യേശു ക്രിസ്തു എന്ന താൾ ഈസാ നബി താളിലേയ്ക്കു് 123.238.100.46 എന്ന ഉപയോക്താവു് വീണ്ടും വീണ്ടും തിരിച്ചുവിട്ടതു് ദൈവികപദ്ധതിയുടെ ഭാഗമായിരിയ്ക്കാം.

യേശു ക്രിസ്തു എന്നു് പരാമർശിയ്ക്കപ്പെടുന്നയാളും ഈസാ നബി എന്നു് പരാമർശിയ്ക്കപ്പെടുന്നയാളും ഒന്നുതന്നെയാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലാത്ത സ്ഥിതിയ്ക്കു് ഈസാ നബിയെന്ന അറബി പദത്തിനു പകരം മൂലരൂപത്തോട് കൂടുതൽ അടുത്തു നിൽക്കുന്ന യേശു എന്നുള്ള മലയാളരൂപം തലക്കെട്ടാക്കുകയാണു് ഉചിതം. യേശുവിനെ മുസ്ലീങ്ങൾ മനസ്സിലാക്കുന്നതെങ്ങനെയെന്നും ക്രിസ്ത്യാനികൾ മനസ്സിലാക്കുന്നതെങ്ങനെയെന്നും അതിനു കീഴിൽ രണ്ടായി വിവരിയ്ക്കട്ടെ. യേശു ഇരുകൂട്ടരുടെയും പൊതുവാണെന്നു് എല്ലാവരും (അവരെങ്കിലും) തിരിച്ചറിയണം . മതങ്ങളുടെ ഐക്യത്തിലേയ്ക്കു് അതു് നയിയ്ക്കട്ടെ. --എബി ജോൻ വൻനിലം 15:32, 1 സെപ്റ്റംബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:യേശു_ക്രിസ്തു&oldid=676825" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യേശു ക്രിസ്തു" താളിലേക്ക് മടങ്ങുക.