സംവാദം:വിസിൽബ്ലോവർ സംരക്ഷണ നിയമം

Latest comment: 11 വർഷം മുമ്പ് by Adv.tksujith

അന്താരാഷ്ട്ര നിയമങ്ങൾ‎ എന്ന വർഗ്ഗം ചേർക്കണോ?--അഖിലൻ 04:59, 9 ജൂലൈ 2013 (UTC)

അയ്യോ, വേണ്ട. അന്താരാഷ്ട്ര നിയമം എന്നാൽ എല്ലാ രാജ്യങ്ങൾക്കും /രാജ്യങ്ങൾക്ക് പൊതുവിൽ ബാധകമാകുന്ന നിയമങ്ങളെയാണ് ഉദ്ദേശിക്കുന്നത്. സമുദ്ര - വ്യോമ ഗതാഗത നിയമങ്ങളും മറ്റും... ഇവിടെ വിസിൽബ്ലോവേഴ്സിനായി ഓരോ രാജ്യവും പ്രത്യേകം പ്രത്യേകം നിയമങ്ങളുണ്ടാക്കുകയാണ്. ഓരോ രാജ്യത്തെ നിയമത്തെക്കുറിച്ചും പ്രത്യേകം പ്രത്യേകം താളുകൾ വേണമെങ്കിൽ തുടങ്ങാം. ഇന്ത്യയിലെ നിയമത്തെക്കുറിച്ച് എന്തായാലും തുടങ്ങണം. ഈ താൾ ഒരു പൊതു താളായി നിലനിർത്താം. ഇംഗ്ലീഷിലെ സമാനതാൾ അമേരിക്കയിലെ നിയമത്തെക്കുറിച്ച് മാത്രം പ്രതിപാദിക്കാനായി തുടങ്ങിയതാണ്. അത് സത്യത്തിൽ തിരുത്തി എഴുതേണ്ടതുണ്ട്. എങ്കിലും അങ്ങോട്ട് തല്കാലം വിക്കിഡാറ്റ കണ്ണിചേർക്കാം. ഇവിടെ ഇപ്പോൾ ചേർത്തിരിക്കുന്ന വർഗ്ഗങ്ങള് മതി. അഴിമതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വേണമോ എന്ന് നോക്കാവുന്നതാണ്. --Adv.tksujith (സംവാദം) 05:28, 9 ജൂലൈ 2013 (UTC)Reply
"വിസിൽബ്ലോവർ സംരക്ഷണ നിയമം" താളിലേക്ക് മടങ്ങുക.