തലക്കെട്ട് മാറ്റിയത് ശരിയാണോ? കാരകുന്നുമായി ചേർന്ന് എഴുതിയ ഖുർആൻ പരിഭാഷയിൽ എളയാവൂര് എന്നാണല്ലോ പേര് നൽകിയിരിക്കുന്നത് -- റസിമാൻ ടി വി 12:31, 15 സെപ്റ്റംബർ 2009 (UTC)Reply

ഇദ്ദേഹത്തിന്റെ പേരിലെ എളയാവൂർ എന്ന പദം അദ്ദേഹത്തിന്റെ സ്വദേശത്തെയാണു സൂചിപ്പിക്കുന്നതെങ്കിൽ എളയാവൂർ എന്നു തന്നെയാണു വേണ്ടത്. --Anoopan| അനൂപൻ 12:39, 15 സെപ്റ്റംബർ 2009 (UTC)Reply
സ്ഥലപ്പേര് എന്തായാലും അദ്ദേഹം തന്റെ തൂലികാനാമം എങ്ങനെ എഴുതുന്നു എന്നതിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്? മാതൃഭൂമിയിൽ എളയാവൂർ എന്ന് കണ്ട് ഇപ്പോൾ എനിക്കും കൺഫ്യൂഷനായിട്ടുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ കൈവശമുള്ളവർ അതിന്റെ ചട്ടയിൽ പേര് എങ്ങനെയാണ് കൊടുത്തിരിക്കുന്നത് എന്ന് നോക്കിയാൽ നന്നായിരുന്നു. അവിടെയൊക്കെ എളയാവൂര് എന്നാണെങ്കിൽ ഇത് ഒരു തൂലികാനാമമായതുകൊണ്ട് തലക്കെട്ട് വാണിദാസ് എളയാവൂര് എന്നു തന്നെ നൽകണമെന്ന് അഭിപ്രായപ്പെടുന്നു -- റസിമാൻ ടി വി 15:38, 16 സെപ്റ്റംബർ 2009 (UTC)Reply
ഈ ഗ്രന്ഥത്തിന്റെ രണ്ടാമത്തെ പേജിൽ എഴുത്തുകാരന്റെ പേര് എളയാവൂര് എന്നും, ഗ്രാമത്തിന്റെ പേര് എളയാവൂർ എന്നും കൊടുത്തിരിക്കുന്നു. വ്യക്തിയുടെ കാര്യമായതിനാൽ, റസിമാൻ പറഞ്ഞ പോലെ തൂലികാനാമത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. എളയാവൂര് എന്നു മാറ്റണമെന്ന് താല്പര്യപ്പെടുന്നു. --Vssun 05:15, 17 സെപ്റ്റംബർ 2009 (UTC)Reply
"വാണിദാസ് എളയാവൂർ" താളിലേക്ക് മടങ്ങുക.