സംവാദം:ൽ
'ൽ' എന്ന ലേഖനം തുടങ്ങുന്നു. അടിയും ഇടിയും കൊള്ളാൻ തയ്യാർ. --Naveen Sankar 05:56, 4 ജൂൺ 2010 (UTC)
- അടി 1: എന്തിനു് അക്ഷരങ്ങളുടെ ഫലകം ഒഴിവാക്കി?
- അടി 2: ചില്ലക്ഷരം ആണു് എന്ന വാചകം എന്തിനു് നീക്കി ? --ഷിജു അലക്സ് 06:22, 4 ജൂൺ 2010 (UTC)
- ചതവ് 1: 'Edit conflict' വന്നപ്പോൾ പറ്റിയതാ.
- ചതവ് 2: ഇതും 'Edit conflict'ൽ പറ്റിയതാ. എങ്കിലും, 'ൽ' ചില്ലാണെന്നേസമ്മതിക്കൂ. 'ചില്ലക്ഷര'മാണോ എന്ന് എനിക്കത്ര ഉറപ്പില്ല. പഠിച്ചുവരുന്നതേയുള്ളൂ --Naveen Sankar 08:27, 4 ജൂൺ 2010 (UTC)
- വടി: 'ൾ'നെപ്പറ്റിയും ലേഖനം തുടങ്ങും. ഉദാഹരണങ്ങൾക്കുവേണ്ടിയുള്ള തിരച്ചിലിലാണ്. --Naveen Sankar 08:37, 4 ജൂൺ 2010 (UTC)
അടികൾക്കു കണക്കില്ല :): നവീൻ, സ്വന്തം നിഗമനങ്ങൾ സ്ഥാപിക്കാൻ ലേഖനങ്ങൾ എഴുതാതിരിക്കൂ. സംസ്കൃതത്തിലെ കേവലതകാരത്തെ സൂചിപ്പിക്കാനാണ് മലയാളത്തിൽ 'ൽ' എന്ന ലിപി ഉപയോഗിച്ചുതുടങ്ങിയതെങ്കിലും കേവലതകാരം മലയാളിയുടെ ഉച്ചാരണത്തിൽ ലകാരമായി മാറുന്ന സവിശേഷത നിമിത്തമാണ് അത് ലകാരത്തിന്റെ കേവലോച്ചാരണത്തിന് (ചില്ല്) സ്ഥിരമായത്. മറിച്ചുള്ള നിഗമനം തെറ്റാണ്. "ൽ" എന്ന ലിപി ലകാരമായിത്തന്നെയാണ് മലയാളി ഉച്ചരിക്കുന്നത്. പ്രശ്നം സംസ്കൃതത്തിലോ മറ്റു ഭാഷകളിലോ ഉള്ള കേവലമായ ലകാരത്തെ അവ ഔത്പത്തികമായി തകാരമാണെന്നു തെറ്റിദ്ധരിച്ചതാണ്. ഇത് വാത്മീകി, പ്രഗത്ഭൻ, കാത്സ്യം എന്നൊക്കെ എഴുതാനുംവായിക്കാനും കാരണമായി.--തച്ചന്റെ മകൻ 08:55, 4 ജൂൺ 2010 (UTC)
ചില്ലക്ഷരം: അക്ഷരം എന്ന സംജ്ഞ രണ്ടർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ട്: en:syllable, en:letter എന്നീ അർത്ഥങ്ങളിൽ. രണ്ടാമത്തെ അർത്ഥത്തിൽ ചില്ലക്ഷരം ശരിയാണ്. അക്ഷരമാല എന്ന സംജ്ഞയിലും ഈ പ്രശ്നമുണ്ട്.--തച്ചന്റെ മകൻ 09:04, 4 ജൂൺ 2010 (UTC)
- വിക്കിപീഡിയ:കണ്ടെത്തലുകൾ_അരുത് നിലവിൽ ലെഖനത്തിലുള്ള പലതും ഒറിജിനൽ റിസേർച്ചാണു്. --ഷിജു അലക്സ് 09:05, 4 ജൂൺ 2010 (UTC)
നവീൻ ശങ്കറിന്റെ അഭിപ്രായങ്ങൾ
തിരുത്തുകഇവിടെനിന്നുള്ള മൗലികപാഠം ഇവിടെ ചേർക്കുന്നു.--തച്ചന്റെ മകൻ 10:04, 4 ജൂൺ 2010 (UTC)
'ൽ'ന്റെ ഉച്ചാരണം
മലയാളലിപി ഉപയോഗിച്ച് സംസ്കൃതഭാഷയിലെ വാക്കുകൾ എഴുതുമ്പോൾ, ശുദ്ധമായ 'ത'കാരത്തിന്റെ (സ്വരം ചേരാത്ത 'ത'കാരത്തിന്റെ) ഉച്ചാരണവും തനിമലയാളത്തിലുള്ള വാക്കുകൾ എഴുതുമ്പോൾ, ശുദ്ധമായ 'ല'കാരത്തിന്റെ ഉച്ചാരണവുമാണ് 'ൽ'നുള്ളത്.
വെറുതെനിൽക്കുമ്പോൾ ശുദ്ധമായ 'ല'കാരത്തിന്റെ (സ്വരം ചേരാത്ത 'ല'കാരത്തിന്റെ)ഉച്ചാരണമാണ് 'ൽ 'നു പ്രായേണ സ്വീകരിക്കുന്നത്.
സംസ്കൃതരീതിയിലുള്ള ഉച്ചാരണം
സംസ്കൃതവാക്കുകളിൽ 'ൽ'ന് 'ത്' (ശ്രദ്ധിക്കുക: ഇവിടെയെഴുതിയിരിക്കുന്ന 'ത്' സംവൃതോകാരത്തോടുകൂടിയുള്ളതല്ല) എന്ന ഉച്ചാരണമാണ് ഉള്ളത്.
ഉദാഹരണങ്ങൾ നോക്കുക:
വാക്ക് | ഉച്ചാരണം |
---|---|
ഉൽകർഷം | ഉത്കർഷം |
ഉൽപത്തി | ഉത്പത്തി |
തൽകാലം | തത്കാലം |
തൽപുരുഷൻ | തത്പുരുഷൻ |
സൽകാരം | സത്കാരം |
മലയാളരീതിയിലുള്ള ഉച്ചാരണം
മലയാള വാക്കുകളിൽ 'ൽ'ന് 'ല്' (ശ്രദ്ധിക്കുക: ഇവിടെയെഴുതിയിരിക്കുന്ന 'ല്' സംവൃതോകാരത്തോടുകൂടിയുള്ളതല്ല) എന്ന ഉച്ചാരണമാണ് ഉള്ളത്.
ഉദാഹരണങ്ങൾ നോക്കുക:
വാക്ക് | ഉച്ചാരണം |
---|---|
തോൽവി | തോല്‌വി |
നൽകുക | നല്‌കുക |
നാൽവർ | നാല്‌വർ |
വിൽക്കുക | വില്‌ക്കുക |
'ൽ'ന്റെ ഉച്ചാരണം ഭാഷയിലുണ്ടാകുന്ന സന്ദിഗ്ധത
'ൽ'ന്റെ രണ്ടു തരത്തിലുള്ള ഉച്ചാരണം മലയാളഭാഷയിൽ നിരവധി തെറ്റായപ്രയോഗങ്ങൾക്ക് കാരണമായിട്ടുണ്ട്. ഉൽകർഷം, ഉൽപത്തി, തൽകാലം, സൽകാരം (യഥാക്രമം ഉത്കർഷം, ഉത്പത്തി, തത്കാലം, സത്കാരം എന്നിങ്ങനെ വായിക്കുക) തുടങ്ങിയ സംസ്കൃതപദങ്ങളിലെ 'ൽ'നെ 'ല'കാരത്തിന്റെ ചില്ലായി തെറ്റിദ്ധരിച്ച്, ഉല്‌കർഷം, ഉല്പത്തി, തല്‌കാലം എന്നിങ്ങനെ തെറ്റായി ഉച്ചരിക്കുന്ന (ചിലപ്പോൾ എഴുതുകയും ചെയ്യുന്ന) രീതി നിലവിൽ വന്നു. ചില്ലക്ഷരങ്ങൾക്ക് ശേഷം മലയാളത്തിൽ പതിവുള്ള ഇരട്ടിപ്പും ചിലർ ഇങ്ങനെയുള്ള സംസ്കൃതപദങ്ങളിൽ സ്വീകരിച്ചു. തന്മൂലം ഉൽക്കർഷം, ഉൽപ്പത്തി, തൽക്കാലം, സൽക്കാരം - തുടങ്ങി എണ്ണമറ്റ അശുദ്ധരൂപങ്ങൾ ഭാഷയിൽ പ്രചരിച്ചു. എന്നാൽ തനിമലയാളപദങ്ങളിൽ , താരതമ്യേന എല്ലായ്പ്പോഴും, 'ൽ' 'ല'കാരത്തിന്റെ ചില്ലായിത്തന്നെ ഉപയോഗിക്കപ്പെട്ടു.
ലിപിപരിഷ്കരണം മൂലമുള്ള സന്ദിഗ്ധത:
മലയാളഭാഷയുടെ ലിപിപരിഷ്കരണം 'സംവൃതോകാരത്തെ' എഴുത്തിൽ സൂചിപ്പിക്കുന്ന രീതി ഒഴിവാക്കി. ഇതുമൂലം സംവൃതോകാരത്തോടുകൂടിയുള്ള വ്യഞ്ജനാക്ഷരങ്ങളും വ്യഞ്ജനവർണങ്ങളും തമ്മിൽ എഴുത്തിൽ തിരിച്ചറിയാൻ മാർഗമില്ലാതെയായി. പുതിയലിപിയിൽ ഭാഷപഠിച്ചവർ ഉച്ചാരണത്തിലും ഈ വ്യത്യാസം തിരിച്ചറിയാതെയായി. ക്രമേണ, സംവൃതോകാരത്തോടുകൂടിയ'ല'കാരത്തിൽ അവസാനിക്കുന്ന വാക്കുകളിലെ 'ല'കാരത്തെയും സംവൃതോകാരമില്ലാത്തതായി തെറ്റിദ്ധരിച്ച് , സംവൃതോകാരത്തോടുകൂടിയ'ല'കാരത്തിന്റെ സ്ഥാനത്തും പലപ്പോഴും 'ല'കാരത്തിന്റെ ചില്ല് എന്ന നിലയിൽ 'ൽ' തെറ്റായി ഉപയോഗിച്ചുതുടങ്ങി. ഉച്ചാരണത്തിലും എഴുത്തിലും ഈ തെറ്റ് മിക്കപ്പോഴും ആവർത്തിക്കപ്പെടുകയും ചെയ്യുന്നു.
മാനകീകരണം:
'ൽ'ന്റെ രണ്ട് രീതിയിലുള്ള ഉച്ചാരണം ഭാഷയിൽ വികലപ്രയോഗങ്ങൾക്ക് കാരണമാകുന്നു. മലയാളഭാഷാപണ്ഡിതന്മാരിൽ ചിലർ പോലും 'ൽ'ന്റെ ഉപയോഗത്തിൽ തെറ്റുകൾ വരുത്തുന്നവരും ആശയക്കുഴപ്പം ഉള്ളവരുമാണ്. 'ൽ'ന്റെ പ്രയോഗം മാനകീകരിക്കുന്നതിനുള്ള് ഒരു നിർദേശം ഇപ്രകാരമാണ്.
|
നവീൻ പ്രതികരിക്കുന്നു
തിരുത്തുകഅടികൊള്ളാം. ഇത്രയും വലിയ അടി വേണ്ടിയിരുന്നില്ല. ഞാൻ ചത്തുപോയി. തച്ചന്റെ മകൻ ലേഖനം മുഴുവനും വായിച്ചെന്ന് കരുതട്ടെ. ഞാൻ എഴുതിയിരുന്ന എല്ലാം തെറ്റായിരുന്നോ?. മൊത്തത്തിൽ മാറ്റാൻ. ഇങ്ങനെ പതിവുണ്ടോ? മിക്കയിടത്തും തച്ചന്റെമകൻ പറഞ്ഞ അഭിപ്രായം തന്നെയല്ലേ! മറിച്ച് എന്തഭിപ്രായമായിരുന്നു ലേഖനത്തിൽ ഉണ്ടായിരുന്നത്? എന്താണാവോ എന്റെ ഒറിജിനൽ റിസർച്ച്? സന്തോഷവാർത്ത: "വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതാതിരിക്കുന്നതി"നെപ്പറ്റി ഞാൻ കാര്യമായി ആലോചിക്കുന്നുണ്ട്.
ലേഖനത്തിലെഴുതിയതൊന്നും എന്റെ നിഗമനങ്ങളല്ല (സോറി! തെളിവില്ല. സത്യത്തിൽ തെളിവുണ്ട്. പക്ഷേ പറയില്ല. എന്റെ സ്വാർഥത.). സംസ്കൃതവാക്കുകളിൽ ൽ കേവലതകാരമായിത്തന്നെ ഉച്ചരിക്കണം (കേവലതകാരം എന്ന വാക്ക് തന്നതിന്ന് നന്ദി.) നമ്പൂതിരിമാരുടെ സംസ്കൃതോച്ചാരണം മികച്ചതായിരുന്നെങ്കിലും 'ൽ' എന്നതിന്റെ ഉച്ചാരണത്തിൽ വരുത്തിയിരുന്ന വൈകല്യമാണ് 'ൽ'ന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം. "ൽ" എന്ന ലിപി ലകാരമായിത്തന്നെയാണ് മലയാളി ഉച്ചരിക്കുന്നത് എന്ന് അംഗീകരിക്കുന്നു. 14-ആം നൂറ്റാണ്ടുമുതലേ അങ്ങനെയാണത്രേ. ഞാനും അങ്ങനെയാണ് ഉച്ചരിക്കുന്നത്. ലീലാതിലകത്തെയും മറ്റും ആധാരമാക്കി മലയാള ഭാഷയുടെ ഉത്പത്തിയെപ്പറ്റി നടത്തിയിരുന്ന ഒരു പഠനത്തിൽ ഇതിനെപ്പറ്റി എഴുതിയിരുന്നത് ഓർക്കുന്നു. ഒടുവിൽ കൊടുത്തിരിക്കുന്ന മാനകീകരണനിർദേശം പന്മനരാമചന്ദ്രൻനായരുടേതാണ്. വാചകങ്ങൾ അല്പം മാറ്റിയെന്ന് മാത്രം. ൽ നെ തകാരത്തിന്റെ ചില്ലാക്കുന്നതിനെ ഞാനും എതിർക്കുന്നു. അതുകൊണ്ടാണ് പന്മനയുടെ ഈ നിർദേശം ഇതിൽ കയറ്റിയതും. (തച്ചന്റെമകനെ അനുസരിച്ച് ൽ നെ ഔത്പത്തികമായി തകാരമായി കണക്കാക്കുന്നില്ല എന്നുതന്നെയിരിക്കട്ടെ. എങ്കിൽ കഴിഞ്ഞ ഒരു വാക്യത്തിൽ ഞാൻ ഉപയോഗിച്ച 'അല്പം' എന്ന വാക്കിനെ എനിക്ക് 'അൽപം' എന്നെഴുതാമല്ലോ. അംഗീകരിക്കുമോ? അംഗീകരിച്ചാൽ പിന്നീട് അല്പമാണോ ശരി അൽപമാണോ ശരി എന്ന് ചിന്തിക്കേണ്ടിവരും. ഒരുപാടിടത്ത് വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായും വരും. ഉല്പത്തിയും ഉത്പത്തിയും ഉൽപ്പത്തിയും എല്ലാം ശരിയാണെന്നെടുക്കേണ്ടിവരും. എനിക്ക് വിരോധമൊന്നുമില്ല. ഭാരതം എന്നെഴുതിയാലും ബാരതം എന്നെഴുതിയാലും, വിശ്വാസം എന്നെഴുതിയാലും വിഷ്വാസം എന്നെഴുതിയാലും കാര്യം മനസ്സിലായാൽ പോരേ!).
ഒരു കഥ പറയട്ടേ..
ഒരിടത്തൊരിടത്ത് ഒരു നാടുണ്ടായിരുന്നു. അവിടെ മലംഗം എന്നൊരു ആഡ്യഭാഷയും ലംഗ്ലീഷ് എന്നൊരുഭാഷയും ഉണ്ടായിരുന്നു. ആ നാട്ടിലെ സാധാരണക്കാർ ലംഗ്ലീഷ് എന്ന ഭാഷയായിരുന്നു ഉപയോഗിച്ചിരുന്നത്. മലംഗത്തിൽ ധാരാളം സാഹിത്യകൃതികൾ ഉണ്ടായിരുന്നു. മലംഗം ഓരോനാട്ടിലുമുള്ളവർ ഓരോ ലിപിയിലായിരുന്നു എഴുതിയിരുന്നത്. ഈ നാട്ടുകാർ മലംഗം എഴുതാൻ മലയാളലിപി ഉപയോഗിച്ചിരുന്നു. മലയാളലിപി ആ നാടിന്റെ സ്വന്തം ആയിരുന്നു. ആ നാട്ടിലെ മലംഗം പഠിച്ചവരിൽ ചിലർ അതിലെ ഫ എന്ന അക്ഷരത്തെ ഫ എന്നതുപോലെയും fa എന്നതുപോലെയും രണ്ടുവിധത്തിൽ ഉച്ചരിച്ചിരുന്നു. കൂടുതൽപേരും fa എന്ന ഉച്ചാരണമാണ് നൽകിയിരുന്നാത്. സാധാരണക്കാരന്റെ ലംഗ്ലീഷ് എന്ന ഭാഷ എഴുതാറുണ്ടായിരുന്നുല്ല. ആ ഭാഷയ്ക്ക് വിപുലമായ ഒരു ലിപി ഉണ്ടായിരുന്നില്ല. എന്നാൽ fa എന്ന ഉച്ചാരണം ലംഗ്ലീഷിലും ഉപയോഗിച്ചിരുന്നു . ലംഗ്ലീഷ് ഭാഷയിലേക്ക് മലംഗത്തിൽ നിന്നും വാക്കുകൾ സ്വീകരിക്കപ്പെട്ടു. കാലക്രമത്തിൽ ലംഗ്ലീഷിൽ മലംഗത്തിലെ വാക്കുകൾ കലർന്ന് ഒരു പുതിയ ഭാഷ രൂപപ്പെട്ടു. അത് മലംഗ്ലീഷ് എന്നറിയപ്പെട്ടു. ആ ഭാഷ എഴുതാനും മലയാളലിപി തന്നെ സ്വീകരിക്കപ്പെട്ടു, കാരണം മലംഗത്തിൽ നിന്നുവന്ന എല്ലാവാക്കുകളെയും ഉൾക്കൊള്ളാൻ മലയാളം എന്ന വിപുലമായ ലിപിക്കേ കഴിയുമായിരുന്നുള്ളൂ. ഈ പുതിയ ഭാഷയിൽ fa എന്ന ഉച്ചാരണം വരുന്നിടത്ത് ഫ എന്ന ഉപയോഗിച്ച് എഴുതി. 'ഫിസിക്സ്' എന്നും മറ്റും. തെറ്റെന്താ? ഫയ്ക്ക് അങ്ങനെ ഒരു ഉച്ചാരണം പണ്ടേയുണ്ടല്ലോ. മലംഗം പഠിച്ചിട്ടുള്ളവരും അങ്ങനെയാണ് ഉച്ചരിക്കുന്നത്. അപ്പോൾ അത് മലംഗ്ലീഷിലും അതുതന്നെ. മലംഗ്ലീഷിൽ എല്ലായിടത്തും 'ഫ'യ്ക്ക് fa എന്നുതന്നെ ഉച്ചാരണം - മലംഗത്തിൽ നിന്നു വന്ന 'സ്ഫടിക'മോ 'സാഫല്യ'മോ ആയാലും ലംഗ്ലീഷിൽ നിന്നുവന്ന 'ഫിസിക്സോ' 'ഫാനോ' ആയാലും. നാല് നൂറ്റാണ്ടുകൾ കടന്നുപോയി. മലംഗ്ലീഷ് ഇന്ന് ക്ലാസിക്കൽ പദവി അവകാശപ്പെടുന്ന ശക്തമായ ഒരു ഭാഷയാണ്. മലംഗം എന്ന ആഡ്യഭാഷ ക്രമേണ മൃതഭാഷയായി. ലംഗ്ലീഷ് ചിലപരിണാമങ്ങളോടെ തൊട്ടടുത്ത നാട്ടിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പുതിയനൂറ്റാണ്ടിലെ കുട്ടിക്കൊരു സംശയം. തന്റെ പ്രിയപ്പെട്ട മലംഗ്ലീഷുഭാഷയിലെ ഫ ഔത്പത്തികമായി 'പ'യിൽ നിന്നു വന്നതല്ലേ. രൂപത്തിൽ നല്ല സാദൃശ്യം. മലംഗ്ലീഷിന്റെ പെരുംതച്ചന്മാർ പറഞ്ഞു: "പോടേ! പോടേ! നിർത്തീട്ടു പോടേ പണ്ടേയ്ക്കുപണ്ടെ നമ്മൾ fa എന്നാ പറയുന്നേ."
എന്റെ ഒരിജിനൽ റിസർച് അവസാനിച്ചു.
ഓം തൽ സൽ
--Naveen Sankar 10:28, 4 ജൂൺ 2010 (UTC)
കണ്ടെത്തൽ-1 (മേൽ തലക്കെട്ട് 1,2,3) മലയാളലിപി ഉപയോഗിച്ച് ...ൽ 'നു പ്രായേണ സ്വീകരിക്കുന്നത്.
- അല്ല. മലയാളികളെല്ലാം ‘ൽ’ എന്നത് ലകാരമായാണുച്ചരിക്കുന്നത് എവിടെയും എന്ന് പറഞ്ഞുകഴിഞ്ഞു.
- ഇതിന് നവീൻ പറഞ്ഞ മറുപടി എനിക്കിഷ്ടപ്പെട്ടു. ഈ പ്രമാണം ഉപയോഗിച്ച് എനിക്ക് കണ്ടെത്താൻ കഴിഞ്ഞ കാര്യങ്ങൾക്ക് നവീന് കടപ്പാട് രേഖപ്പെടുത്തുന്നു. ഇത് ഗവേഷണപ്രബന്ധമായി പ്രസിദ്ധീകരിക്കുമ്പോൾ അവകാശവാദവുമായി വരരുതെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു:
- കണ്ടെത്തൽ-൧.ഏ.ആർ. പറയുന്ന ആറു നയങ്ങളും നമ്പൂര്യാരുടെ ഉച്ചാരണവൈകല്യമാണ്.
- കണ്ടെത്തൽ-൨. ഇത്തരം വൈകല്യങ്ങളാണ് മലയാളഭാഷയായിത്തീർന്നതെന്നത്.
- കണ്ടെത്തൽ-൩. ആകെമൊത്തം മലയാളമെന്നത് ഒരു വികലഭാഷയാണ്.
- കണ്ടെത്തൽ-൪. ദ്രാവിഡഭാഷകളിൽ പൊതുവായി കാൾഡ്വൽ പറയുന്ന ഖര-മൃദുപരിവർത്തനം (surd-sonant conversion)[ഉദാ:ശങ്കര > ശങ്ഗര] സംസ്കൃതത്തിലുള്ളതല്ല, വികലമാണ്. അതിനാൽ ദ്രാവിഡഭാഷകളെല്ലാം വികലം തന്നെ.
കണ്ടെത്തൽ 2.(തല.4) ‘ൽ’ എന്നതിന് മലയാളംവഴിക്കും സംസ്കൃതംവഴിക്കും രണ്ടുവിധം ഉച്ചാരണം ഉണ്ട്; തെറ്റിദ്ധാരണമൂലം മലയാളംവഴിക്കുള്ള ഉച്ചാരണം സംസ്കൃതപദങ്ങളെ ബാധിച്ചു.
- സംഭവിച്ചത് നേർവിപരീതമാണെന്ന് പറഞ്ഞുകഴിഞ്ഞു.
കണ്ടെത്തൽ 4. (തല.5)
- ലിപിപരിഷ്കരണം, സംവൃതോകാരം തുടങ്ങിയവയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ തൽക്കാലം മാറ്റി വെക്കുന്നു.
മാനകീകരണത്തെക്കുറിച്ചുള്ള ആശയം പന്മനയിൽനിന്നാണെന്ന് സമ്മതിക്കുന്നു. ഇത് ഏതാണ്ട് ഇതേ വിധംതന്നെ (സത്യത്തിൽ ഞാൻ പന്മന പറഞ്ഞത് അറിയില്ല) എന്റെ അഭിപ്രായമായി മേൽ കമെന്റിൽ ഞാൻ ചേർത്തിരുന്നു. സേവവേ സമരസക്കേട് വന്നു; പിന്നെ അനാവശ്യം എന്നുകരുതി നീക്കി. പ്രസ്തുതനിർദ്ദേശത്തിലെ പ്രയാസങ്ങൾ നവീൻ തന്നെ മുകളിൽ വിവരിക്കുകയും ചെയ്തു. ഏതായാലും ഈ നിർദ്ദേശം ലേഖനത്തിൽ പ്രസക്തമാണെന്ന് തോന്നുന്നില്ല.
മറ്റു ഭാഗങ്ങൾ നവീനിന്റെ നിഗമനങ്ങളല്ലാതെ എന്തൊക്കെയുണ്ട് എന്ന് അറിയാൻ ആകാംക്ഷ. അവ ലേഖനത്തിൽ തിരികെച്ചേർത്ത് വികസിപ്പിക്കണമെന്നാണ് ആഗ്രഹം.
കഥ ഇഷ്ടപ്പെട്ടു.
- അനുബന്ധം:നവീൻ എനിക്ക് താങ്കളോട് വിരോധമൊന്നുമുണ്ടായിട്ടല്ല. താങ്കളെ നിരുത്സാഹപ്പെടുത്തുകയായിരുന്നില്ല എന്റെ ലക്ഷ്യം. ഇത് വിക്കിപീഡിയയാണ്. “തെളിവുണ്ട്. പക്ഷേ പറയില്ല.” എന്ന മട്ടിലുള്ള ലേഖനമെഴുത്തല്ല താങ്കളിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്ന് ബോധ്യപ്പെടുത്തുക മാത്രമായിരുന്നു. വായിക്കുക. അതിൽ കിട്ടിയ വിവരങ്ങൾ ഉപയോഗിച്ച് നല്ല ലേഖനങ്ങൾ എഴുതാൻ ശ്രദ്ധിക്കുക. താങ്കളുടെ ആശയങ്ങൾ രേഖപ്പെടുത്താൻ ബ്ലോഗിനെ ഉപയോഗിക്കൂ. താങ്കളിൽനിന്ന് നല്ല തിരുത്തലുകൾ പ്രതീക്ഷിക്കുന്നു.--തച്ചന്റെ മകൻ 19:13, 4 ജൂൺ 2010 (UTC)
ഞാൻ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് എന്റെ ലേഖനം വായിക്കുമ്പോൾ അന്യർക്ക് കിട്ടുന്നത് എന്നറിയുമ്പോൾ സങ്കടമുണ്ട്. ഞാൻ എല്ലാ വിഭാഗങ്ങളും എഴുതിത്തീരുന്നതിൻ മുൻപേ സംവാദത്താളിൽ വന്ന് കിടക്കാൻ വിധിക്കപ്പെട്ട ൽ എന്ന ലേഖനത്തെപ്പറ്റി ഇനി എന്ത് വിശദീകരിക്കാൻ. എങ്കിലും മനസ്സുമടുത്ത് എഴുതുന്നു. "തെളിവുണ്ട്. പക്ഷേ പറയില്ല" എന്ന നയം ഈ ലേഖനത്തിന്റെ അവസ്ഥ കണ്ട് ഞാൻ തീരുമാനിച്ചതാൺ. ജനിച്ചപ്പോൾ തന്നെ മരിച്ച (അതോ കൊന്നതോ?) ശിശു. ശവമടക്കിനുശേഷം ഗർഭത്തിനുള്ളിൽ അതിന് ജീവനുണ്ടായിരുന്നു എന്ന് തെളിവ് നിരത്തേണ്ട കാര്യമെന്ത്? തച്ചന്റെ മകൻ ഞാൻ കണ്ടെത്തി എന്നു പറയുന്ന "ആകെമൊത്തം മലയാളമെന്നത് ഒരു വികലഭാഷയാണ്" എന്ന കാര്യം ഞാൻ സ്വപ്നത്തില്പോലും വിചാരിച്ചിട്ടില്ല. ലേഖനത്തിൽ നിന്ന് ഈ നിഗമനത്തിലെത്തിയതിന്ന് അഭിനന്ദനങ്ങൾ!. നമ്പൂതിരി എന്ന വാക്ക് ലേഖനത്തിലെങ്ങും ഇല്ലായിരുന്നല്ലോ. . സംവാദത്തിലാണ് ഞാൻ അത് ഉപയോഗിച്ചത്. അതും ലേഖനത്തിലെ കണ്ടെത്തലിൽ പെടുത്തി. സംവാദത്തിൽ ഞാൻ എഴുതും മുൻപേ ലേഖനം അപ്പടി സംവാദത്താളിൽ എത്തിയിരുന്നല്ലോ. പിന്നെ അതെങ്ങണെ ലേഖനത്തിലെ കണ്ടെത്തലാകും. ലേഖനത്തിലെ തെറ്റുകൾ തിരുത്തി ശരിയാക്കേണ്ടതിന്നു പകരം അത് മുഴുവൻ എന്റെ കണ്ടുപിടുത്തങ്ങളാണെന്ന് കണ്ടുപിടിച്ച് കുപ്പയിൽ കളഞ്ഞതിനും നന്ദി. ഇനി ഞാനെഴുതിയാലും ഞാൻ വായിച്ചതും പഠിച്ചതുമൊക്കെയേ എഴുതാനാകൂ. അതും എന്റെ കണ്ടുപിടുത്തങ്ങളായി വരും. "നല്ല തിരുത്തലുകൾ" എന്നതിൽ നിന്നും ഒരു കാര്യം ഊഹിക്കുന്നു - ഞാൻ ഇതുവരെ വരുത്തിയതെല്ലാം മോശം തിരുത്തലുകൾ ആയിരുന്നു.
"ൽ" എന്ന ലിപി ലകാരമായിത്തന്നെയാണ് മലയാളി ഉച്ചരിക്കുന്നത് എന്ന് അംഗീകരിക്കുന്നു എന്നുമാത്രമേ ഞാൻ പറഞ്ഞുള്ളൂ. എല്ലാ മലയാളികളും എന്ന് പാറഞ്ഞില്ല. 'പ്രായേണ സ്വീകരിക്കുന്നത്' എന്ന് ഉപയോഗിക്കാൻ കാരണം തൽ എന്നെഴുതിയിരിക്കുന്നതിനെ തത് എന്നുതന്നെ വായിക്കുന്നവരെ എനിക്ക് അറിയാം എന്നുള്ളതുകൊണ്ട്തന്നെയായിരുന്നു. ഓം തൽ സൽ എന്നെഴുതിയിരിക്കുന്ന പുസ്തകം നോക്കി ഓം തത് സത് എന്നുതന്നെ ഉച്ചരിക്കുന്നവരെ എനിക്കറിയാം. അവരും മലയാളികൾ തന്നെ. മലയാള വാക്കുകളിൽ അവർ ൽ നെ ല് എന്ന രീതിയിൽത്തന്നെ ഉച്ചരിക്കുന്നുമുണ്ട്. പന്മനയുടെ നിർദ്ദേശത്തിലെ ഒരു പ്രയാസവും ഞാൻ മുകളിൽ വിവരിച്ചിട്ടില്ല. മറിച്ച് അത് സ്വീകരിക്കണം എന്ന പക്ഷക്കാരനാണ് ഞാൻ. തച്ചന്റെ മകൻ പറയുന്ന നിർദ്ദേശം ഉണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി ഞാൻ വിശദീരിച്ചിട്ടുണ്ട്. ചില ചോദ്യങ്ങളും (അല്പം എന്ന വാക്ക് ഉദാഹരിച്ച്) ഉണ്ടായിരുന്നു. അതിന് മറുപടി കിട്ടിയതുമില്ല.
മറ്റു ഭാഗങ്ങൾ നവീനിന്റെ നിഗമനങ്ങളല്ലാതെ എന്തൊക്കെയുണ്ട് എന്ന് അറിയാൻ ആകാംക്ഷ. അവ ലേഖനത്തിൽ തിരികെച്ചേർത്ത് വികസിപ്പിക്കണമെന്നാണ് ആഗ്രഹം. എന്റെ നിഗമനങ്ങളല്ലാതെ മറ്റൊന്നുമില്ലാത്ത ഒരു ലേഖനം എഴുതിയതിന്ന് തച്ചന്റെ മകൻ എന്നോട് പൊറുക്കുക. അംഗീകരിക്കുന്നു. ഞാൻ എഴുതിയതിൽ എന്റെ നിഗമനങ്ങൾ മാത്രമേ ഉള്ളായിരുന്നു. അതിൽ നിന്ന് ലേഖനം വികസിപ്പിക്കാനായി ഒരു അക്ഷരം പോലും തിരിച്ചെടുക്കാൻ കൊള്ളില്ല." ഒരിക്കലും എടുക്കല്ലേ". സന്തോഷമയില്ലേ. (പിന്നെ, ഇനി ഞാൻ 'കണ്ട്ത്തിയ'കാര്യങ്ങൾവച്ച് 'പി.എച്ച്.ഡി' എടുക്കേണ്ട. അതിന്റെ പി.എച്ച്.ഡി. എനിക്കിരിക്കട്ടെ). താങ്കളെ നിരുത്സാഹപ്പെടുത്തുകയായിരുന്നില്ല എന്റെ ലക്ഷ്യം- താങ്ക്‌സ്! പക്ഷേ ഞാൻ നിരുത്സാഹപ്പെട്ടു. സോറി. വായിക്കുക. അതിൽ കിട്ടിയ വിവരങ്ങൾ ഉപയോഗിച്ച് നല്ല ലേഖനങ്ങൾ എഴുതാൻ ശ്രദ്ധിക്കുക. "ഇതുവരെ ഞാൻ വായിച്ചിരുന്നില്ല. മോശം ലേഖനങ്ങൾ മാത്രം എഴുതിയിരുന്നു" എന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി. ഉപദേശത്തിനും നന്ദി.
അനുബന്ധം: എന്റെ മറുപടി വായിച്ചാലും തച്ചന്റെ മകൻ (ചിലപ്പോൾ എല്ലാവരും) മനസ്സിലാക്കുന്നത് മറ്റെന്തെങ്കിലും ആയിരിക്കും. ക്ഷമിക്കുക. മലയാളത്തിൽ എനിക്കുള്ള പിടിപ്പുകേട്. (പണ്ടൊരിക്കൽ ഷിജു എന്നെ 'ഭാഷാ സാഹിത്യ ഇൻസ്റ്റിട്ടൂട്ടി'ലെ ജോലിക്കാരനായി മനസ്സിലാക്കിയതാ..ഹി... ഹി..). ഞാനില്ലെങ്കിലും വിക്കിപീഡിയയ്ക്കൊന്നും സംഭവിക്കില്ല. എങ്കിലും ഞാനുണ്ടായിപ്പോയി. അപ്പൊ ശരി.--Naveen Sankar 04:58, 5 ജൂൺ 2010 (UTC)