സംവാദം:ഹലാൽ
ഈ താൾ നിഘണ്ടുവിനല്ലേ ചേരുക??--പ്രവീൺ:സംവാദം 06:09, 12 ഫെബ്രുവരി 2008 (UTC)
ഇംഗ്ലീഷ് വിക്കിയിൽ ലേഖനമുണ്ട്. ഒരു വാക്കെന്നതിലുപരി ഒരു ആചാരത്തെ സംബന്ധിക്കുന്നതാണല്ലോ ഇത്. മായ്ക്കണമെന്ന് തോന്നുന്നുല്ല.--അഭി 07:46, 12 ഫെബ്രുവരി 2008 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ ലേഖനം ഉണ്ടെന്നുള്ളത് മലയാളം വിക്കിയിൽ വരാൻ ഉള്ള ക്രൈറ്റീരിയ അല്ല.ഇപ്പോഴത്തെ സ്ഥിതിക്ക് ഈ ലേഖനം കൂടുതൽ ഇണങ്ങുക വിക്കി നിഘണ്ടുവിൽ ആണ്.ലേഖനം ഇംഗ്ലീഷ് വിക്കിയിലെപോലെ വിപുലപ്പെടുത്തുകയാണെങ്കിൽ ൈവിടെ നില നിർത്തണം.അല്ലെങ്കിൽ ഡിലീറ്റ് ചെയ്യണം--അനൂപൻ 07:53, 12 ഫെബ്രുവരി 2008 (UTC)
ആദ്യം നല്ല ലേഖനങ്ങൾ വരട്ടെ. ഇതിനു മുൻപ് വരേണ്ട ലേഖനങ്ങൾ ഉണ്ടല്ലോ അത് ആദ്യം വരട്ടെ. ഇത് അവിടെ അറയിൽ എടുത്ത് വെച്ചാൽ മതി. പിന്നിട് പുറത്തെടുക്കാം--78.93.128.170 08:58, 12 ഫെബ്രുവരി 2008 (UTC)
ലേഖനം നല്ല ഒരു ആശയം ആണ്. ഒരു ഖണ്ഡിക എങ്കിലും ഉൺട് എങ്കിൽ തീർച്ചയായും നിർത്തണം. പക്ഷേ ഇതിൽ കാര്യമായ വിവരം ഒന്നും ചേർക്കാൻ ലേഖനം തുടങ്ങിയ ആൾ ശ്രമിച്ചിട്ടില്ല. ഏതൊക്കെ ഭക്ഷണം, എന്ന് മുതലാണ് ഇത് തുടങ്ങിയത്. ഹലാലല്ലാത്ത ഭക്ഷണം കഴിച്ചാൽ എന്താണ് കുഴപ്പം എന്നിവയും മറ്റു നിരവധി കാര്യങ്ങളും ചേർത്ത് വിപുലീകരിച്ചാൽ മികച്ച ലേഖനമാക്കാം. --ചള്ളിയാൻ ♫ ♫ 10:57, 12 ഫെബ്രുവരി 2008 (UTC)
- ഒരു ലേഖനമാകാന് സ്കോപ്പുണ്ട് എന്നു തന്നെയാണ് എല്ലാരുടേയും അഭിപ്രായം. അതുകൊണ്ട് മായ്ക്കണ്ട എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 11:35, 12 ഫെബ്രുവരി 2008 (UTC)