കഥപ്രസംഗത്തെക്കുറിച്ച് ലേഖനമെഴുതുമ്പോൾ കഥാപ്രസംഗംപോലെയാകണോ?

രാജ്യനീതിയുടെ ക്ലാവ് പിടിച്ച ഖഡ്ഗം ഉയർത്തിയവർ പിൽക്കാലത്ത് വിസ്മൃതരായി . പക്ഷേ , ‘ഇരുപതാം നൂറ്റാണ്ടും’ സാംബശിവനും മരണമില്ലാത്തവരായി.
കാലയവനികക്കുള്ളിൽ മറഞ്ഞു.

-ഇത്തരം (പഴഞ്ചൻ) ആലങ്കാരികപ്രയോഗങ്ങൾ ഒരു വിജ്ഞാനകോശത്തിനു ചേർന്നതാണോ? ഭാഷ വരണ്ടതാകണമെന്നല്ല ഉദ്ദേശിച്ചത്. --തച്ചന്റെ മകൻ 00:46, 17 ഏപ്രിൽ 2009 (UTC)Reply

--കഥാപ്രസംഗകൻ അല്ലേ? -117.206.44.165 13:27, 4 സെപ്റ്റംബർ 2010 (UTC)Reply

പ്രാസംഗകൻ എന്നാക്കി. --Vssun (സുനിൽ) 14:01, 4 സെപ്റ്റംബർ 2010 (UTC)Reply
പ്രാസംഗികൻ തെറ്റാണെന്ന് തോന്നുന്നില്ല. ‘പ്രസംഗം‘ എന്ന വാക്ക് മലയാളത്തിൽ മാത്രമേ ഈ അർഥത്തിൽ ഉപയോഗിക്കുന്നുള്ളൂ. ഇട്യ്ക്കു ചേരുക എന്നർഥമുണ്ട് സംസ്കൃതത്തിൽ. അതിനാൽ പ്രാസംഗികൻ വലിഞ്ഞുകയറിയവനാണെന്നും പ്രസംഗകൻ വേണം എന്നും കേട്ടിട്ടുണ്ട്. അപ്പോൾ പ്രാസംഗികനുള്ള പ്രശ്നം പ്രസംഗകനും ഇല്ലേ? ചില പ്രസംഗകരെ/പ്രാസംഗികരെ കണ്ടാൽ നാനാർഥം ഉചിതംതന്നെ എന്നും തോന്നാറുണ്ട് :) പ്രാസംഗകൻ(നുകത്തിലിട്ടവൻ, കുന്തമുണ്ടാക്കുന്നവൻ എന്നൊക്കെ അർഥം നൽകാം, വേണമെങ്കിൽ) എന്തായാലും തെറ്റാണ് --തച്ചന്റെ മകൻ 15:54, 4 സെപ്റ്റംബർ 2010 (UTC)Reply
സത്യത്തിൽ ശരിയേതെന്ന് വ്യക്തമായില്ല. :-). കാഥികൻ എന്ന വാക്ക് മറന്നു പോയി.. അതായിരിക്കും ഏറ്റവും ഉചിതം. --Vssun (സുനിൽ) 16:00, 4 സെപ്റ്റംബർ 2010 (UTC)Reply

--[..]ടോൾസ്റ്റോയിയുടെ 'THE POWER OF DARKNESS ' (തമശ്ശക്തി) എന്ന നാടകം ‘അനീസ്യ’ എന്ന പേരിൽ കഥാപ്രസംഗമായി അദ്ദേഹം അവതരിപ്പിച്ചു. അങ്ങനെ ‘അനീസ്യ’ കഥാപ്രസംഗമാകുന്ന ആദ്യ വിശ്വസാഹിത്യകൃതിയായി. ഇതെങ്ങനെ ശരിയാകും? തമശ്ശക്തി എന്നല്ലേ വേണ്ടത്? --kodampuli (സംവാദം) 09:11, 4 ഒക്ടോബർ 2012 (UTC)Reply

മാറ്റിയെഴുതി. --Vssun (സംവാദം) 15:23, 4 ഒക്ടോബർ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:വി._സാംബശിവൻ&oldid=1437713" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വി. സാംബശിവൻ" താളിലേക്ക് മടങ്ങുക.