യൂനികോഡ് ചാർട്ടിൽ L നടിയിൽ നടുക്ക് ലംബമായ ഒറ്റ വരയാണ് ഈ അക്ഷരത്തെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്. കൗമുദി ഫോണ്ടിലും അങ്ങനെത്തന്നെയാണ്. രചനയിൽ തമിഴ് ടി (டி) യുടെ അതേ ചിഹ്നമാണ് ഉപയോഗിക്കുന്നത്. ഇതിലേതാണ് രാജരാജവർമ്മ വിഭാവനം ചെയ്തത്? --Vssun (സംവാദം) 16:47, 9 ജൂൺ 2013 (UTC)Reply

45 ഡിഗ്രിയിൽ (E ദിശയിൽ ഒരു തിരശ്ചീനഖണ്ഡവും NE ദിശയിൽ ഒരു ഖണ്ഡവും) L പോലെ ഒരു കോണും അതിൽ തിരശ്ചീനഖണ്ഡത്തിന്റെ മദ്ധ്യബിന്ദുവിൽനിന്നു് നേരെ താഴേക്കു് ഒരു ചെറുഖണ്ഡവും. (.svg ഉണ്ടാക്കി ഇടാൻ നോക്കാം.)അതാണു് കേരളപാണിനിയുടെ ഒറിജിനൽ സിംബൽ. 1968 SPCS പതിപ്പിലും 1997 DCB പതിപ്പിലും ഇങ്ങനെയാണു കണ്ടിട്ടുള്ളതു്. 1968 വരെ തിരുവനന്തപുരത്തെ BV Book Depot ആയിരുന്നു പ്രസിദ്ധീകരണം. ആ പ്രതി ഞാൻ കണ്ടിട്ടില്ല. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 17:02, 9 ജൂൺ 2013 (UTC)Reply

കൗമുദിയിലെയും യൂനികോഡിലെയും ചിഹ്നം എസ്.വി.ജി. ചേർത്തിരിക്കുന്നു. പുതിയത് വരുമ്പോൾ റീപ്ലേസ് ചെയ്യാം. --Vssun (സംവാദം) 17:07, 9 ജൂൺ 2013 (UTC)Reply

എന്റെ കൈയ്യിൽ ഉള്ള കേരളപാണിനീയത്തിൽ ഈ ചിഹ്നത്തിൽ താഴെ ഒരു ചെറിയവെട്ടിട്ട രൂപമാണ്. 2006 ഡിസി എഡീഷൻ--ഷിജു അലക്സ് (സംവാദം) 17:09, 9 ജൂൺ 2013 (UTC):Reply

മലയാളം അക്ഷരരൂപം 0D3A( ഺ) TTTA

ഇതു് ഇപ്പോൾ വരച്ച് അപ്‌ലോഡ് ചെയ്തു. (DC Books 1997 പതിപ്പു പ്രകാരമുള്ളതു്.) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 17:27, 9 ജൂൺ 2013 (UTC)Reply

വിശ്വപ്രഭ വരച്ച രൂപം ലേഖനത്തിൽ ചേർത്തിട്ടുണ്ട്. പടത്തിനു താഴെ നൽകിയിരിക്കുന്ന കുറിപ്പും വിലയിരുത്തുക. --Vssun (സംവാദം) 17:34, 9 ജൂൺ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഺ&oldid=4024912" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഺ" താളിലേക്ക് മടങ്ങുക.