക്കി രചിച്ച മഹാകാവ്യമായിരുന്നു മഹോദയപുരേശചരിതം . നിരർഥകപദം, ദുരാന്വയക്ലിഷ്ടത എന്നിവയില്ലാതെ രചിക്കപ്പെട്ട ഈ കൃതിക്ക് തോലകാവ്യം എന്നും പേരുണ്ട്. ചില പണ്ഡിതന്മാർക്കിടയിൽ അദ്ദേഹം തന്നെയാണ് മൂഷികവംശകർത്തവാണെന്ന് അഭിപ്രായമുണ്ട്. തോലകൃതമായ തോലകാവ്യം ഇന്ന് നഷ്ടപ്പെട്ടുപ്പോയ കൃതികൾക്കിടയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. വടക്കുംക്കൂറിന്റെയും, ഉള്ളൂരിന്റെയും, കുഞ്ചുണ്ണി രാജയുടേയും മറ്റും വിവരണങ്ങളിൽ നിന്നു മാത്രമേ ഇതിനേകുറിച്ച് വിവരമുള്ളൂ.