സംവാദം:സാമാന്യ ആപേക്ഷികതാസിദ്ധാന്തം

വളരെ ശ്രമകരമാണു് ഈ ലേഖനത്തിന്റെ സൃഷ്ടി. സങ്കീർണ്ണമായ ഈ ജോലി തുടങ്ങിവെച്ചയാൾക്കും അതു വികസിപ്പിക്കുന്നവർക്കും എന്റെ കൂപ്പുകൈ.

ചില വരികളും വാക്കുകളും കുറേക്കൂടി മിനുക്കിയെടുക്കുകയും തിരുത്തുകയും ചെയ്യാനുണ്ടെന്നു തോന്നുന്നു. അതിനൊപ്പം ചില സാങ്കേതികപദങ്ങൾ മലയാളം വിക്കിയ്പീഡിയയിൽ സമവായപ്പെടുത്തുകയും വേണ്ടിവരും. ഞാനും എന്റേതായ കൈക്കുറ്റപ്പാടുകൾ ചെയ്തുകൂട്ടാം എന്നു കരുതുന്നു. ആവശ്യമുള്ള സമയങ്ങളിൽ ചെവിപിടിക്കാൻ ആരെങ്കിലും ഒപ്പം കാണുമെന്നു പ്രതീക്ഷിക്കുന്നു.

--ViswaPrabha (വിശ്വപ്രഭ) 00:02, 30 ഡിസംബർ 2010 (UTC)Reply

ആമുഖം

തിരുത്തുക

ഇത്തരം എന്തെന്ന് മനസിലായില്ല. --Vssun (സുനിൽ) 05:25, 30 ഡിസംബർ 2010 (UTC)Reply

വക്രതയുണ്ടാക്കുന്ന തരം/ജ്യാമിതി മാറ്റുന്ന തരം -- ശ്രുതി 07:44, 30 ഡിസംബർ 2010 (UTC)Reply

ആ വാചകം ഒന്ന് മാറ്റിയെഴുതുന്നത് നന്നായിരിക്കും ദീർഘിക്കുമെങ്കിൽ, വിശദമായ ഒരു കുറിപ്പാക്കി നൽകാവുന്നതാണ്. --Vssun (സുനിൽ) 09:23, 30 ഡിസംബർ 2010 (UTC)Reply
കൂടുതൽ വിപുലവും ലളിതവുമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

--ViswaPrabha (വിശ്വപ്രഭ) 09:57, 30 ഡിസംബർ 2010 (UTC)Reply

മലയാളങ്ങൾ???

തിരുത്തുക

material properties,freespace, lorentz invariant, galelian invariant, coordinate, symmetry, metric, tensor, divergence, manifold, covariant derivative, pulsar,gravitational time delay???--ശ്രുതി 16:17, 30 ഡിസംബർ 2010 (UTC)Reply

  • material propety = പദാർത്ഥസവിശേഷത
  • invariant = അപരിവർത്തം
  • coordinate = നിർദ്ദേശാങ്കം
  • symmetry = സമമിതി

--റസിമാൻ ടി വി 16:19, 30 ഡിസംബർ 2010 (UTC)Reply

ok,thanks.--ശ്രുതി 16:44, 30 ഡിസംബർ 2010 (UTC)Reply

invariant = അപരിവർത്തം അപ്പോൾ covariant=സമപരിവർത്തം,contravariant=വിപരീതപരിവർത്തം എന്നിങ്ങനെ ഉപയോഗിക്കാമോ???--ശ്രുതി 16:51, 30 ഡിസംബർ 2010 (UTC)Reply

co = സഹ അല്ലേ? --Vssun (സുനിൽ) 06:05, 31 ഡിസംബർ 2010 (UTC)Reply
time period = പരിക്രമണദൈർഘ്യം. ശരിയാണോ?--ശ്രുതി 15:19, 29 ജൂൺ 2011 (UTC)Reply

ഗുരുത്വ/ഗുരുത്വാകർഷണ

തിരുത്തുക

Gravitational ന്റെ മലയാളം ഗുരുത്വം ആണോ ഗുരുത്വാകർഷണം ആണോ? ഗുരുത്വ തരംഗം/ഗുരുത്വാകർഷണതരംഗം, ഗുരുത്വ ലെൻസ്/ഗുരുത്വാകർഷണ ലെൻസ് എന്നെല്ലാം മാറി മാറി ഉപയോഗിച്ചു കാണുന്നു.--ശ്രുതി 18:25, 4 ജൂലൈ 2011 (UTC)Reply

"സാമാന്യ ആപേക്ഷികതാസിദ്ധാന്തം" താളിലേക്ക് മടങ്ങുക.