സംവാദം:ശാസ്ത്രം
ഈ ലേഖനം എന്താണ് ചെയ്യാൻ സാധിക്കുക. ആർക്കെങ്കിലും ഒന്ന് വിപുലീകരിക്കാമോ? -- ജിഗേഷ് ►സന്ദേശങ്ങൾ 19:15, 10 ഏപ്രിൽ 2007 (UTC)
- ഇതു ടെമ്പ്ലേറ്റിനു പകരം ആയി ഉണ്ടാക്കിയതാണെന്നു തോന്നുന്നു. പക്ഷെ ഇങ്ങനെ ഒരു ടെംപ്പ്ലെറ്റ് നിലവിൽ ഉണ്ട് (http://ml.wikipedia.org/wiki/Template:Natural_sciences-footer). കോളാബറേഷൻ വഴി Science എന്ന വിഷയം (http://en.wikipedia.org/wiki/Science) ഉൾപ്പെടുത്തി ഈ ലേഖനം വികസിപ്പിക്കാം. ആരൊക്കെ കോളാബറേറ്റ് ചെയ്യുമോ ആവോ--Shiju Alex 19:24, 10 ഏപ്രിൽ 2007 (UTC)
അവലംബം
തിരുത്തുകലേഖനങ്ങളിൽ അവലംബം എന്ന ഭാഗം ചേർക്കുന്നത്, അത് ഏതൊക്കെ സ്രോതസ്സിനെ ആശ്രയിച്ച് എഴുതിയതാണെന്ന് കാണിക്കാനാണ്. വിവരങ്ങൾ ചേർക്കാതെ ഇത്രയധികം സ്രോതസ്സുകൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്തിനാണ്? ഇംഗ്ലീഷ് വിക്കിലേഖനത്തെ അടിസ്ഥാനമാക്കി, ഈ ലേഖനം വികസിപ്പിക്കാനാണെന്ന് കരുതട്ടെ? --Vssun (സംവാദം) 09:02, 14 ഓഗസ്റ്റ് 2013 (UTC)
അവശ്യലേഖനങ്ങളുടെ പട്ടികയിൽ പെട്ട 1000 ലേഖനങ്ങളെയും വികസിപ്പിച്ച് പൂർണ്ണ ലേഖനങ്ങളാക്കുക എന്നത് ഒരു ദീർഘകാല ലക്ഷ്യമായി എടുത്തിരിക്കുകയാണ്. എന്തായാലും കുറച്ചുനാളുകൾക്കുള്ളിൽ ഈ ലേഖനം വികസിപ്പിക്കുന്നതിലേയ്ക്ക് തിരികെ വരും. ഉടനേ ഉണ്ടാകണമെന്നില്ല. ഈ വിവരങ്ങൾ കുറച്ചു കാലത്തേയ്ക്ക് "അവലംബമില്ലാതെ" കിടക്കുന്നത് ഒരു പ്രശ്നമാണെന്ന് തോന്നുന്നുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:06, 14 ഓഗസ്റ്റ് 2013 (UTC)
- അവലംബമില്ലാത്ത വിവരങ്ങളല്ലല്ലോ, വിവരങ്ങളില്ലാത്ത അവലംബങ്ങളല്ലേ? . ലേഖനത്തിൽ വിവരങ്ങൾ വരുന്നതിനനുസരിച്ച് അതിന്റെ സ്രോതസുകൾ ചേർക്കുക എന്നതാണ് നല്ലത്. ലേഖനത്തിൽ ഉള്ളടക്കമൊന്നുമില്ലാതെ, ഇംഗ്ലീഷിലുള്ള കുറേ പുസ്തകങ്ങളുടെ പേര് കൊണ്ട് നിറക്കുന്നതിൽ അർത്ഥമില്ലെന്ന് വിചാരിക്കുന്നു. --Vssun (സംവാദം) 09:35, 14 ഓഗസ്റ്റ് 2013 (UTC)
ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പിലെ അവലംബങ്ങൾ കൊടുക്കുന്ന രീതി അനുസരിച്ച് വിവരങ്ങൾ ചേർത്തശേഷം ഓരോ അവലംബവും കണ്ടുപിടിച്ച് ഗ്രന്ഥസൂചികയിൽ ചേർക്കുന്നത് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ഒന്നുകിൽ വിവരങ്ങളെല്ലാം ചേർത്തുകഴിഞ്ഞ് ഗ്രന്ഥസൂചിക ചേർക്കുകയോ നേരേ മറിച്ച് ചെയ്യുകയോ വേണ്ടിവരും. ഞാൻ അവശ്യലേഖനങ്ങളിലെയെല്ലാം പുറം കണ്ണികളും ഫലകങ്ങളും മറ്റും ചേർത്തുകൊണ്ടിരിക്കുകയാണ്. ഈ ലേഖനങ്ങൾ ശ്രദ്ധിക്കുന്ന എഡിറ്റർമാരെ ഈ ലേഖനങ്ങളിലേയ്ക്ക് പുതിയ തിരുത്തുകളും ഫലകങ്ങളിലെ കണ്ണികളും മറ്റും ആകർഷിക്കും എന്ന ഒരു അത്യാഗ്രഹമുണ്ട്. ചില ലേഖനങ്ങളിൽ ഇതിനൊപ്പം (വിവരങ്ങളില്ലാത്ത അവലംബങ്ങൾ ചുവപ്പാകുന്ന തരം റെഫറൻസിങ്ങ് സിസ്റ്റമുള്ളവയിൽ പ്രത്യേകിച്ച്) വിവരങ്ങൾ ചേർക്കുന്നുമുണ്ട്. എന്തായാലും ഈ ലേഖനം അടുത്ത ഒന്നുരണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർണ്ണമാക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 09:41, 14 ഓഗസ്റ്റ് 2013 (UTC)