പുതിയതായി ലേഖനത്തിനു മുകളിൽ ചേർത്തിരിക്കുന്ന ചിത്രത്തോടൊപ്പമുള്ള എഴുത്തുകൾ അനുചിതമാണ്. സഹോദരങ്ങൾ=ആദം; മക്കൾ=ഇല്ല. ഇതു രണ്ടും അനുചിതമാണ്. ആദം ലിലിത്തിന്റെ സഹോദരനല്ല. മണ്ണിൽ നിന്ന് ദൈവം വെവ്വേറെ ഉരുവാക്കിയതാണവരെ. ഒരമ്മയുടെ ഉദരത്തിൽ പിറന്ന സഹോദരങ്ങൾ അല്ല അവർ. ഇനി ബന്ധം പറയാനാണെങ്കിൽ അവർ, ദമ്പതിമാരോ, ഇണകളോ ആണ്. ലിലിത്തിനു മക്കളില്ല എന്നു പറയുന്നതും ശരിയല്ല. ഒരുദിവസം അവളുടേ നൂറുമക്കൾ മരിക്കുന്നുണ്ടെന്നാണ് കഥ പറയുന്നത്.ജോർജുകുട്ടി (സംവാദം) 16:29, 21 ഒക്ടോബർ 2017 (UTC)Reply


താങ്കളുടെ നിരീക്ഷണങ്ങൾ തികച്ചും ശരിയാണ്. അനുചിതമായ ഭാഗങ്ങളിൽ വേണ്ട മാറ്റം വരുത്തേണ്ടതാണ്. ലേഖനം വളരെ നന്നാകുന്നുണ്ട് എന്നതുപോലെ വിജ്ഞാനപ്രദവുമാണെന്നതിൽ തർക്കമില്ല. ലിലിത്തിൻറെ മക്കളുടെ കാര്യംകൂടി ലേഖനത്തിൽ പരാമർശിക്കേണ്ടതാണെന്നു തോന്നുന്നു.

സസ്നേഹം.

malikaveedu 19:06, 21 ഒക്ടോബർ 2017 (UTC)


ഡിയർ ജോർജ്ജ് കുട്ടി,

അനുചിതമായ ഭാഗത്ത് വേണ്ട തിരുത്തൽ നടത്തി. ഇതു മതിയാവുമോ? ശ്രദ്ധിക്കുമല്ലോ. Martinkottayam (സംവാദം) 08:06, 25 ഒക്ടോബർ 2017 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ലിലിത്ത്&oldid=2615223" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലിലിത്ത്" താളിലേക്ക് മടങ്ങുക.