സംവാദം:ഹോ ചി മിൻ
ഒരു യുദ്ധത്തിലേ തോറ്റിട്ടുള്ളൂ
തിരുത്തുക“അമേരിക്കൻ ചരിത്രത്തിൽ ഇന്നു വരെ ഒരു യുദ്ധത്തിലേ തോറ്റിട്ടുള്ളൂ“. ബാക്കിയെല്ലാ യുദ്ധങ്ങ്ളിലും വിജയിച്ചുവോ? --സാദിക്ക് ഖാലിദ് 14:08, 13 മാർച്ച് 2007 (UTC)
- തോറ്റ ഒരു യുദ്ധം പറയൂ. പിന്നെ അത് എൻറെ അഭിപ്രായമല്ല. പ്രശസ്തമായ ഒരു പുസ്തകത്തിലെ വാക്കാണ്. താങ്കൾക്ക് എതിരഭിപ്രായമുണ്ടെങ്കിൽ തെളിവ് സഹിതം മാറ്റാവുന്നതാണ് --ചള്ളിയാൻ 12:10, 16 മാർച്ച് 2007 (UTC)
- പ്രസ്തുത പുസ്തകം രചിക്കപ്പെട്ടതിനു ശേഷമുള്ള സംഭവവികാസങ്ങളും അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ ലോകനേതാക്കളുടെ പ്രസ്താവനകളും അവലോകനം ചെയ്യുമ്പോൾ ഈ പറഞ്ഞ കാര്യം മറ്റൊരുരീതിയിൽ അവതരിപ്പിക്കുന്നതാണ് കുറച്ച് കൂടി അഭികാമ്യമെന്നു തോന്നുന്നു. പ്രധാന താളിൽ ഈ ലേഖനത്തിന്റെ തുടക്കം കാണുമ്പൊൾ ഹോ ചി മിൻ-നെക്കാൾ പ്രാധാന്യം അമേരിക്കയ്ക്ക് കൊടുത്തത് പോലെ തോന്നുന്നു. --സാദിക്ക് ഖാലിദ് 09:02, 18 മാർച്ച് 2007 (UTC)
താങ്കളുടെ മനസ്സിൽ എന്താണ് എന്ന് മനസ്സിലായി. എനിക്ക് ആരോടും ചായ്‍വ് എല്ല. അമേരിക്കക്കാരോട് പ്രത്യേകിച്ച് മമതയുമില്ല. ഹോ ചി മിൻ എന്ന മനുഷ്യൻറെ വലിപ്പം മനസ്സിലാക്കാനാണ് ആ വാക്ക്. (പുസ്തകം എഴുതിയതിനും മുന്നും പിന്നും നടന്ന യുദ്ധങ്ങളിൽ എല്ലാം അവർ മാനസികാമയല്ലെങ്കിലും ജയിക്കുകയാണ് ഉണ്ടായത്) ദൃഢ നിശ്ചയവും സത്യവും എന്നു ജയിക്കും അല്ലാതെ നിരപരാധികളെ കൊല്ലുന്ന യുദ്ധം ഒരിക്കലും ജയിക്കില്ല, എന്തിൻറെ പേരിലായാലും. ആര് നടത്തിയാലും. പിന്നെ രാഷ്ടീയം പറയുകയല്ലല്ലോ ഇവിടത്തെ ലക്ഷ്യം. താങ്കൾക്ക് വിരോധമുണ്ടെങ്കിൽ തിരുത്താം, എൻറെ സമ്മതം ആവശ്യമില്ല. ഇതെല്ലാം എഴുതുമ്പോൾ ഇരിക്കുന്ന കസേരയുടെ വേദന മാത്രം ഞാൻ കണക്കിലെടുക്കാറുള്ളൂ. ഞാൻ അപ്രസക്തനാണ്. --ചള്ളിയാൻ 16:09, 18 മാർച്ച് 2007 (UTC)