40 മീറ്റർ ബാൻഡ് എന്നത് ഷോർട്ട്‌വേവ് 7 മുതൽ 7.1 മെഗാഹെർട്സ് വരെയുള്ള ആവൃത്തിയാണോ?--Vssun 10:30, 14 മാർച്ച് 2007 (UTC)Reply

40 മീറ്റർ ബാൻഡ് പൊതുവെ 7000 മുതൽ 7300 കിലോഹെർട്സ് ( 7.0 മുതൽ 7.3 മെഗാഹെർട്സ്) ആണ്. ഇന്ത്യയിൽ 7.1 മെഗാഹെർട്സ് വരെയേ ഹാം ബാൻഡ് ആയി നിർവചിച്ചിട്ടുള്ളു. വിശ്വനാഥൻ — ഈ തിരുത്തൽ നടത്തിയത് 203.200.142.23 (സംവാദംസംഭാവനകൾ)


ഹാം നെ കുരിചു കൂദുതെൽ അരിയൻ സഹായിക്കുക — ഈ തിരുത്തൽ നടത്തിയത് Kaduvakuzhy (സംവാദംസംഭാവനകൾ)

ചിത്രം

തിരുത്തുക
ഹോം ബ്രൂവ്ഡ് ഹാം റേഡിയോ സെറ്റ് എന്നതാണ് സ്വന്തമായി ഉണ്ടാക്കിയ ഹാം റേഡിയോ എന്ന് തര്ജ്ജമ ചെയ്തത്. ഹാം റേഡിയോ ഉപകരണം എന്നുമാത്രമായാല് അത് ശരിയാവില്ലെന്ന് തോന്നുന്നു. സ്വന്തമായി നിര്മ്മിച്ച എന്നതിനുപകരം ഒരു വാക്ക് കണ്ടെത്തിയാല് നന്നാവില്ലേ... പൂര്ണമായും ഒഴിവാക്കായാല് ശരിയാകുമോ... അഭിപ്രായം അറിയിക്കുക. - എന്റെ സംവാദത്താളിൽ user:Anoopas കുറിച്ചത് - --Vssun (സംവാദം) 10:44, 19 സെപ്റ്റംബർ 2012 (UTC)Reply
സ്വന്തമായി ഉണ്ടാക്കിയ ഹാം റേഡിയോ ഉപകരണം എന്ന അടിക്കുറിപ്പിനോട് എനിക്കു യോജിക്കാൻ ബുദ്ധിമുട്ടാണ്. ഏറിയ പങ്കും ഈ ഉപകരണം മിക്കവരും പാർട്സുകൾ വാങ്ങി സ്വന്തമായിതന്നെ നിർമ്മിക്കുകയാണ് പതിവ്. അതൊരു അടിക്കുറിപ്പായി നൽകാൻ മാത്രം പ്രത്യേകത എനിക്കു തോന്നുന്നില്ല. അതിനാലാണ് ഒഴിവാക്കിയത്.--റോജി പാലാ (സംവാദം) 11:05, 19 സെപ്റ്റംബർ 2012 (UTC)Reply


റോജി, ആ അഭിപ്രായത്തോട് എനിക്ക് വലിയ യോജിപ്പില്ല. കുറച്ചുകാലം മുമ്പ് വരെ റോജി പറഞ്ഞ പോലെയായിരുന്നു സ്ഥിതി. ഞാനടക്കം സ്വന്തമായി നിർമ്മിച്ച സെറ്റുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ അഞ്ചെട്ട് വർഷത്തിലേറെയായി സ്‌പെയർപാർടുകൾ ലഭിക്കുന്ന കടകൾ കേരളത്തിൽ വളരെ കുറവായിരിക്കുന്നു.

കൊല്ലത്തും എറണാകുളത്തും മാത്രമായിരിക്കും ഹാം റേഡിയോ ഉപകരണങ്ങൾക്ക് ആവശ്യമായ ഇലക്ട്രോണിക് പാർട്‌സുകൾ ഇപ്പോൾ ലഭ്യമാകുക.

കോഴിക്കോട് , മലപ്പുറം ജില്ലകളിൽ പലഘടകങ്ങളും അന്വേഷിച്ചാൽ ഇപ്പോൾ ലഭ്യമല്ലെന്നാണ് കടക്കാർ പറയുക. ഇതുകൊണ്ട് തന്നെ മലയാളികളായ ഹാമുകളിൽ നല്ലൊരു ശതമാനവും വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്ന സെറ്റുകൾ ഉപയോഗിച്ചുതുടങ്ങിക്കഴിഞ്ഞു.

അടുത്ത തലമുറ ഹാമുകളെക്കുറിച്ച് മനസ്സിലാക്കുമ്പോൾ ഹോംബ്രൂവിങ് എന്ന വാക്ക് ഒഴിവാക്കുന്നത് ശരിയാണോ അല്ലെന്നാണ് എന്റെ അഭിപ്രായം. ANU (സംവാദം) 06:38, 11 ജനുവരി 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഹാം_റേഡിയോ&oldid=1587446" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹാം റേഡിയോ" താളിലേക്ക് മടങ്ങുക.