ആമുഖത്തിൽ അൽപം വിവരണം കൂട്ടിച്ചേർത്തു. ശരിയല്ലേ എന്ന് നോക്കുക. --Vssun (സംവാദം) 05:19, 14 ജനുവരി 2013 (UTC)Reply

ഇതിൽ മീത്തൽ ആണ് സംവൃതോകാരം എന്ന നിലയിലാണ് ചിലസ്ഥലത്ത് പരാമർശം. മീത്തലും സംവൃതോകാരം സൂചിപ്പിക്കാൻ ഉപയൊഗിക്കുന്നു എന്നേ ഉള്ളൂ. മീത്തൽ, ഉകാരം, ു് ഇവ മൂന്നും സംവൃതോകാരത്തിനു ഉപയോഗിക്കുന്നുണ്ട്. --ഷിജു അലക്സ് (സംവാദം) 01:25, 3 ഏപ്രിൽ 2013 (UTC)Reply
നിലവിലെ ആമുഖത്തിലെ രണ്ടാമത്തെ ഖണ്ഡിക വ്യക്തമല്ല. മീത്തൽ എന്നാൽ എന്താണ്? വെറും ചന്ദ്രക്കലയല്ലേ? --Vssun (സംവാദം) 01:37, 3 ഏപ്രിൽ 2013 (UTC)Reply

സംവൃതോകാരം ചേർക്കുന്നതുകൊണ്ടുള്ള വ്യത്യാസങ്ങൾ

തിരുത്തുക

വിശദാംശങ്ങളിൽ //മലയാളത്തിൽ സംവൃതത്തിന്റെ ഉപയോഗം ഉച്ചാരണഭേദവും അർത്ഥഭേദവും വ്യാകരണഭേദവും ഉണ്ടാക്കുന്നു. അതായതു് മലയാളത്തിൽ കാലങ്ങളെക്കുറിക്കുന്ന സന്ദർഭത്തിൽ ഭൂതകാലത്തെ കുറിക്കുന്ന കുറിക്കുന്ന വാക്കുകളിൽ സംവൃതമാണോ വിവൃതമാണോ ('ഉ'കാരം) ചേർക്കുന്നതു് എന്നതനുസരിച്ചു് ക്രിയയ്ക്കു് (പ്രവൃത്തിയ്ക്കു്) വ്യത്യാസം ഉണ്ടാക്കുന്നു. ഈ വ്യത്യാസമാണു് ക്രിയ മുറ്റുവിനയോ (പൂർണ്ണക്രിയ) പറ്റുവിനയോ (അപൂർണ്ണക്രിയ) എന്നു് നിർണ്ണയിക്കുന്നതു്.// എന്നു കൊടുത്തിട്ടുണ്ട്. കുറച്ചു ഉദാഹരണങ്ങൾ നൽകിയാൽ വായനക്കാരന് കൂടുതൽ മനസ്സിലാക്കാം. അറിയുന്നവർ കൂട്ടിച്ചേർക്കുമെന്നു വിശ്വസിക്കുന്നു. --പ്രശാന്ത് ആർ (സംവാദം) 01:25, 3 ഓഗസ്റ്റ് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സംവൃതോകാരം&oldid=1812455" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സംവൃതോകാരം" താളിലേക്ക് മടങ്ങുക.