സംവാദം:സമാന്തരസുവിശേഷങ്ങൾ
ഇത് സാധാരണ ഉപയോഗത്തിലിക്കുന്ന ഒരു തലക്കെട്ടാണോ? സമാന സുവിശേഷങ്ങൾ എന്നതല്ലേ അർത്ഥത്തിൽ കൂടുതൽ ശരിയായ തലക്കെട്ട്? സമാന്തരം എന്നതിന്, എന്തിനോടെങ്കിലും മത്സരിച്ചുകൊണ്ട് parallel ആയി നിലകൊള്ളുന്നത്, എന്നതരം ഒരു അർത്ഥമാണ്.. --ജേക്കബ് 16:58, 27 ഏപ്രിൽ 2008 (UTC)
- സമവീക്ഷണ സുവിശേഷങ്ങൾ എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.--അഭി 17:03, 27 ഏപ്രിൽ 2008 (UTC)
നമ്മുടെ സിനോപ്റ്റിക് പ്രോബ്ലം
തിരുത്തുകഈ context-ൽ, synoptic എന്നതിന് seen together, ഒന്നിച്ച് കാണാവുന്ന, എന്നൊക്കെയാണ് വിശദീകരണങ്ങൾ കൊടുത്തു കണ്ടിട്ടുള്ളത്. ആ വാക്കിന് ഇവിടെ ഉദ്ദേശിച്ചിരുക്കുന്ന അർഥം പ്രകടമാക്കാൻ പറ്റിയ മലയാളം എനിക്കും നിശ്ചയമില്ല. സമാന്തരം എന്നെഴുതിയത് ഏറെ ആലോചിച്ചും ഇത്തിരി മടിച്ചും ആണ്. മലയാളത്തിൽ ഇതിനെക്കുറിച്ച് അധികമൊന്നും വായിച്ചിട്ടില്ലാത്തതുകൊണ്ട്, ആധികാരികമായ ഒരു പ്രയോഗം നിലവിൽ വന്നിട്ടുണ്ടോ എന്നറിയില്ല. ഈ വിഷയത്തിൽ മലയാളത്തിൽ കാര്യമായ രചനകൾ ഉണ്ടായിരിക്കാൻ തന്നെ സാധ്യത കുറവാണ്. എഴുതിയിട്ടുള്ളവർ 'സിനോപ്റ്റിക്' എന്ന് മലയാളം ലിപിയിൽ എഴുതി തടിതപ്പിക്കാണാനും മതി.
പിന്നെ, POC ബൈബിൾ പുതിയനിയമത്തിന്റെ ആമുഖത്തിൽ "സാമാനരൂപത്തിലും ഭാവത്തിലും ഉള്ളതുകൊണ്ട് ഇവയെ സമാന്തര സുവിശേഷങ്ങളെന്നും, സമവീക്ഷണസുവിശേഷങ്ങളെന്നും വിളിക്കുന്നു" എന്നെഴുതിയിട്ടുണ്ട്. ഇതിൽ സമാന്തരത്തോടാണ് എനിക്ക് യോജിപ്പ്.
ഉദാഹരണത്തിന്, Oxford companion to the Bible പറയുന്നത്, "they are called synoptic because of their close similarities which enable the texts to be set out in parallel for comparison" എന്നാണ്.
Catholic Encyclopedia-യിൽ ഇങ്ങനെയും കാണുന്നു: "The name is derived from the fact that...these Gospels admit of being arranged and harmonized section by section, so as to allow the eye to realize at a glance(synopsis) the numerous passages which are common to them and also the portions which are peculiar either to only two or even to only one" എന്നാണ്. ഇതൊക്കെയായി ചേർന്നു പോകുന്നത് സമാനമോ, സമവീക്ഷണമോ അല്ല, സമാന്തരം ആണ് എന്ന് എനിക്ക് തോന്നുന്നു?Georgekutty 18:08, 27 ഏപ്രിൽ 2008 (UTC)
- സമാന്തരം എന്നാൽ പരസ്പരം കൂട്ടിമുട്ടാത്തതെന്നാണർത്ഥം. സമവീക്ഷണ സുവിശേഷങ്ങൾ ശരി.--എബി ജോൻ വൻനിലം 13:06, 12 മേയ് 2008 (UTC)
സമാന്തരമെന്ന് സാധാരണ പറയുമ്പോൾ കൂട്ടിമുട്ടാത്തത് എന്ന് മാത്രമാണോ അർഥം? ആ വാക്ക് അടുപ്പവും കാണിക്കുന്നില്ലേ? കൂട്ടി മുട്ടാതെയാണെങ്കിലും, ഏറെ സമാനതകൾ കാട്ടി അടുത്തു നിൽക്കുന്നവയെ ആണ് സാധാരണ സമാന്തരമെന്ന് പറയാറ്. അകന്നു നിൽക്കുന്നവയുടെ സമാന്തരത ശ്രദ്ധിക്കപ്പെടാറുതന്നെയില്ല. സമവീക്ഷണമെന്നു പറഞ്ഞാൽ ഒരേ വീക്ഷണഗതിയിൽ നിന്ന് എഴുതിയവ എന്നേ ആകൂ. ഒരേ നിലപാട് പല ശൈലിയിലും വാക്കുകളിലും അവതരിപ്പിച്ചാലും സമവീക്ഷണം ആകും. ഇവിടെ ശൈലിയും വാക്കുകളും പോലും പലപ്പോഴും ഒന്നാണ്. ആഖ്യാനം എടുക്കുന്ന twists and turuns ഒക്കെ മിക്കവാറും ഒരുപോലെയാണ്. ഇങ്ങനെ mirron image മാതിരിയുള്ള സമാനത കാട്ടി വേറിട്ടു നിൽക്കുവക്കും സമാന്തരങ്ങളെന്ന് പറയാം. കൂട്ടി മുട്ടിയാലേ ഒരുപോലെയാകൂ എന്നുണ്ടോ? Synoptic എന്നതിന്റെ nuances അതേപടി ഉൾക്കൊള്ളാൻ പറ്റിയ വാക്കാണ് സമാന്തരം എന്നു പറയുന്നില്ല. എന്നാൽ സമവീക്ഷണം ആ സുവിശേഷങ്ങളുടെ പരസ്പരബന്ധത്തെ പ്രകടിപ്പിക്കാൻ അപര്യാപ്തമാണ് എന്നാണ് എന്റെ പക്ഷം.Georgekutty 17:25, 12 മേയ് 2008 (UTC)
സമാന്തരം = സമ അന്തരം എന്നല്ലേ? ഒരേ അകലം --FirozVellachalil 17:39, 12 മേയ് 2008 (UTC)
അതേ.Georgekutty 19:09, 12 മേയ് 2008 (UTC)
- സ്പേസ് വേണ്ടേ?(സമാന്തര സുവിശേഷങ്ങൾ)
കരി കലക്കിയ കുളമെന്നോ?
തിരുത്തുകകൂടുതൽ അർത്ഥവത്തായ തലക്കെട്ടു് സമാന സുവിശേഷങ്ങൾ തന്നെ. വ്യാപകമായി ഉപയോഗിയ്ക്കുന്ന പ്രയോഗവുമാണു്: മാനകവുമാണു്. ജേക്കപ്പിന്റെ നിർദേശം സ്വീകരിയ്ക്കാവുന്നതാണു്.
ചിലർ സമാന്തരസുവിശേഷങ്ങൾ എന്നു് പ്രയോഗിയ്ക്കാറുണ്ടെന്നതു് ശരി. സിനോപ്റ്റിക് പ്രോബ്ലം(സമാനസുവിശേഷങ്ങളുടെ സാമ്യഭേദം) എന്നതിന്റെ പേരിൽ അതിനു് ന്യായീകരണം കണ്ടെത്താമായിരിയ്ക്കുമെങ്കിലും സുവിശേഷങ്ങൾക്കു് ബദലായതു് (എതിർ സുവിശേഷങ്ങൾ) എന്ന ഒരർത്ഥം സമാന്തരസുവിശേഷങ്ങൾ എന്ന പ്രയോഗത്തിൽ മുന്തി നിൽക്കുന്നു. ആന കലക്കിയ കുളം എന്നറിയിയ്ക്കാൻ കരി കലക്കിയ കുളം എന്നാണോ പറയേണ്ടതു്?
സംഗ്രഹീതക്ഷമം എന്നർത്ഥമുള്ള സിനോപ്റ്റിക് എന്ന പദമാണു് ആംഗലഭാഷയിൽ(synoptic Gospels).മത്തായിയുടേയും മർക്കോസിൻറേയും ലൂക്കോസിൻറേയും സുവിശേഷങ്ങളെ മൂന്നു് കളങ്ങളിലായി തിരിച്ചെഴുതിയാൽ സംഗ്രഹം(സിനോപ്സിസ്)ഒന്നായിരിയ്ക്കും എന്നതുകൊണ്ടാണവയ്ക്കു് പൊതുവായി സമാന സുവിശേഷങ്ങൾ (synoptic Gospels) പേരുണ്ടായതു്. 18-ആം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ജെ ജെ ഗ്രീസ് ബാക്കാണു് സമാന സുവിശേഷങ്ങൾ (synoptic Gospels)എന്നു് ആദ്യം പ്രയോഗിച്ചതു്.
സുവിശേഷവിശകലനത്തിന്റെ ഭാഗമായാണു് അവയെ രണ്ടായി (സമാനസുവിശേഷങ്ങളെന്നും യോഹന്നാൻറെ സുവിശേഷമെന്നും)തിരിയ്ക്കുന്നതു്. സമാനസുവിശേഷങ്ങളെ സമാനസുവിശേഷങ്ങളുടെ സാമ്യഭേദം(സിനോപ്റ്റിക് പ്രോബ്ലം) എന്ന നിലയിലും വിശകലനം ചെയ്യുന്നു.--എബി ജോൻ വൻനിലം 08:04, 13 മേയ് 2008 (UTC)
നോക്കൂ, തർക്കം എവിടെ വരെ പോയെന്ന്! കരിയും കളഭവും എല്ലാം കലങ്ങി കുഞ്ചൻ നമ്പ്യാർ വരെ കക്ഷിയായിരിക്കുന്നു. സംഗതി കൂടുതൽ വഷളാകുന്നതിന് മുൻപ് പിൻവലിഞ്ഞ് തടി രക്ഷിക്കാനാണ് എനിക്കിഷ്ടം. തലെക്കെട്ട് ഏതായാലും വിരോധമില്ല. സമാന്തരമാണ് ശരി എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. സമവീക്ഷണത്തേക്കാൾ സമാനമാണ് ഭേദമെന്നും അഭിപ്രായമുണ്ട്. പക്ഷേ, സമാനസുവിശേഷങ്ങൾ എന്ന് നേരത്തേ കണ്ടിട്ടില്ല. സമാന്തരവും സമവീക്ഷണവും കണ്ടിട്ടുണ്ട്. ഉത്തമബോദ്ധ്യം വച്ച് ആർക്കും മാറ്റാമല്ലോ.Georgekutty 10:27, 13 മേയ് 2008 (UTC)
സമവീക്ഷണസുവിശേഷങ്ങൾ എന്ന് ദൈവശാസ്ത്ര സാഹിത്യ സമിതിയുടെ വേദപുസ്തകഭാഷ്യം : സമാനസുവിശേഷങ്ങൾ എന്നു് ഡി ബാബു പോളിന്റെ വേദശബ്ദരത്നാകരം; സമാന്തരസുവിശേഷങ്ങൾ എന്ന പ്രയോഗം ആശയക്കുഴപ്പമുണ്ടാക്കുകയില്ലേ?--എബി ജോൻ വൻനിലം 12:52, 13 മേയ് 2008 (UTC)
- എന്തായാലും ഇതു തുടങ്ങിയിട്ട വ്യക്തിയെന്ന നിലയിൽ ഞാൻ ഒന്നൂടെ അഭിപ്രായം പറയാം. തർക്കം അവസാനിക്കുമെന്നു കരുതുന്നു. :) സമാന്തരം എന്നതിനു parallel എന്നാണല്ലോ അർത്ഥം. negative sense-ൽ പ്രയോഗിക്കുമ്പോൾ പരസ്പരം മത്സരിക്കുന്ന ചിന്താഗതികൾ എന്നർത്ഥം. എന്നാൽ, സമാന്തരചിന്തകൾ, സമാന്തരമായ വാദങ്ങൾ എന്നൊക്കെ മലയാളത്തിലുണ്ടല്ലോ. അവയൊക്കെ positive sense-ൽ similar എന്ന അർത്ഥം നൽകുന്നു. അങ്ങനെ നോക്കുമ്പോൾ വാദഗതിയനുസരിച്ച് equal/equivalent(സമാനം/സമവീക്ഷണം) എന്നതിനേക്കാൾ similar എന്ന നിലയിൽ സമാന്തരം യോജിക്കും. അതാണ് ശ്രീ ജോർജ്ജുകുട്ടിയുടെ വാദത്തിനടിസ്ഥാനം. എന്നാലും സമാന്തരം എന്ന പദത്തിനു ഒരു negative sense-ൽ നാനാർത്ഥമുള്ളതുകൊണ്ട് ചെറിയ ഒരു ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. പക്ഷേ, തത്കാലം ഈ തലക്കെട്ട് അങ്ങനെതന്നെ നിൽക്കട്ടെ എന്ന് ഞാൻ നിർദേശിക്കുന്നു. --ജേക്കബ് 13:38, 13 മേയ് 2008 (UTC)
പ്രാമാണിക ചിന്തയ്ക്കു് ബദലായതാണു് സമാന്തരചിന്തകൾ ; എതിർ വാദങ്ങളാണു് സമാന്തരമായ വാദങ്ങൾ. പ്രാമാണിക സുവിശേഷങ്ങൾക്കു് സമാന്തരമായ(ബദലായ) സുവിശേഷങ്ങളല്ലേ സമാന്തരസുവിശേഷങ്ങൾ? അനധികൃത സുവിശേഷങ്ങളായ ബർന്നബാസിന്റെ സുവിശേഷം, യൂദാസിന്റെ സുവിശേഷം, പത്രോസിന്റെ സുവിശേഷം, മഗ്ദലന മറിയത്തിന്റെ സുവിശേഷം തുടങ്ങിയവയൊക്കെ സമാന്തരസുവിശേഷങ്ങളായാണു് പ്രചരിയ്ക്കുന്നതു്.
സമാന്തരഘടകത്തിനു് ഊന്നൽ നൽകിക്കൊണ്ടു് സമാന സുവിശേഷങ്ങളെ വിവക്ഷിയ്ക്കാനാണു് ശ്രീ ജോർജ്ജുകുട്ടി ഉദ്ദേശിയ്ക്കുന്നതെങ്കിൽ സമാന്തരങ്ങളായ സുവിശേഷങ്ങൾ എന്ന പ്രയോഗമാണു് സ്വീകരിയ്ക്കേണ്ടതു്. പരസ്പരം സമാന്തരങ്ങളായ സുവിശേഷങ്ങൾ (ഒത്തു് പോകുന്ന സുവിശേഷങ്ങൾ ) എന്ന അർത്ഥം നൽകുന്നതു് സമാന്തരങ്ങളായ സുവിശേഷങ്ങൾ എന്ന പ്രയോഗമാണു് .
(സുവിശേഷങ്ങൾ പരസ്പരം സമാന്തരങ്ങളാണെങ്കിൽ സമാന്തരങ്ങളായ സുവിശേഷങ്ങൾ. [പ്രാമാണികമായ സുവിശേഷങ്ങൾക്കു് ] സമാന്തരമായി നിൽക്കുന്ന സുവിശേഷങ്ങളാണെങ്കിൽ സമാന്തരങ്ങളായ സുവിശേഷങ്ങൾ.)--എബി ജോൻ വൻനിലം 14:19, 14 മേയ് 2008 (UTC)
ഈ hair-splitting ഒക്കെ അനാവശ്യമാണ്. ഞാൻ തന്നെ, ഈ ലേഖനം നേരത്തേ പ്ലാൻ ചെയ്തിട്ടും എഴുതാൻ വൈകിയത് ഏത് തലക്കെട്ടിൽ എഴുതണം എന്ന് ഉറപ്പില്ലാതിരുന്നതു കൊണ്ടാണ്. മടിച്ചു-മടിച്ചാണ് ഈ തലക്കെട്ട് സ്വീകരിച്ചത്. ഇത് ചേരാത്തതാണെന്ന് ഉത്തമബോദ്ധ്യമുള്ള സ്ഥിതിക്ക് മാറ്റിക്കൂടേ? അതല്ല ഞാൻ തന്നെ മാറ്റണമെന്നാണെങ്കിൽ അതിനും തയ്യാറാണ്; ഏതാണ് സർവ്വസമ്മതമെന്ന് അറിഞ്ഞാൽ. സമാനസുവിശേഷങ്ങൾ?Georgekutty 15:05, 14 മേയ് 2008 (UTC)
സുവിശേഷങ്ങളെ വിഭജിയ്ക്കുമ്പോൾ മത്തായിയുടേയും മർക്കോസിൻറേയും ലൂക്കോസിൻറേയും സുവിശേഷങ്ങളെ പൊതുവായി വിശേഷിപ്പിയ്ക്കേണ്ടതിനുപയോഗിയ്ക്കേണ്ട സാങ്കേതിക പദപ്രയോഗം മലയാളത്തിൽ, സമവീക്ഷണസുവിശേഷങ്ങൾ, സമാന സുവിശേഷങ്ങൾ എന്നിവയേക്കാൾ കൃത്യമായതു് ,സമാന്തരങ്ങളായ സുവിശേഷങ്ങൾ എന്നതാണെന്ന നിഗമനത്തിൽ ഞാനെത്തി. സമാനങ്ങളാണെങ്കിൽ മൂന്നാക്കി നിറുത്തുന്നതെന്തിനെന്ന ചോദ്യമുണ്ടു്. ചിന്തിയ്ക്കാൻ ഇടയുണ്ടാക്കിയ ശ്രീ ജോർജ്ജുകുട്ടിയ്ക്കു് നന്ദി.
തലനാരിഴകീറി ഭിന്നിച്ചുനില്ക്കുന്നവരാണു് ക്രിസ്ത്യാനികൾ. അവരുടെ വിഷയമായതുകൊണ്ടു് തലനാരിഴകീറാതെ വയ്യ. അതാണു് സഭാചരിത്രം പഠിപ്പിയ്ക്കുന്നതു്.--എബി ജോൻ വൻനിലം 10:06, 15 മേയ് 2008 (UTC)
- സമാന്തരസിനിമയും മുഖ്യധാരാസിനിമയും തമ്മിലുള്ള മാറ്റം വച്ചു നോക്കുമ്പോൾ ഈ തലക്കെട്ട് ആശയക്കുഴപ്പമുണ്ടാക്കുന്നതുതന്നെ. സമാനമായിരിക്കും നല്ലതെന്ന് കരുതുന്നു. --Vssun (സുനിൽ) 09:59, 15 മാർച്ച് 2011 (UTC)