വർണ്ണാന്ധത എന്നതു വർണ്ണം കാണാതിരിക്കുന്ന ഒരു അവസ്ഥയല്ല. കൂടുതലും രണ്ടു നിറങ്ങൾ തമ്മിലുള്ള കൺഫ്യൂഷനാണു. കളർ കൺഫ്യൂഷൻ എന്ന പേരായിരുന്നു ഈ അവസ്ഥയ്ക്കു യോജിക്കുക എന്നു തോന്ന്ന്നു.

വർണ്ണാന്ധത എന്നതു ഒരു അസുഖവുമല്ല. ചെറിയ ജനിത തകരാണെന്നു പറയാം. അമ്മവഴി ആൺമക്കൾക്കു കിട്ടുന്ന ഒരു ജനിതകരോഗം ആണെന്നും പറയാം. ഇതിന്റെ വാഹകർ സ്തീകളും സ്വീകർത്താക്കൾ ആ സ്ത്രീയുടെ ആൺമക്കളും ആയിരിക്കും.അപൂർവ്വമായി വർന്ധത സ്ത്രീകളിലും കണ്ടിട്ടുണ്ടത്രേ. --Shiju Alex|ഷിജു അലക്സ് 16:29, 25 സെപ്റ്റംബർ 2008 (UTC)Reply

ഷിജുവിനുള്ള മറുപടി

തിരുത്തുക

നിറങ്ങൾ തമ്മിലുള്ള ആശയക്കുഴപ്പം തന്നെ വർണ്ണാന്ധത. പക്ഷെ ഈ ആശയക്കുഴപ്പം നിറങ്ങൾ കാണാതിരിക്കാനും കാരണമാകും എന്നതുകൊണ്ട് ഈ നാമം തെറ്റല്ല. ഉദാഹരണത്തിന് വർണ്ണാന്ധത പരീക്ഷിക്കുന്ന ഈ താളിലെ ([[1]]) പല അക്കങ്ങളും എനിക്ക് കാണാൻ വയ്യ :)

ഷിജു രണ്ടാമത് പറഞ്ഞത് ലേഖനത്തിൽ ഉൾക്കൊള്ളിക്കേണ്ടുന്ന വിവരമാണ്. പൂർണ്ണമായും ഈ താൾ തർജ്ജിമ ചെയ്യപ്പെടുമ്പോൾ ഇത് കാണുമെന്ന് പ്രതീക്ഷിക്കാം.

നന്ദി -- ശ്രീജിത്ത് കെ 03:54, 26 സെപ്റ്റംബർ 2008 (UTC)Reply


ശ്രീജിത്തിനു മാത്രമല്ല ചില വേറെ ചില വിക്കിപുലികൾക്കും ആ അക്കങ്ങൾ കാണാൻ പറ്റുന്നില്ല എന്നു സങ്കടം പറഞ്ഞതോർക്കുന്നു. :) --Shiju Alex|ഷിജു അലക്സ് 03:58, 26 സെപ്റ്റംബർ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വർണ്ണാന്ധത&oldid=678251" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വർണ്ണാന്ധത" താളിലേക്ക് മടങ്ങുക.