സംവാദം:വിരുദ്ധാഹാരം
ലേഖനം വളരെ ആവശ്യമുള്ളത് തന്നെ.. പക്ഷേ ഇതിനൊക്കെ ശാസ്ത്രിയാമായ അടിസ്ഥാനമുണ്ടോ? അല്ലെങ്കിൽ നല്ല റഫറൻസ് നൽകാനാകുമോ?--ചള്ളിയാൻ ♫ ♫ 18:52, 26 ജനുവരി 2008 (UTC)
മോരും മുതിരയും തമ്മിൽ ശത്രുതയോ?
തിരുത്തുകമോരും മുതിരയും എന്ന ചൊല്ലിൽ നിന്നു അവ വിരുദ്ധാഹാരങ്ങളാണ് എന്നു സിദ്ധിക്കുന്നില്ല. പരസ്പര വിരുദ്ധമായവക്കല്ല, പരസ്പരബന്ധമില്ലാത്തവക്കാണ് മോരും മുതിരയും ഉദാഹരണമാകേണ്ടത്. പരസ്പരബന്ധമില്ലാത്തവയൊക്കെ പരസ്പരവിരുദ്ധമായിരിക്കണമെന്നില്ലല്ലോ.Georgekutty 10:58, 4 ഫെബ്രുവരി 2008 (UTC)
പാല് X മാമ്പഴം ഇതു വിരുദ്ധാഹാരമാണൊ. പാലിന്റെ കൂടെ പഴവർഗ്ഗങ്ങളിൽ മാമ്പഴം മാത്രമേ വിരുദ്ധമല്ലാതുള്ളു എന്നു കേട്ടിട്ടുണ്ട് -- ജെയിൻ 05:51, 3 ജൂൺ 2008 (UTC)
- Milk shake എന്ന ജ്യൂസ് അപ്പോൾ വിരുദ്ധാഹാരം ആണോ? അതിൽ മാമ്പഴവും പാലുമല്ലേ?--അനൂപൻ 08:11, 3 ജൂൺ 2008 (UTC)
വിരുദ്ധാഹാരങ്ങൾ എന്നൊരു വിഭാഗം ആയുര്വ്വേദത്തിലുണ്ട്. പക്ഷേ അത് ആദ്യത്തെ ഖണ്ഡികയിൽ നൽകിയിരിക്കുന്നതുപോലെ വിശ്വാസം അല്ല എന്നുമാത്രം അറിയാം. ഈ വിഷയം ഏതോ ഒരു പ്രസിദ്ധീകരണത്തിൽ ഞാനും വായിച്ചതായി ഓർക്കുന്നു. പക്ഷേ റഫറൻസ്; ആരുടെയെങ്കിലും കൈയ്യിൽ ഉണ്ട് എങ്കിൽ അത് ചേർക്കുന്നത് നന്നായിരിക്കും.--സുഗീഷ് 14:23, 3 ജൂൺ 2008 (UTC)