സംവാദം:ലിയോ ടോൾസ്റ്റോയ്
Hedgehog-ന് മലയാളം?
തിരുത്തുകHedgehog മലയാളികൾക്ക് പരിചയമില്ലാത്ത ജീവിയായതുകൊണ്ട് അതിന് മലയാളം പേര് ഉണ്ടോ എന്നറിഞ്ഞില്ല. കേരളത്തിൽ കാണാത്ത ഒട്ടേറെ മൃഗങ്ങൾക്ക് മലയാളം പേരുള്ളത്കൊണ്ട് ഉണ്ടായിക്കൂടെന്നുമില്ല. അറിയാവുന്നവർ പറയണം. ഈ ലേഖനത്തിൽ, വിലയിരുത്തൽ എന്ന ഭാഗത്ത് ഞാൻ വേലിപ്പന്നി എന്ന് കൊടുത്തിട്ടുണ്ട്. അല്ലെങ്കിൽ പിന്നെ Hedgehog എന്നു തന്നെ എഴുതണം. കഴിയുമെങ്കിൽ അത് ഒഴിവാക്കുന്നതാണ് എനിക്ക് ഇഷ്ടം. — ഈ തിരുത്തൽ നടത്തിയത് Georgekutty (സംവാദം • സംഭാവനകൾ)
- കേരളത്തിലെങ്ങും കാണാത്ത ജീവിയായതിനാൽ മലയാളത്തിൽ പേരില്ലെന്നാണ് വിശ്വാസം. വേണമെങ്കിൽ വേലിപ്പന്നി എന്ന് പേരാക്കാം. എല്ലാ ജീവികളുടേയും പേര് ഇതു പോലെ ആരോ എപ്പഴോ ഇട്ടതാണല്ലോ. അല്ലെങ്കിൽ മുള്ളൻപന്നി പോലുള്ള/ അതുമായി ബന്ധമുള്ള എന്നോ മറ്റോ കൊടുക്കണം.--അഭി 07:42, 23 മാർച്ച് 2008 (UTC)
- en:Hedgehog മുള്ളൻപന്നിയെ കുറിച്ചാണല്ലോ? ഡിക്ഷണറിയിലും Hedgehog - മുള്ളൻപന്നി എന്നാണ് കാണുന്നത്. വേലിപന്നി എന്നത് കൊണ്ട് ഉദ്ദേശിക്കുന്ന ജീവി ഏതാണ്? Hedge - വേലി, hog -പന്നി എന്നിങ്ങനെയും കാണുന്നുണ്ട്. --സാദിക്ക് ഖാലിദ് 09:22, 23 മാർച്ച് 2008 (UTC)
സാദിക്കേട്ടാ, കേരളത്തിലെ മുള്ളൻ പന്നി Porcupine ആണ്. നമ്മുടെ മുള്ളനും ഹെഡ്ജ്‌ഹോഗും രൂപസാമ്യമുണ്ടെങ്കിലും ഡിസ്റ്റന്റ് റിലേഷനാണ്.
“ | Porcupines' spiny protection resembles that of the distantly related Erinaceomorph hedgehogs and more distantly related Monotreme Echidnas. | ” |
എന്ന് അതിൽ കാണാം.--അഭി 12:15, 23 മാർച്ച് 2008 (UTC)
അപ്പൊ വേലിപ്പന്നി മൂന്നുതരം! --ലിജു മൂലയിൽ 13:33, 23 മാർച്ച് 2008 (UTC)
ഇതെന്തു ക്ണാപ്പാണ് ഹേ?
തിരുത്തുകലിയോ ടോ ൾസ്റ്റോ യ് എന്ന മുള്ളൻപന്നിയെക്കൊണ്ടും മുട്ടയിടീക്കാനാണോ ഭാവം?--കാലിക് 14:22, 19 ഒക്ടോബർ 2009 (UTC)
- ചെയ്തു ഇത് ഫോണ്ടിന്റെ കുഴപ്പമാണ്. എങ്കിലും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഫോണ്ടിലും പ്രവർത്തിക്കാൻ ഒരു അണ്ടർസ്കോർ ഇട്ട് ശരിയാക്കിയിട്ടുണ്ട്. ജോയിനർ പ്രശ്നം പറഞ്ഞ് ആരും അത് എടുത്ത് കളയല്ലേ :) --Vssun 06:30, 20 ഒക്ടോബർ 2009 (UTC)