ചിലയിടങ്ങളിൽ ശ്രീ നാരായണ ഗുരു എന്നും ചിലേടത്ത് ശ്രീനാരായണ ഗുരു എന്നും മറ്റു ചില ഗ്രന്ഥങ്ങളിൽ ശ്രീനാരായണഗുരു എന്നും കാണുന്നു. ഏതാ ശരി? --ചള്ളിയാൻ 10:48, 14 ഓഗസ്റ്റ്‌ 2007 (UTC)

ശ്രീനാരായണഗുരു എന്നു തലക്കെട്ടു മാറ്റട്ടേ? ശ്രീരാമൻ എന്നാണല്ലോ സമാനമായ മറ്റൊരു താളിന്റെ തലക്കെട്ട്. ഈ ശൈലി തന്നെ പിന്തുടരാം എന്നാണെന്റെ അഭിപ്രായം. --ജേക്കബ് 15:16, 3 ഒക്ടോബർ 2007 (UTC)Reply

ശ്രദ്ധിക്കുക തിരുത്തുക

ഭാരതീയ തപാൽസ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മലയാളി ശ്രീനാരായണഗുരുവാണല്ലോ? അത് ഈ ലേഖനത്തിൽ എങ്ങും ചേർത്തുകണ്ടില്ല. വർഷം കൃത്യമായി അറിയില്ല. അറിവുള്ളവർ ചേർക്കുമെന്ന് കരുതുന്നു.--സുഗീഷ് 17:32, 28 നവംബർ 2007 (UTC)Reply

ശ്രദ്ധിക്കുക തിരുത്തുക

ഹിന്ദു നവോത്ഥാനം എന്നത് ഒരു വിഷയമാക്കി സമാന വിഷയങ്ങൾ കൂട്ടിച്ചേർക്കാം എന്നു കരുതുന്നു. ഈ പേജിൽ അതുമായി ബന്ധപ്പെടുത്തി എന്തെങ്കിലും പറ്റുമോ? വലതു വശത്ത് ഫലകമോമറ്റോ? --സന്തോഷ് 15:22, 13 ജൂൺ 2009 (UTC)Reply

തലക്കെട്ട് തിരുത്തുക

ലേഖനത്തിന്റെ തലക്കെട്ട് നാരായണഗുരു എന്നു പോരെ? --Anoopan| അനൂപൻ 14:21, 16 ഫെബ്രുവരി 2010 (UTC)Reply

നാരായണഗുരു എന്ന പേര് ഒരിടത്തും ഉപയോഗിച്ചുകണ്ടിട്ടില്ല. ആ തലക്കെട്ട് ഉപയോഗിച്ച് വ്യക്തിയെ തിരിച്ചറിയാൻ കഴിയില്ലെന്നും കരുതുന്നു. വ്യാപകമായ ഉപയോഗം പരിഗണിച്ച് ശ്രീ നിലനിർത്താം എന്ന് അഭിപ്രായപ്പെടുന്നു. --Vssun 14:47, 16 ഫെബ്രുവരി 2010 (UTC)Reply

ആധികാരികത ഫലകം തിരുത്തുക

ഈ ലേഖനത്തിൽ ഇപ്പോൾ ആവശ്യത്തിനുള്ള സ്രോതസ്സും അവലംബവും ആയല്ലോ . ഇനി ആധികാരികത ഫലകം നീക്കം ചെയ്തുകൂടെ --സമാധാനം 11:59, 16 ഓഗസ്റ്റ് 2010 (UTC)Reply
ഗുരുവിനെക്കുറിച്ച് ധാരാളം (ഏറ്റവുമധികം ജീവചരിത്രകൃതികളുള്ള വ്യക്തിയാണ്‌ ഗുരു:) ) ആധികാരികഗ്രന്ഥങ്ങളുള്ളപ്പോൾ ഒന്നുരണ്ട് സൈറ്റുകളിൽനിന്ന് അവലംബമെന്ന് ചൂണ്ടി ഫലകം നീക്കുന്നത് ലേഖനം മെച്ചപ്പെടുന്നത് തടയുകയേ ഉള്ളൂ. ഫലകം നീക്കംചെയ്യലല്ല നമ്മുടെ ഉദ്ദേശ്യം. ബിപിൻ, പുസ്തകങ്ങൾ വായിച്ച് മെച്ചപ്പെടുത്താൻ ശ്രമിക്കൂ. ആശംസകൾ.. --തച്ചന്റെ മകൻ 13:39, 16 ഓഗസ്റ്റ് 2010 (UTC)Reply
ഇതിലെ കാലസൂചിക നൽകിയത് വിക്കിപീഡിയയിൽ തുടരുന്ന രീതിയല്ല. സംഭവങ്ങൾ ലേഖനത്തിൽത്തന്നെ വിവരിക്കുക. കൃതികളുടെ പട്ടികയും ആവശ്യമില്ല.
പിന്നെ, ഈ ജേക്കബ് കോയിക്കൽ ആരാണ്‌? നവശോഭ പബ്ലിക്കേഷൻസും? മൗലികകൃതിയാണെന്നു തോന്നുന്നില്ല. മൗലികകൃതികളിൽനിന്ന് അവലംബം നൽകൂ.
അനാവശ്യമായ വലിച്ചുനീട്ടലും POV-യും ലേഖനത്തിൽ ധാരാളമുണ്ട്. മറ്റൊരു ഫലകം ഇതിൽ വീഴാനിടയാക്കല്ല്.

.--തച്ചന്റെ മകൻ 16:17, 4 സെപ്റ്റംബർ 2010 (UTC)Reply

ആവശ്യമുള്ളത് മാറ്റാവുന്നതാണ് --സമാധാനം 15:54, 7 സെപ്റ്റംബർ 2010 (UTC)Reply

തിരുവല്ല കൃഷ്ണൻ വൈദ്യന്റെ ഈഴവീകരണം തിരുത്തുക

ഈ തലക്കെട്ടിൽ വർണ്ണിച്ചിരിക്കുന്ന വിവരം -ഈഴവീകരണം- നാരായണ ഗുരുവിന്റെ ദർശനങ്ങൾക്ക് വിരുദ്ധമാണ്. അതിനാൽ നീക്കംചെയ്യപ്പെടണം. വസ്തുതകൾക്ക് നിരക്കാത്ത നിരവധി കാര്യങ്ങൾ ലേഖനത്തിലുണ്ട്; യാതൊരു അർത്ഥവുമില്ലാത്ത വാചകങ്ങളും. ഇതിൽ കേരള ചരിത്രത്തെക്കുറിച്ച് എഴുതിയിട്ടുള്ളത് ഏകപക്ഷീയവും കോളോണിയൽ കാഴ്ചപ്പാടിൽ നിന്നുകൊണ്ടുള്ളതുമാണ്. സമയം കിട്ടുന്നതനുസരിച്ച് തിരുത്താം. --Shyambalakrishnan 06:52, 24 ഒക്ടോബർ 2010 (UTC)

QUOTE: കോളോണിയൽ കാഴ്ചപ്പാടിൽ നിന്നുകൊണ്ടുള്ളതുമാണ് END OF QUOTE.

മുകളിൽ ഉദ്ദരിച്ച വാക്യം ശുദ്ധ വിഡ്ഢിത്തമാണ്.

ഭ്രഹ്മത്വം തിരുത്തുക

കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിവർത്തകനും , നവോത്ഥാനനായകനും മാത്രം ആയിരുന്നില്ല ഗുരു. ഗുരുവിലെ ഭ്രഹ്മത്വം ശിവപുരാണത്തിൽ നിന്നും വേദത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും സമർധിക്കാൻ സാധിക്കും. അത് ആലോചിക്കുന്നത് നന്നായിരിക്കും. പിന്നെ, "ഗുരുമോഴികൾ" അതു പറഞ്ഞ സാഹചര്യമനുസരിചുള്ള പഠനം നന്നായിരിക്കും.

എന്തുവാ ഈ ഭ്രഹ്മത്വം ?--PrinceMathew (സംവാദം) 11:32, 2 ജൂലൈ 2013 (UTC)Reply

"ആ ദൈവത്തിൻ ജാതിയോ മതമോ ഉണ്ടായിരുന്നില്ല. വസുദൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്" വസുധൈവ കുടുംബകം ആണൊ ഉദ്ദേശിച്ചത്? അതിന് ദൈവ സങ്കൽപ്പവുമായി എന്ത് ബന്ധമാണുള്ളത്?

വിക്കിസംഗമോത്സവം 2013 തിരുത്തൽ യജ്ഞം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സംവാദം:ശ്രീനാരായണഗുരു&oldid=3140218" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശ്രീനാരായണഗുരു" താളിലേക്ക് മടങ്ങുക.