സംവാദം:റോശനിയാ പ്രസ്ഥാനം
Latest comment: 12 വർഷം മുമ്പ് by Santops
- രോഷനീയ എന്നോ രോഷണീയ എന്നോ രോഷ്നീയ എന്നോ ആണു ശരിക്കും തലക്കെട്ടു വേണ്ടതു്.
- ഈ ലേഖനം മൊത്തം തിരുത്തി എഴുതിയിട്ടുണ്ടു്. കെ. ദാമോദരന്റെ പുസ്തകം വളരെപ്പണ്ടു് വായിച്ചിട്ടുള്ളതാണു്. ഇപ്പോൾ പെട്ടെന്നു ലഭ്യവുമല്ല. രോശനിയാ-വെക്കുറിച്ച് അദ്ദേഹം എന്താണു് എഴുതിയിട്ടുള്ളതു് എന്നു് ഓർമ്മയോ അറിവോ ഇല്ല. അദ്ദേഹം എഴുതിയിട്ടുള്ളതു് വെച്ചാണു് ഈ താളിന്റെ ആദ്യത്തെ പതിപ്പ് എങ്കിൽ, അതിൽ ഏറെ പിശകുകളുണ്ടു്. രോഷനീയ പ്രസ്ഥാനത്തെക്കുറിച്ച് ആദ്യം വെള്ളക്കാർ എഴുതിയിട്ടുള്ളതു് പലതും ശുദ്ധ അബദ്ധങ്ങളും നിക്ഷിപ്തതാൽപ്പര്യങ്ങളും നിറഞ്ഞ വ്യാഖ്യാനങ്ങളായിരുന്നു (like branch of illuminati etc). ഒരു പക്ഷേ, അവയിൽ നിന്നാവാം അദ്ദേഹം പഠിച്ചെഴുതിയിട്ടുണ്ടാവുക.
എന്തായാലും കൂടുതൽ ധാരണയുള്ളവർ വന്നു ചർച്ച ചെയ്യട്ടെ. ViswaPrabha (വിശ്വപ്രഭ) (സംവാദം) 03:04, 21 ജൂൺ 2012 (UTC)
അങ്ങനെ തോന്നുന്നില്ല .. താങ്കൾ ഇപ്പോൾ കൂട്ടിച്ചേർത്തതിനോട് അടുത്ത് നിൽക്കുന്നതാണ് കെ ദാമോദരന്റെ പുസ്തകത്തിലുമുള്ളത് . “ഗോത്രസമുദായക്കാരുടെ ഐകമത്യത്തിനും ഒപ്പം മുഗളന്മാരുടെ നാടുവാഴിത്ത ചൂഷണത്തിൽ നിന്നു മോചനം നേടാനുള്ള ജനകീയാഭിലാഷത്തിന്റെ സാക്ഷാത്കാരത്തിനും വേണ്ടിയാണ് പ്രസ്ഥാനം പോരാടിയത് “ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം . തീർച്ചയായും വെള്ളക്കാരുടെ മാത്രം വ്യാഖ്യാനങ്ങളിൽ നിന്നാകാൻ സാധ്യതയില്ല . കെന്നഡിയേയും മുറെ യെയും അവലംബിക്കുന്നുണ്ടെങ്കിലും --Santops (സംവാദം) 05:51, 21 ജൂൺ 2012 (UTC)