സംവാദം:സുനാമി
ത്സുനാമി എന്നല്ലേ ശരിയായ ഉച്ചാരണം. നമ്മുടെ മാദ്ധ്യമങ്ങൾ സുനാമി ആക്കിയതല്ലേ? ഇനിയെങ്കിലും ശരിയാക്കാമല്ലോ? --ചള്ളിയാൻ ♫ ♫ 10:21, 11 ഒക്ടോബർ 2007 (UTC)
'ത്സുനാമി' എന്ന വാക്കു എങ്ങനെ വന്നു?സുനാമി എന്നു തന്നെയാണ് നല്ലത് എന്ന അഭിപ്രായം ആണു എനിക്കുള്ളത് --അനൂപൻ 10:36, 11 ഒക്ടോബർ 2007 (UTC)
ത്സുനാമി എന്നാണ് ജാപ്പനീസ് ഉച്ചാരണം...'ത്സു' വിൽ തുടങുന്ന വേറെയും കുറേ വാക്കുകൾ ജാപ്പനീസിൽ ഉണ്ട്.. ടോട്ടോചാൻ എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ കർത്താവായ തെത് ത്സുകോ കുറായോനഗി എന്ന എഴുത്തുകാരിയെ കുറിച്ച് കേട്ടിട്ടില്ലേ??--ഹിരുമോൻ 13:01, 11 ഒക്ടോബർ 2007 (UTC)
- അപ്പോൾ ത്സുനാമി തന്നെയാണ് ചേരുക. കുറേ പേർ ശരി എന്ന് പറയുന്നത് കൊണ്ട് തെറ്റ് ശരിയാവില്ലല്ലോ. എന്നെങ്കിലും തിരുത്തപ്പെടേണ്ടത് തന്നെയാണ് അത്. പണ്ട് ഭാഷാപോഷിണി വഴി ചില ഉച്ചാരണത്തെറ്റുകൾ മലയാളികൾ ഹൃദിസ്ഥമാക്കി വച്ചിട്ടുണ്ട്. --ചള്ളിയാൻ ♫ ♫ 13:47, 11 ഒക്ടോബർ 2007 (UTC)
ത്സു എന്നെഴുതിയാൽ ൽസു എന്നാണ് ഉച്ചരിക്കുക എന്നു തോന്നുന്നു.. --Vssun 17:28, 11 ഒക്ടോബർ 2007 (UTC)
ത്സുനാമി എന്ന് തന്നെയാണ് .
തിരുത്തുകഇംഗ്ലീഷിൽ ഇതിനെ സുനാമി എന്നല്ല ഉച്ചരിന്നത്.എഴുതുന്നതും T Sumani എന്നാണ്. T എന്ന വാക്ക് അർതമാക്കുന്നത് വലുത് എന്നാണ്.ത്സുനാമിയാണ് ശരിയായ ഉച്ചാരണം. Tsumani യുടെ മലയാള ശബ്ദം ത്സുനാമി എന്നു തന്നെയാണ്.ചള്ളിയാൻ പറഞ്ഞത് ശരിയാണ്.സംശയമുള്ളവർ ഗൂഗിളങ്കിളിനോട് ചോദിച്ചോളൂ.... മാത്രമല്ല നമ്മുടെ ചേട്ടൻ ഇംഗ്ലീഷ് വിക്കിയും പറയുന്നത് അത് തന്നെയാണ്.എന്ന് അഭി--Abhiabhi.abhilash7 08:12, 31 മാർച്ച് 2011 (UTC)