ദഫുമുട്ടും, കേരളത്തിലെ മാപ്പിളപ്പാട്ടുമെല്ലാം സൂഫിമാർഗ്ഗത്തിന്റെ ഫലമായുള്ളതാണോ? --Vssun (സുനിൽ) 15:04, 9 ഫെബ്രുവരി 2011 (UTC)Reply

ദഫുമുട്ട് സൂഫി സ്വാധീനത്തിന്റ ഫലമാണെന്ന് പറയുന്നത് ശരിയായിരിക്കില്ല. ദഫ് ഒരു അറബി സംഗീതോപകരണമാണ് . സൂഫിസത്തിന്റെ സുവർണ്ണ കാലത്തിനു മുമ്പ് തന്നെ അറബ് സ്വാധീനം കേരളത്തിലുണ്ടായിരുന്നല്ലോ. ആ കാലമുതൽക്കു തന്നെ ദഫ് മുട്ട് ഉണ്ടായിരുന്നിരിക്കണം.

മാപ്പിള പാട്ടുകളും അറബ് മലയാളവും തമ്മിൽ അഭേദ്യമായിട്ടുള്ള ബന്ധമാണല്ലോ ഉള്ളത്. എന്നാൽ സൂഫിസത്തിൽ നിന്നല്ല മാപ്പിള പാട്ടുകൾ ഉത്ഭവിക്കുന്നത്. മറിച്ച് സൂഫി ശ്രേഷ്ഠന്മാരെക്കുറിച്ച് മാപ്പിള പാട്ടുകൾ പിന്നീട് രചിക്കപ്പെടുകയാണുണ്ടായത്. ഏറ്റവും നല്ല ഉദാഹരണം മുഹയുദ്ദീന മാലയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അബ്ദുൽ ഖാദർ ജിലാനിയോളം പുകഴ്ത്തപ്പെട്ട മറ്റൊരു ഇസ്ലാമിക ചരിത്ര പുരുഷനുണ്ടോ എന്നു സംശയമാണ്. അദേഹത്തെ പ്രകീർത്തിച്ചു കൊണ്ടുള്ള കീർത്തനകാവ്യമാണ് മാപ്പിള സാഹിത്ത്യത്തിലെ ഒരു പക്ഷേ മലയാള സാഹിത്ത്യത്തിലെ തന്നെ ഏറ്റവും പുരാതന കാവ്യങ്ങളിലൊന്നായ മുഹയുദ്ദിൻ മാല. കേരളത്തിൽ ഇന്നും സാമാന്യം അറിയപ്പെടുന്ന പ്രസ്ഥാനമായ ഖാദരീയ്യ മാർഗ്ഗം സൂഫിസത്തിന്റെ മലയാള സ്വാധീനത്തിന്റെ ഉദാഹരണമാണ്.--Fuadaj 17:09, 10 ഫെബ്രുവരി 2011 (UTC)Reply

വിവരങ്ങൾ പങ്കുവച്ചതിന് നന്ദി ഫുആദ്. --Vssun (സുനിൽ) 04:31, 12 ഫെബ്രുവരി 2011 (UTC)Reply

റോൾബാക്ക്

തിരുത്തുക

ഈ ഐ.പി. തിരുത്ത് ഞാൻ തിരിച്ചാക്കിയിട്ടുണ്ട്, നിജസ്ഥിതി ഒന്നു പരിശോധിക്കണം--റോജി പാലാ 06:40, 8 ഓഗസ്റ്റ് 2011 (UTC)Reply

റോജി ചെയ്തത് ശരിയാണെന്നാണ് ഞാൻ കരുതുന്നത്. --Vssun (സംവാദം) 03:19, 8 ഡിസംബർ 2011 (UTC)Reply

ഔലിയ, വലി

തിരുത്തുക

അറബി പദങ്ങൾ എന്നതല്ലേ‌ ഇസ്ലാമികപദങ്ങൾ എന്നതിനേക്കാൾ നല്ലത്? അതോ പേർഷ്യനാണോ? --Vssun (സംവാദം) 03:42, 8 ഡിസംബർ 2011 (UTC

സുനിൽ, വലി എന്നത് അറബി പദമാണെത്തു ശരി . ഔലിയ എന്നത് ബഹുവചനവും. സുഹൃത്ത് എന്നാണ് പദത്തിനർഥമെങ്കിലും ഇസ്ലാമിക ഭാഷയിൽ പുണ്യാത്മക്കളെ കുറിയ്കാൻ മാത്രമെ ഈ പദം ഉപയോഗിക്കൂ. എന്റേയും നിങ്ങളുടേയും സുഹൃത്തുക്കളെ സൂചിപ്പികാൻഈ പദങ്ങൾ ഒരിക്കലും ഉപയോഗിക്കാറില്ല. പേർഷ്യം ഭാഷയിലും ഈ പദം തന്നെയാണ് . തദ്കിറത്തേ ഔലിയ എന്ന വിഖ്യാതമായ ജീവ ചരിത്ര ഗ്രന്ധം പേർഷ്യനാണ് . പുണ്യാതമ ചരിതം എന്നുവേണമെങ്കിൽ പറയാം. വലി എന്നത് അപ്പോൾ ഒരു സാങ്കേതിക നാമമാണ്. അതിനാൽ ഇസ്ലാമിക പദം എന്നതായിരിക്കും കൂടുതൽ അനുയോജ്യമെന്ന് തോന്നുന്നു--117.206.60.112 14:57, 8 ഡിസംബർ 2011 (UTC)Reply

നന്ദി. --Vssun (സംവാദം) 01:54, 25 ഡിസംബർ 2012 (UTC)Reply

ദർഗ

തിരുത്തുക

സൂഫിയേക്കുറിച്ച് പറയുമ്പോൾത്തന്നെ ദർഗകളേക്കുറിച്ചും വിവരണം വേണ്ടേ?--സുഗീഷ് (സംവാദം) 11:01, 27 മേയ് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സൂഫിസം&oldid=2345413" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സൂഫിസം" താളിലേക്ക് മടങ്ങുക.