ഇത്തരത്തില് പേരിനു പിന്നില് എന്ന് ചേര്ക്കുന്നത് അപഹാസ്യമാണ്‌. പോരാത്തതിനു മിക്ക കിളികളുടേയും പേരുകള് ദേശാന്തരത്തില് മാറിക്കൊണ്ടിരിക്കുകയും ചെയ്യും ഇവിടെ പരാമര്ശിച്ചിരിക്കുന്ന പേരുകള് പക്ഷിനിരീക്ഷകര് മാത്രം ഉപയോഗിക്കുന്നതുമാവാം. എന്തു കാര്യത്തിനും പേരിനു പിന്നിലുണ്ടാവണമെന്നൊന്നുമില്ല--പ്രവീൺ:സംവാദം 13:37, 6 മാർച്ച് 2008 (UTC)Reply


ദേശാന്തരത്തിൽ മാറുന്നെങ്കിൽ തലക്കെട്ട് മാറ്റണം. തലക്കെട്ടിന്റെ പിന്നിലെന്താ എന്നത് അറിയാൻ താല്പര്യമുള്ളവർക്ക് അത് എന്നും വിജ്ഞാനമാണ്‌. വേലിത്തത്ത എന്ന പേർ ആ കിളിക്ക് വരുന്നതിന്റെ പിന്നിൽ എന്താണെന്നുള്ളത് പ്രവീണിനു മാത്രമേ അപഹസ്യമായി തോന്നുകയുള്ളൂ. എറ്റിമോളജി എന്നത് അപഹാസ്യ ശാസ്ത്രമാണെന്നും പറഞ്ഞു കളയുമോ. എന്തു പേരിനും പിന്നിലെന്തെങ്കിലും ഉണ്ട് എന്ന് തന്നെയാണ്‌ എന്റെ വിശ്വാസം. ചുരുങ്ങിയ പക്ഷം വിജ്ഞാനകോശത്തിലെ തലക്കെട്ടുകൾക്ക് പിന്നിലെങ്കിലും. വ്യക്തികൾടെ നാമത്തിനു പിന്നിലില്ല എങ്കിലും --ചള്ളിയാൻ ♫ ♫ 14:43, 6 മാർച്ച് 2008 (UTC)Reply

നിസ്സാരമായ കാര്യങ്ങള് കൊടുക്കുന്നതിനെ കുറിച്ചു മാത്രമാണ്‌ ഉദ്ദേശിച്ചത്.--പ്രവീൺ:സംവാദം 02:14, 7 മാർച്ച് 2008 (UTC)Reply

പ്രവീണിനറിയാമായിരുന്നോ വേലിത്തത്ത എന്ന പേരിനു പിന്നിലെ കാര്യം.. വലിയവേലിത്തത്ത എന്ന് വിളിക്കുന്നതും എന്താൺ എന്ന്.. എനിക്കറിയില്ലായിരുന്നു. ഒരു പുസ്തകത്തിൽ വായിച്ചാണ് മനസ്സിലാക്കിയത്. അത് അറിയാത്ത ഒരു പാട് പേരുണ്ടാവും എന്ന് എനിക്കറിയാം. അവർക്ക് വേണ്ടിയാണ് അത് എഴുതിയത്. പ്രവീണിന് അതൊക്കെ നിസ്സാരമാണെങ്കിൽ ഗൌനിക്കാതെ വിട്ടേക്കണം. എഴുതുന്നവരെ എന്തിനാ നിര്ത്സാഹപ്പെടുത്തുന്നത്. ? --ചള്ളിയാൻ ♫ ♫ 02:20, 7 മാർച്ച് 2008 (UTC)Reply

പ്രിയ ചള്ളിയാ, ഞാന് താങ്കള്ക്കെതിരേയല്ല ഒന്നും പറഞ്ഞത്. തിരുവല്ല എന്ന സ്ഥലത്തിന്റെ പേരിന്നു പിന്നിലെന്താണെന്ന് എഴുതാന് സ്കോപ്പുണ്ട്. പക്ഷേ റൈറ്റ് സഹോദരന്മാര് എന്നതിന്റെ പേരിന്നു പിന്നില് എന്നത് എഴുതുന്നത് വിജ്ഞാന കോശത്തെ അപഹാസ്യമാക്കുകയേ ഉള്ളു വേലിത്തത്തയും വ്യത്യസ്ഥമല്ല. എന്തിലും ഏതിലും പേരിന്നു പിന്നില് ചേര്ക്കുന്നത് ഗുണകരമാണെന്ന് എനിക്കഭിപ്രായമില്ല. സാധാരണ വായനക്കാരന്റെ ബുദ്ധിശക്തിയെ പരീക്ഷിക്കരുതെന്നു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു, (വിഷയേതരം: എറ്റിമോളജി-പദോല്പ്പത്തി അല്ലേ onomastics ആണോ പേരിന്റെ പിന്നെഇല്??)--പ്രവീൺ:സംവാദം 05:54, 7 മാർച്ച് 2008 (UTC)Reply

പ്രിയ പ്രവീൺ, ഏത് പേരിനും പിന്നിലെന്തെങ്കിലും കാണാതിരിക്കില്ല. ഇവിടെ പേരിന്റെ പിന്നിലെ കളിയല്ല. വിജ്ഞാനകോശത്തിലെ തലക്കെട്ട് എന്താൺ ഉദ്ദേശിക്കുന്നത് എന്നാണ്‌. കാർഗിൽ യുദ്ധം എന്ന് പറഞ്ഞാൽ അത് യുദ്ധമല്ലെങ്കിലും യുദ്ധം എന്ന് വിളിക്കുന്നത് എന്ത് കൊണ്ട് എന്ന് സാധാരണക്കാരന്‌ അറിയില്ലായിരിക്കാ. വേലിത്തത്തയെ കണ്ടിട്ടുപോലുമില്ലാത്തവരായിരിക്കും യൂസേർസ്.. പിന്നെ പേരിന്റെ പിന്നിലെ കാര്യം അവർക്കറിയുമോ.. താങ്കൾ അല്ലല്ലോ സാധാരണ യൂസറിന്റെ ബെഞ്ച്മാർക്ക്. ഓണോമാസ്റ്റിക്സായിരിക്കാം പേരിനു പിന്നിൽ. പക്ഷെ നമ്മൾ (ഞാൻ) എറ്റിമോളജിയാണോ ഓണമറ്റോളജിയാണോ എന്ന വ്യത്യാസം കൂടാതെയാണ്‌ എഴുതി വരുന്നത്. പലർക്കും അപഹാസ്യമായി തോന്നുമെങ്കിലും അറിവ് അറിവ് തന്നെയാണ്‌. താങ്കൾ പറഞ്ഞു തന്നതും അറിവ് തന്നെ.. അതിനൊക്കെ നന്ദി... പറയുന്നില്ലെങ്കിലും പല വായനക്കാർക്കും അത് മനസ്സിൽ തോന്നാം.. --ചള്ളിയാൻ ♫ ♫ 08:06, 7 മാർച്ച് 2008 (UTC)Reply

പ്രജനനം തിരുത്തുക

//സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള കാലത്തു മാത്രമേ കേരളത്തിൽ ഈ പക്ഷിയെ കാണാറുള്ളു. ഏപ്രിൽ മാസത്തോടെ ഇവ പ്രജനനാർത്ഥം വടക്കേ ഇന്ത്യയിലേക്കു പോകും.//
"കേരളം സന്ദർശിക്കുന്ന വലിയ വേലിത്തത്തകളിൽ ചെറിയൊരു ശതമാനം ഏപ്രിലിനു ശേഷവും ഇവിടെ തന്നെ കഴിച്ചുകൂട്ടുന്നുണ്ടെങ്കിലും കൂടുകെട്ടുന്നതായി അറിവില്ല"--കേരളത്തിലെ പക്ഷികൾ : ഇന്ദുചൂഡൻ
"വലിയ വേലിത്തത്തകളെ സ്ഥിരമായി കേരളത്തിന്റെ പല ഭാഗങ്ങളിലും ഏതു സമയത്തും ചെറുകൂട്ടങ്ങളായി കാണാൻ സാധിക്കാറുണ്ട്.....കേരളത്തിൽ വലിയ വേലിത്തത്തകളുടെ പ്രധാന കൂടുകെട്ടൽ കേന്ദ്രമാണ് പയ്യന്നൂരിനടുത്ത കാങ്കോൽ എന്ന ചെറുപട്ടണം."-- പക്ഷിക്കൂട് : ഒരു പഠനം : പി.വി. പദ്മനാഭൻ
മുകളിൽ കൊടുത്ത പ്രസ്താവന തിരുത്തേണ്ടതല്ലേ?--ഷാജി (സംവാദം) 07:08, 22 ഫെബ്രുവരി 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വലിയ_വേലിത്തത്ത&oldid=4026060" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വലിയ വേലിത്തത്ത" താളിലേക്ക് മടങ്ങുക.