വിയറ്റ്നാം യുദ്ധത്തെക്കുറിച്ച് ഒരു ലേഖനം വളരെ ആവശ്യമാണ്. ഇംഗ്ലീഷ് വിക്കി ലേഖനത്തെ ആശ്രയിച്ചെഴുതുന്നതിൽ തെറ്റുമില്ല. എന്നാൽ അതിനെ ആശ്രയിക്കുന്നത് സൂക്ഷിച്ചുവേണം. ഇംഗ്ലീഷ് വിക്കിയിലെ ലേഖനം ഒറ്റനോട്ടത്തിൽ 'biased' ആയി തോന്നി. തെക്കനും വടക്കനും വിയറ്റ്നാമുകൾ തമ്മിലായിരുന്നു യുദ്ധം എന്നു പറഞ്ഞുള്ള തുടക്കംതന്നെ, സാങ്കേതികമായി ശരിയായിരിക്കാമെങ്കിലും, വസ്തുതകൾക്ക് നിരക്കുന്നതല്ല. മറ്റു രാഷ്ട്രങ്ങൾ ഉത്തരവിയറ്റ്നാമിനെ പിന്തുണച്ചതുപോലെ ദക്ഷിണവിയറ്റ്നാമിനെ വെറുതെ പിന്തുണക്കുകയല്ല അമേരിക്ക ചെയ്തത്. അത് അമേരിക്കയുടെ യുദ്ധമായിരുന്നു. ലേഖനത്തിന്റെ തുടക്കത്തിൽ യുദ്ധത്തിന്റെ ഫലങ്ങളെക്കുറിച്ചെഴുതിയിരിക്കുന്നത് നോക്കുക: യുദ്ധം അമേരിക്കൻ സമൂഹത്തെ എങ്ങനെ ബാധിച്ചുവെന്ന് ആദ്യം പറയുന്നു. പിന്നത്തെ വാക്യം രസമാണ്: "The war exacted a huge human cost as well." - കുറേ മനുഷ്യരും ചത്തെന്ന് അങ്ങനെ ഒഴുക്കൻ മട്ടിൽ എഴുതിയിട്ട് ആദ്യം കൊടുത്തിരിക്കുന്നത് അരലക്ഷം അമേരിക്കൻ സൈനികർ മരിച്ചെന്നാണ്. 40 ലക്ഷം വിയറ്റ്നാംകാരുടെ കാര്യം പിന്നെയേ വരുന്നുള്ളു. ഇംഗ്ലീഷ് ലേഖനം നിഷ്പക്ഷമല്ലെന്ന് മനസ്സിലാക്കാൻ അതിലെ ചിത്രങ്ങൾ നോക്കിയാൽ മതി. കമ്മ്യൂണിസ്റ്റുകാർ നടത്തിയ ഹ്യൂ കൂട്ടക്കൊലയുടെ ചിത്രം രണ്ടുവട്ടം കൊടുത്തിരിക്കുന്നു. എറ്റവും മുകളിൽ പ്രധാന ചിത്രമായും പിന്നെ താഴെ ഒരിടത്തും. വാഷിങ്ങടൺ ഡി.സി.യിലെ വിയറ്റ്നാം സ്മാരകത്തിന്റെ പടവും ഉണ്ട്. എന്നാൽ ഈ യുദ്ധത്തെ സംബന്ധിക്കുന്ന ഏറ്റവും പ്രധാന ചിത്രങ്ങൾ ഇല്ല. അമേരിക്കൻ ബോംബിങ്ങിൽ തീപിടിച്ച നഗ്നശരീരവുമായി ഓടുന്ന കുട്ടിയുടെ ചിത്രം, ബോംബിങ്ങിൽ പ്രതിക്ഷേധിച്ച് സെയ്ഗോണിലെ അമേരിക്കൻ മിഷനു മുന്നിൽ ആത്മാഹൂതി ചെയ്യുന്ന ബുദ്ധഭിക്ഷുക്കളുടെ ചിത്രം ഒക്കെയാണ് ഞാൻ ഉദ്ദേശിച്ചത്.Georgekutty 10:40, 16 ഓഗസ്റ്റ്‌ 2008 (UTC)

ജോർജ്ജ്കുട്ടി പറഞ്ഞ ചിത്രങ്ങൾ മിക്കതും കോപ്പിറൈറ്റഡ് ആണ്. തീപിടിച്ച നഗ്നശരീരവുമായി ഓടുന്ന കുട്ടിയുടെ ചിത്രം ഇതാ - ഇത് അസോസിയേറ്റഡ് പ്രെസ്സിന്റെ (എ.പി) കോപ്പിറൈറ്റഡ് ചിത്രമാണ്. ഇതും അതേപോലെ പ്രശസ്തമായ ചിത്രമാണ്.
ലേഖനത്തിന്റെ നിഷ്പക്ഷത നമുക്ക് എഡിറ്റ് ചെയ്ത് ഉറപ്പുവരുത്താവുന്നതേയുള്ളൂ. ഇംഗ്ലീഷ് വിക്കിപീഡിയയുടെ ഭൂരിഭാഗം കോണ്ട്രിബ്യൂട്ടേഴ്സ്ം അമേരിക്കയിൽ നിന്ന് ആയതാവാം അത്തരം ഒരു ചായ്‌വിന് കാരണം. simy 12:50, 16 ഓഗസ്റ്റ്‌ 2008 (UTC)

"ഏകദേശം 58,159 യു.എസ്. സൈനികർക്ക് പുറമേ" എന്നത് വേണോ എന്ന് ചിന്തിക്കാതിരുന്നില്ല. പിന്നെ ഇംഗ്ലീഷ് വിക്കീലുള്ളതല്ലേ, കിടക്കട്ടേ എന്ന് വിചാരിച്ചു. ക്ഷമിക്കണം. ഇനി ശ്രദ്ധിച്ചുകൊള്ളാം--അഭി 12:53, 16 ഓഗസ്റ്റ്‌ 2008 (UTC)

"വിയറ്റ്നാം യുദ്ധം" താളിലേക്ക് മടങ്ങുക.