സംവാദം:ശൂർപ്പണഖ
- ശൂർപ്പണഖയുടെ മൂക്ക് മാത്രമല്ലല്ലോ മുറിക്കുന്നത് !! --സുഗീഷ് 16:47, 20 മാർച്ച് 2011 (UTC)
നന്ദി സുഗീഷ്. മൂക്കെന്നും മൂക്കും ചെവികളും എന്നും കാണുന്നു. അതിനാൽ അംഗച്ഛേദം എന്നാക്കികളയാം. --Fuadaj 17:34, 20 മാർച്ച് 2011 (UTC)
- മൂക്കും മുലയും എന്നല്ലേ കേട്ടിരിക്കുന്നത്? പടത്തിൽ മുലക്ക് പ്രശ്നമൊന്നും കാണുന്നില്ല. --Vssun (സുനിൽ) 11:40, 21 മാർച്ച് 2011 (UTC)
- ശൂർപ്പണഖയുടെ കർണ്ണം, നാസിക, കുജം എന്നാ.......... പടത്തിൽ വരയ്ക്കാൻ വിട്ടതായിരിക്കും........ പടത്തിൽ ഉണ്ടോ ഇല്ലയോ എന്ന് നോക്കണ്ട....... നമുക്ക് മൂന്നും മുറിക്കാം..:)--സുഗീഷ് 11:57, 21 മാർച്ച് 2011 (UTC)
മുല എന്ന് പണ്ട് കേട്ടിട്ടുണ്ട്. എന്നാൽ ഞാൻ ഉദ്ധരിച്ച പരിഭാഷയിൽ അതില്ല. പുരാണ നിഘണ്ടുവിലും കാണുന്നില്ല. പിന്നീട് വന്നതായിരിക്കണം . പ്രാസംഗികമായി പറയട്ടെ. ലക്ഷമണരേഖയും വാൽമീകി രാമായണത്തില്ലില്ല. മുല കഥ പോലെ അതും പിൽക്കാല ഭാവനാവിലാസമായിരിക്കാം--Fuadaj 19:04, 21 മാർച്ച് 2011 (UTC)
- എന്തായാലും പരാമർശം ഇല്ലെങ്കിൽ അത് വേണ്ടാ എന്നു തന്നെയാണ് എന്റെ അഭിപ്രായം... വേറേരാരെങ്കിലും കമന്റുന്നത് നോക്കാം............ അവരുടെ കയ്യിൽ സോളീഡ് പ്രൂഫ് ഉണ്ടേൽ നമുക്ക് നോക്കാവുന്നതല്ലേയുള്ളൂ........ :) --സുഗീഷ് 19:18, 21 മാർച്ച് 2011 (UTC)
വാൽമീകി രാമായണത്തിന്റെ ഓൺലൈൻ അവലംബം ഇട്ടിട്ടുണ്ട്. ചെവിയും മൂക്കും എന്നാണ് അതിൽ.
അദ്ധ്യാത്മ രാമായണം ആണല്ലോ നമ്മൾ മലയാളികൾക്കു പ്രധാനം. അതും കൂടി ചേർത്തു. അവലംബവും ഇട്ടിട്ടുണ്ട്. അതിൽ ചെവിയും മൂക്കും മുലയും എന്നുതന്നെയാണ്. അതാണ് പരക്കെയുള്ള ഈ ധാരണയുടെ അടിസ്ഥാനം. ഒറ്റ് വെട്ടിന് ഈ മൂന്നും എങ്ങിനെ മുറിക്കും എന്ന് പണ്ട് എന്റെ പ്രൊഫസ്സർ ആശ്ചര്യപ്പെട്ടത് ഓർക്കുന്നു :)‘’‘ദിലീപ് കുമാർ‘’‘ 02:12, 22 മാർച്ച് 2011 (UTC)
വിവരം ചേർത്തതിനു നന്ദി ദിലീപ്.
മൂക്ക് മുറിക്കാൻ മാത്രമേ നിനച്ചിരുന്നുള്ളൂ എന്നും ആ വെട്ടിന്റെ ആയത്തിൽ താഴേക്ക് വന്ന വാൾ സ്ത്നചേഛദനം നടത്തിയതാണെന്നും ഞാൻ കേട്ടിരിക്കുന്നു. ചെവിക്ക് രണ്ടാമതും വെട്ടുകയല്ലാതെ മാർഗ്ഗം കാണുന്നില്ല. :)--Fuadaj 14:20, 22 മാർച്ച് 2011 (UTC)
ഉറുമി പോലുള്ള വല്ല വാളും ആയിരിക്കും , അതോ വെട്ടിന്റെ ശക്തിയിൽ വാൾ മുറിഞ്ഞ് ഒരു കഷ്ണം ചെവിയിൽ കൊണ്ടതാണോ?Ajaykuyiloor 16:03, 22 മാർച്ച് 2011 (UTC)
വാൽമീകി രാമായണത്തിൽ കർണ്ണനാസികാഛേദങ്ങളേ പറയുന്നുള്ളൂ. സ്തനഛേദം വരുന്നത് കമ്പരാമായണത്തോടു കൂടിയാണ്. കൂടിയാട്ടത്തിലും മുലകളരിയപ്പെട്ട ശൂർപ്പണഖയാണ് നിണത്തിൽവരുന്നത്.117.204.104.214 17:47, 14 നവംബർ 2011 (UTC)ഉമ
- അതെ; ശരിയാണ്; മൂക്കും ചെവിയും മതി; വാൽമികി എഴുതിയപ്പോൾ ഇതുരണ്ടും മാത്രമെ മുറിച്ചതായി പറയുന്നുള്ളു. ആദ്യ കാവ്യം കോപ്പി ചെയ്തതാണ് മറ്റെല്ലാവരും, എഴുത്തച്ഛനും അങ്ങനെ തന്നെ. പിന്നീടു കൂട്ടിച്ചേർത്തത് കണക്കാക്കണ്ട എന്നാണെന്റെ അഭിപ്രായം. വാൽമീകി രാമായണം ആദ്യമായി മലയാളത്തിനും കേരളക്കരക്കും പരിചിതമായത് കണ്ണശ്ശ രാമായണത്തിലൂടെയാണ്. അതു സംസ്കൃത ഭാഷയിലായിരുന്നു, രണ്ടാമത് മലയാളഭാഷയിൽ എഴുത്തച്ഛനും എഴുതി. കണ്ണശ്ശരാമായണം ആവാം വാൽമീകി രാമായണത്തേക്കാളും കൂടുതൽ എഴുത്തച്ഛനെ സ്വാധീനിച്ചത്. എഴുത്തച്ഛനു മുലയും കൂട്ടിച്ചേർക്കാൻ കാരണമായത് ഇതാവാം. --രാജേഷ് ഉണുപ്പള്ളി Talk 20:13, 14 നവംബർ 2011 (UTC)