ഈ ലേഖനം സെമി പ്രൊട്ടക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു. എന്തെങ്കിലും അഭിപ്രായം?? --  ജിഗേഷ്  ►സന്ദേശങ്ങൾ  10:51, 20 ജൂൺ 2007 (UTC)Reply

ലേഖനം വരട്ടെ ആദ്യം.. എന്നിട്ടു പ്രൊട്ടക്റ്റ് ചെയ്താൽ മതി. Simynazareth 11:27, 20 ജൂൺ 2007 (UTC)simynazarethReply


വേശ്യ എന്ന വാക്ക് ഇന്ന് അത്ര സ്വീകാര്യതയില്ലാത്തതാണ്. അതൊരു നിന്ദാപദമായാണ് എപ്പോഴും തന്നെ ഉപയോഗിക്കാറെന്നോർക്കണം. വേശ്യകൾ എന്ന് വിളിക്കപ്പെടുന്നവർ ഒരിക്കലും സ്വയം അങ്ങനെ വിശേഷിപ്പിക്കുകയില്ലല്ലോ. ഇംഗ്ലീഷ് വിക്കിയിൽ Prostitution-നെക്കക്കുറിച്ച് ലേഖനം ഉള്ളതിൽ‍ Prostitute-ന് റീ-ഡിരക്ട് കൊടുത്തിട്ടേ ഉള്ളു. പിന്നെ ഇതിൽ കൊടുത്തിരിക്കുന്ന ചിത്രവും മാറ്റണം. അത്തരം ചിത്രങ്ങൾ ചേരുന്ന വേറെ ലേഖനങ്ങൾ ഉണ്ടാകാം. ഈ ലേഖനത്തിന്റെ വിഷയത്തിൽ ആ ചിത്രത്തിന് ഒരു ഒരു പ്രസക്തിയുമില്ല. ആ ചിത്രം കയറ്റാൻ വേണ്ടി മാത്രം ലേഖനം എഴുതിയതുപോലെ തോന്നും.Georgekutty 10:19, 4 ഓഗസ്റ്റ്‌ 2008 (UTC)

ലൈംഗികത്തൊഴിലാളി ഇന്ന് ഇക്കാലത്ത് കൂടുതലായി ഉപയോഗിക്കപ്പെട്ടു വരുന്നുണ്ട് എങ്കിലും വേശ്യ എന്ന പദത്തിനോളം സാർവത്രികമല്ല. ചിത്രത്തിന്റെ കാര്യത്തിൽ എനിക്കും ഇതേ അഭിപ്രായം തന്നെയാണ്‌. --Vssun 23:21, 4 ഓഗസ്റ്റ്‌ 2008 (UTC)

പദോൽപ്പത്തി

തിരുത്തുക

വേശ്യ എന്ന വാക്കിൻ്റെ ഉൽപ്പത്തി എവിടെ നിന്നാണ്? വൈശാലിയുമായി ബന്ധമുണ്ടോ? Harshanh (സംവാദം) 03:10, 12 ഒക്ടോബർ 2021 (UTC)Reply

"ലൈംഗികത്തൊഴിലാളി" താളിലേക്ക് മടങ്ങുക.