സംവാദം:വ്യാജദിയൊനുസ്യോസ്
കള്ള കഴിഞ്ഞ് കുത്തോ സ്പേസോ മറ്റോ ഇടാനാകുമോ? ഇതിപ്പോൾ മുഴുവനും ഒറ്റ പേരാണെന്ന് തോന്നിപ്പോകും.--അഭി 15:08, 16 നവംബർ 2009 (UTC)
കുത്ത് ഏതായാലും ശരിയാവില്ല. സ്പേസും ശരിയാകുമെന്ന് തോന്നുന്നില്ല. പിന്നേയും പരിഗണിക്കാവുന്നത് ഇംഗ്ലീഷിലെപ്പോലെ ഹൈഫെൻ(-) ആണ്. ഇംഗ്ലീഷിൽ Pseudo-Dionysius എന്നാണ്. എന്നാൽ മലയാളത്തിൽ അതും അത്ര ചേരുമെന്ന് എനിക്ക് തോന്നുന്നില്ല. കള്ളദിയൊനുസ്യോസ് എന്നു തന്നെ ആയാലും കുഴപ്പമുണ്ടോ? ബഷീറിന്റെ "ന്റുപ്പാപ്പ....."-യിലെ "കള്ളബുദ്ദൂസ്" കുത്തും സ്പേസും ഹൈഫനും ഒന്നും ഇല്ലാത്ത കഷിയായിരുന്നെന്ന് ഓർക്കുന്നു.Georgekutty 15:28, 16 നവംബർ 2009 (UTC)
- Pseudo എന്ന വിശേഷണത്തിന്റെ വിവർത്തനം കള്ളൻ എന്നതിനേക്കാൾ വ്യാജൻ എന്നതല്ലേ കൂടുതൽ യോജിച്ചത്? --ജേക്കബ് 22:08, 16 നവംബർ 2009 (UTC)
സമ്മതിക്കുന്നു. ഞാൻ ആദ്യം പരിഗണിച്ചത് കപടദിയൊനുസ്യോസ് ആയിരുന്നു. എന്നാൽ കപടനോടുള്ള ഇഷ്ടത്തിൽ സംസ്കൃതത്തോടുള്ള ബഹുമാനമല്ലാതെ കാര്യമൊന്നുമില്ല എന്നു തോന്നിയതു കൊണ്ട് കള്ളനെ ആശ്രയിക്കുകയാണ് ചെയ്തത്. വ്യാജനും സംസ്കൃതം തന്നെ. എന്നാൽ കള്ളനേക്കാൾ ചേർച്ച വ്യാജനു തന്നെയാണ്. അതുകൊണ്ട് അങ്ങനെ തിരുത്തുന്നു.Georgekutty 00:59, 17 നവംബർ 2009 (UTC)