സംവാദം:രുചി
Latest comment: 17 വർഷം മുമ്പ് by Dhruvarahjs
തലക്കെട്ട് രസം എന്നു മതി--അനൂപൻ 04:19, 13 നവംബർ 2007 (UTC)
- പോര അനൂപാ. കാരണം മെർക്കുറിക്കും, നവരസങ്ങൾക്കും മറ്റും അതേ പേര് ഉപയോഗിക്കുന്നുണ്ട്. അപ്പോൾ രസം എന്നതിന് (ഗുണം) എന്നെങ്കിലും ചേർക്കണം. --ചള്ളിയാൻ ♫ ♫ 04:58, 13 നവംബർ 2007 (UTC)
- പക്ഷേ ഈ തലക്കെട്ടു കാണുമ്പോൾ തോന്നുക ആയുർവേദത്തിൽ മാത്രം ഉള്ള എന്തോ ഒന്നാണ് രസം എന്നല്ലേ?--അനൂപൻ 05:02, 13 നവംബർ 2007 (UTC)
അതിനു നാനാർത്ഥതാൾ ഉണ്ടാക്കിയാൽ മതി. ഇതിന്റെ തലക്കെട്ടു മറ്റേണ്ട ആവശ്യമില്ല.--Shiju Alex 05:04, 13 നവംബർ 2007 (UTC)
ലേഖനത്തിൽ കൂടുതലും ആയുർവേദത്തിലെ അഭിപ്രായങ്ങളാണ് അതിനാലാണ് ഇങ്ങനെ പേര് കൊടുത്തത് ധ്രുവൻ 07:35, 13 നവംബർ 2007 (UTC)
- മാഷെ, ഈ ലേഖനത്തിലെ വാക്കുകൾ മലയാളത്തിലാക്കിയാൽ പോരെ? ഉദാ: വൃദ്ധിക്ഷയങ്ങൾ എന്നുള്ളതിനെ ഏറ്റക്കുറച്ചിൽ എന്നാക്കിയാൽ പോരെ? വെറുതേ സംസ്കൃതത്തേപ്പിടിച്ച് ഇവിടിടണോ?. മറുപടി പ്രതീക്ഷിക്കുന്നു.--സുഗീഷ് 20:42, 13 നവംബർ 2007 (UTC)
കൂടാതെ ഇവിടേയും അല്പം വിശദമാക്കാമോ;
മധുരം - പൃഥ്വി, ജലം പുളിരസം - പൃഥ്വി, തേജസ്
ലവണം - ജലം, തേജസ്
തികതം - വായു, ആകാശം
കടു(എരിവ്) - തേജസ്, വായു
കഷായം(ചവർപ്പ്) - പൃഥ്വി, വായു
ഈ തേജസ് ആരാണ്?--സുഗീഷ് 20:49, 13 നവംബർ 2007 (UTC)
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ എന്നുതന്നെയല്ലെ മലയാളത്തിലും പറയാറ്...ധ്രുവൻ 13:34, 14 നവംബർ 2007 (UTC)