"സൂനഹദോസ്" ആണോ "സുന്നഹദോസ്" ആണോ ശരി എന്നൊരു സംശയം. --Jacob.jose 16:07, 23 ജൂൺ 2007 (UTC)Reply

എന്തിനാ സംശയം, രണ്ടുമുപയോഗിച്ചൂ കാണുന്നുണ്ട്. പദത്തിൻറെ ഉറവിടം കണ്ടെത്താൻ ശ്രമിക്കൂ... --220.226.12.214 16:29, 23 ജൂൺ 2007 (UTC)ഉദയം‍പേരൂർ സുന്നഹദോസ് നോക്കൂ സോര്(ഴ്)‍സ് അവിടെ ഉണ്ട് --220.226.12.214 16:56, 23 ജൂൺ 2007 (UTC)Reply

Both are right. I dont have source now but Im sure 61.1.237.156 16:54, 23 ജൂൺ 2007 (UTC)Reply

സൂനഹദോസ് എന്ന് ശബ്ദതാരാവലി. മലയാളത്തിൽ ഈ പദം വന്നത് സിറിയൻ പദമായ synodosൽ നിന്നാണ് എന്നും പറയുന്നു. ശരിയെങ്കിൽ പ്രസക്തമായത് അതാണ്. Calicuter 18:33, 23 ജൂൺ 2007 (UTC)Reply

etymology

തിരുത്തുക

synod n. LME. [Late L synodus f. Gk sunodus meeting, f. sun- SYN- + hodos way, travel.]


Excerpted from Oxford Talking Dictionary Copyright © 1998 The Learning Company, Inc. All Rights Reserved.

ഇത് മലയാളത്തിൽ രണ്ട് വിധത്തിലും ഉപയോഗിക്കുന്നതാകയാലും ഇത് മലയാള പദം അല്ലായ്കയാലും രൺടും ശരി എന്ന് അനുമാനിക്കുവാനേ തരമുള്ളൂ. അല്ലേ?

--ലിജു മൂലയിൽ 07:03, 26 ജൂൺ 2007 (UTC)Reply

അതെ അപ്പോത്തിക്കിരി, കാൾസ്റായി, കുപ്പായം എന്നൊക്കെ പോലെ?

സുന്നഹദോസ്

തിരുത്തുക

സുനഡോസ്എന്നും സിനഡോസ് എന്നും ലിപ്യന്തരണം ചെയ്യാവുന്ന Συνοδος എന്ന യവനപദം സുറിയാനി ഭാഷയിലൂടെ മലയാളത്തിലെത്തിയപ്പോൾ അതിനു് സാധുവായ മൂന്നു് രൂപങ്ങളുണ്ടായി.സൂനഹദോസ്,സുന്നഹദോസ്,സുൻഹാദോസ് എന്നീ മൂന്നു് രൂപങ്ങൾ ഭാഷയിൽ പ്രയോഗത്തിലുളതാണു്.

സൂനഹദോസ് എന്നതാണറ്റവും പഴയ പ്രയോഗം. എന്നാൽ ഇപ്പോൾ പ്രാമാണികമായിട്ടുള്ളതു് സുന്നഹദോസ് എന്ന പ്രയോഗമാണു്. മലങ്കര(ഇന്ത്യൻ)ഓർത്തഡോക്സ് സഭയുടെയും യാക്കോബായ ക്രിസ്ത്യാനിസഭയുടെയും ബിഷപ്സ് കൗൺസിലിനെ എപ്പിസ്കോപ്പൽ സുന്നഹദോസ് എന്നു് വിളിയ്ക്കുന്നതു്കൊണ്ടു് സുന്നഹദോസ് ഭാഷയിൽ ദൈനംദിന ഉപയോഗത്തിലുള്ള പദമാണു്.ചില പഴയ കൃതികൾ പുന പ്രകാശിപ്പിക്കുമ്പോൾ ‍ ഉളടക്കത്തിലെ സൂനഹദോസ് പ്രയോഗം മാറ്റി സീകാര്യമായ ലിപിവ്യന്യാസമെന്ന നിലയിൽ സുന്നഹദോസ് പ്രയോഗം സ്വീകരിച്ചതിനുദാഹരണമുണ്ടു്.ഡോ.ഡി ബാബു പോളിൻറെ വേദശാസ്ത്ര രത്നാകരം എന്ന പ്രാമാണിക ഗ്രന്ഥത്തിലും സി എൽ എസ്പ്രസിദ്ധീകരിച്ച ദൈവശാസ്ത്ര പദാവലിയിലും സുന്നഹദോസ് പദം വി‍ഷയമായിട്ടുണ്ടു്.

സുൻഹാദോസ് എന്നു് ഉപയോഗിയ്ക്കുന്നതു് നെസ്തോറിയൻ കിഴക്കേസുറിയാനി സഭക്കാരാണു്. തൃശ്ശിവപേരൂരിലെ മാർ അപ്രേം മെത്രാപ്പോലീത്തയുടെ കൃതികൾ കാണുക.പക്ഷെ ,ചുരുക്കമായിട്ടേ അവരിതു് ഉപയോഗിക്കുന്നുള്ളൂ.പകരം,റോമൻ കത്തോലിക്കാ സഭക്കാരെപ്പോലെ കഴിയുന്നതും സിനഡ്,കൗൺസിൽ‍‍‍ ,ബിഷപ്സ് കൗൺസിൽ തുടങ്ങിയ പ്രയോഗമാണധികവും.

സുന്നഹദോസ് എന്ന ലിപിവ്യന്യാസം ഈ ലേഖകൻ സ്വീകരിച്ചതു് മറ്റുള്ളവ ചരിത്രമായിയെന്ന ധാരണയോടെയാണു്.ആകമാന സൂനഹദോസുകൾ, ഉദയം‍പേരൂർ സൂനഹദോസ് എന്നിങ്ങനെ ചിലപ്പോഴൊക്കെ ഉപയോഗിയ്ക്കാമെന്നു് വച്ചാലും‍ എപ്പിസ്കോപ്പൽ സുന്നഹദോസ് എന്ന ലിപിവ്യന്യാസം ഭാഷയിൽ ദൈനംദിന ഉപയോഗത്തിലുള്ളതായതിനാൽ സുന്നഹദോസ് പ്രാമാണികമായിസ്വീകരിയ്ക്കുകയാണുചിതം.--എബി ജോൻ വൻനിലം 07:10, 5 സെപ്റ്റംബർ 2007 (UTC)Reply

താങ്കളുടെ വാദത്തിന്റെ ചുരുക്കം: “എപ്പിസ്കോപ്പൽ സുന്നഹദോസ് എന്ന ലിപിവ്യന്യാസം ഭാഷയിൽ ദൈനംദിന ഉപയോഗത്തിലുള്ളതായതിനാൽ” എന്നതാണെന്നു ഞാൻ മനസ്സിലാക്കുന്നു. അതുപോലെതന്നെ സൂനഹദോസ് എന്ന പദവും അത്യധികമായി ദൈനംദിന ഉപയോഗത്തിലുള്ളതാണ്. ഒരുപക്ഷേ സുന്നഹദോസ് എന്ന പദത്തെക്കാൾ കൂടുതലായി (ഏതാൽ കൂടുതൽ ഉപയോഗിക്കുന്നത് എന്നത് മനസ്സിലാക്കാൻ ഇപ്പോൾ എന്റെ കയ്യിൽ തെളിവില്ല). ഞാൻ “സുന്നഹദോസ്” എന്ന പദം ഇവിടെയാണ് ആദ്യമായി കേൾക്കുന്നതുതന്നെ. ശബ്‌ദതാരാവലി ഇതൊക്കെ പരിഗണിച്ചിട്ടുണ്ടാവാമല്ലോ --ജേക്കബ് 07:23, 5 സെപ്റ്റംബർ 2007 (UTC)Reply

സുറിയാനി വാക്ക് മലയാളത്തിൽ

തിരുത്തുക

പുതിയനിയമം എന്നത് സുറിയാനി ഭാഷയിൽ "ഏവൻഗെലിയോൻ എന്നു മാത്രമെയുള്ളൊ..?അതൊ ഏവൻഗെലിയോൻ എന്നത് സുവിശേഷമെന്നു മാത്രമാണൊ..?എങ്കിൽ പുതിയനിയമത്തിന്റെ സുറിയാനി പദം (വാക്ക്) എന്താതാണ്..? Tom Alex.Mevada (സംവാദം) 06:52, 29 സെപ്റ്റംബർ 2019 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സൂനഹദോസുകൾ&oldid=3223387" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സൂനഹദോസുകൾ" താളിലേക്ക് മടങ്ങുക.