ഈ ലേഖനത്തിലെ ഉള്ളടക്കം സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. അതിനാൽ , മാറ്റങ്ങൾ വരുത്തുമ്പോൾ ദയവായി വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളിക്കുക. അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുക.

ഇത് യഹോവ എന്ന വിഷയത്തെകുറിച്ചുള്ള താങ്കളുടെ വീക്ഷണം ചർച്ച ചെയ്യാനുള്ള താളല്ല. ലേഖനം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുക. ബന്ധമില്ലാത്ത കാര്യങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടാൽ അവ നീക്കപ്പെട്ടേക്കാം.

തെത്രാഗ്രമതോൺ തിരുത്തുക

"ബൈബിൾ എഴുതിയ മൊഴിയിൽ പിതാവായ ദൈവത്തിന്റെ നാമത്തിനു ഉപയോഗിക്കുന്നത് 'തെത്രാഗ്രമതോൺ'(യ് ഹ് വ് ഹ്) എന്ന പദമാണ്" എന്നെഴുതുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും. 'തെത്രാഗ്രമതോൺ' ദൈവനാമമല്ല. നാലക്ഷരമുള്ള YHWH എന്ന ദൈവനാമത്തെ സൂചിപ്പിക്കാൻ പകരം "ചതുരക്ഷരി" എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരുന്ന പദം മാത്രമാണത്‌.Georgekutty 16:19, 30 ജൂലൈ 2010 (UTC)Reply

Thanks for comments..changed that..സ്നേഹശലഭം:സം‌വാദം 16:21, 30 ജൂലൈ 2010 (UTC)Reply

മലയാളത്തിൽ തിരുത്തുക

"ചില പെന്തക്കോസ്ത് മലയാളം ബൈബിളിൽ" എന്നു പരാമർശിക്കുന്നത് ഏതു ബൈബിളിനെപ്പറ്റിയാണു എന്ന് മനസ്സിലാകുന്നില്ല. കത്തോലിക്കാ ഇതര സഭാ വിഭാഗങ്ങൾ എല്ലാം 'ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യാ' പ്രസിദ്ധീകരിക്കുന്ന 'സത്യവേദപുസ്തകം' എന്ന മലയാളം ബൈബിളാണ് ഉപയോഗിച്ചു കാണുന്നത്. - Johnchacks 18:22, 30 ജൂലൈ 2010 (UTC)Reply


I have added a reference for which malayalam bible it is...സ്നേഹശലഭം:സം‌വാദം 06:24, 31 ജൂലൈ 2010 (UTC)Reply

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യാ യുടെ സത്യവേദപുസ്തകമെന്ന ബൈബിളിന്റെ പഴയനിയമത്തിൽ യഹോവ എന്ന പദം പരക്കെ ഉപയോഗിക്കുന്നുണ്ട്. പുതിയ നിയമത്തിൽ ,(ലേഖനത്തിൽ സൂചിപ്പിക്കുന്നതു പോലെ) പഴയ നിയമ ഉദ്ധരണികൾ വരുന്ന ഭാഗത്തും. അതു പോലെ മലയാളത്തിലെ കത്തോലിക്കാ ബൈബിളിൽ (പി.ഓ.സി പ്രസിദ്ധീകരണം) യഹോവ എന്ന പദത്തിനു പകരം പകരം "കർത്താവ്" എന്നോ "ദൈവം" എന്നോ ആണു ഉപയോഗിച്ചിരിക്കുന്നതെങ്കിലും "യഹോവ"(അല്ലെങ്കിൽ "യാഹ് വെ") യുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ കാണാം.

  • അബ്രാഹം ആ സ്ഥലത്തിനു യാഹ് വെ യിരെ എന്നു പേരിട്ടു. (ഉത്പത്തി 22:14)
  • മോശ അവിടെ ഒരു ബലിപീഠം നിർമ്മിച്ച് അതിനു യാഹ് വെ നിസ്സി എന്നു പേരു നൽകി. (പുറപ്പാട് 17:15)
  • ഇനി മേൽ നഗരത്തിന്റെ പേർ യാഹ് വെ ഷാമാ എന്നായിരിക്കും. (എസെക്കിയേൽ 48:35) -Johnchacks 19:16, 30 ജൂലൈ 2010 (UTC)Reply


I have made changes as per the above details,but ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യാ യുടെ സത്യവേദപുസ്തകമെന്ന ബൈബിളിന്റെ പഴയനിയമത്തിൽ മാത്രം യഹോവ എന്ന പദം പരക്കെ ഉപയോഗിക്കുന്നുണ്ട്.പുതിയ നിയമത്തിൽ ,(ലേഖനത്തിൽ സൂചിപ്പിക്കുന്നതു പോലെ) പഴയ നിയമ ഉദ്ധരണികൾ വരുന്ന ഭാഗത്തു "കർത്താവ്" എന്നാണ് കാണപെടുന്നത്... നന്ദി....സ്നേഹശലഭം:സം‌വാദം 06:43, 31 ജൂലൈ 2010 (UTC)Reply


അപ്പോൾ പെന്തക്കോസ്ത് മലയാളം ബൈബിളിൽ എന്ന പ്രസ്ഥാവന തന്നെ തെറ്റാണു്. കേരളത്തിൽ കത്തോലിക്ക സഭാ ഒഴിച്ചുള്ള സഭകൾ ഒക്കെ തന്നെ (ഓർത്തൊഡോക്സ്/മാർത്തോമ്മ തുടങ്ങിയ എപ്പിസ്ക്കോപ്പൽ സഭകൾ അടക്കം) സത്യവേദപുസ്തകം ആണു് ഉപയോഗിക്കുന്നത്. മിക്കവാറും പെന്തിക്കോസ്ത് സഭകളും സത്യവേദപുസ്തകം തന്നെ ആണു് ഉപയോഗിക്കുന്നത്. ലെഖനത്തിലെ വിഷയത്തെ ന്യായീകരിക്കാൻ വേണ്ടി, ഈ അടുത്ത് പ്രസിദ്ധീകരിക്കപ്പെട്ടതും, അധികം പേർ ഉപയൊഗിക്കാത്തതുമായ വിശുദ്ധസത്യവേദപുസ്തകം എന്ന ബൈബിൾ പരിഭാഷയിൽ നിന്നു് ക്വോട്ട് ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ല. നമ്മുടെ വാദങ്ങൾക്ക് ബലം പകരാനല്ല, ലെഖനങ്ങൾ വൈജ്ഞാനികമാക്കാനാണു് വിക്കിപീഡിയയിൽ ലേഖനമെഴുതുന്നവർ ശ്രദ്ധിക്കേണ്ടതെന്ന സുവർണ്ണ നയം ഓർക്കുക. --ഷിജു അലക്സ് 06:53, 31 ജൂലൈ 2010 (UTC)Reply

സുഹ്രുത്തേ, തങ്ങ്കൾ പറഞ്ഞ "ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യാ യുടെ സത്യവേദപുസ്തകമെന്ന ബൈബിളിന്റെ പഴയനിയമത്തിൽ യഹോവ എന്ന പദം പരക്കെ ഉപയോഗിക്കുന്നുണ്ട്. പുതിയ നിയമത്തിൽ ,(ലേഖനത്തിൽ സൂചിപ്പിക്കുന്നതു പോലെ) പഴയ നിയമ ഉദ്ധരണികൾ വരുന്ന ഭാഗത്തും "എന്ന പ്രസ്ഥാവന തെറ്റാണു് .പക്ഷേ ഞാൻ അതിനു നിന്ന്ങളെ വിമർശിച്ചില്ല്.നിക്ഷ്പക്ഷ്മയി തന്നെയാണ്ണ് എഴുതിയിട്ടുള്ളത്.പെന്തക്കോസ്ത് വിശ്വസത്തിൽ പെട്ട ഒരാളാണ് ആ ബൈബിൾ(ഞാൻ അവലംബനം നൽകിയ) എനിക്ക് നൽകിയത്.മനപൂർവ്വം തെറ്റിദ്ധരിപ്പിച്ചിട്ടില്ല.ലെഖനത്തിലെ വിഷയത്തെ ന്യായീകരിക്കാൻ വേണ്ടിയല്ല്,വസ്തുനിഷ്റ്റമായി കാര്യങ്ങൾ എടുത്തുകാട്ടാനാണ് അധികം പേർ ഉപയൊഗിക്കാത്തതുമായ വിശുദ്ധസത്യവേദപുസ്തകം എന്ന ബൈബിൾ പരിഭാഷയിൽ നിന്നു് ക്വോട്ട് ചെയ്യുന്നത്.സസ്സ്നേഹം..സ്നേഹശലഭം:സം‌വാദം 07:23, 31 ജൂലൈ 2010 (UTC)Reply

'പുതിയ നിയമത്തിൽ ,(ലേഖനത്തിൽ സൂചിപ്പിക്കുന്നതു പോലെ) പഴയ നിയമ ഉദ്ധരണികൾ വരുന്ന ഭാഗത്തും' എന്നു ഞാൻ അഭിപ്രായപ്പെട്ടതു ചെറിയ ആശയക്കുഴപ്പം കൊണ്ട് ഉണ്ടായ തെറ്റാണ്.ലേഖനത്തിൽ പറഞ്ഞിരുന്ന 'പെന്തക്കോസ്ത് മലയാളം ബൈബിളും' മത്തായി 4:10 quote ചെയ്തിരുന്ന ബൈബിളും 'ബൈബിൾ സൊസൈറ്റിയുടെ സത്യവേദപുസ്തക'മെന്ന ധാരണയിലാണ് പുസ്തകം തുറന്നു നോക്കാതെ അങ്ങനെ പറഞ്ഞതു.
പിന്നെ, 'യാഹ് വെ' എന്നത് ഒന്നിച്ചാണ് എഴുതേണ്ടത്.പക്ഷേ വിക്കിയിൽ അങ്ങനെ type ചെയ്യുമ്പോൾ "യാഹ്വെ" എന്നായിപ്പോകുന്നു. ലേഖനത്തിലെ 'യാഹ് വെ' ഇടക്കു gap ഇല്ലാത്ത വിധം edit ചെയ്തു ശരിയാക്കുന്നതു നല്ലതാണ്. - Johnchacks 11:21, 31 ജൂലൈ 2010 (UTC)Reply

അതിനായി യാഹ് കഴിഞ്ഞിട്ട് ഒരു അണ്ടർസ്കോർ ഇട്ടു്, വെ എന്നു് എഴുതിയാൽ മതി. ഉദാ:യാഹ്‌വെ --ഷിജു അലക്സ് 11:38, 31 ജൂലൈ 2010 (UTC)Reply

യാഹ്‌വെ എന്നു തിരുത്തിയിരിക്കുന്നു. നന്ദി - ‌Johnchacks 13:34, 31 ജൂലൈ 2010 (UTC)Reply

ശരിക്കുള്ള ദൈവനാമം തിരുത്തുക

ശരിക്കുള്ള ദൈവനാമം? ആരുടെ ശരി? ഇത്തരം പ്രയോഗങ്ങൾ വിക്കിപ്പീഡിയയിൽ ഒഴിവാക്കുകയാണ്‌ നല്ലത്. എബ്രായ ബൈബിളിലെ ദൈവനാമം മാത്രമാണ്‌ ശരിക്കുള്ളത് എന്നു എല്ലാവരും സമ്മതിക്കുമോ? അള്ളാഹു എന്നോ നാരായണൻ എന്നോ ആണ്‌ ദൈവത്തിന്റെ ശരിക്കുള്ള നാമം എന്ന് ഞാൻ പറഞ്ഞാലോ?Georgekutty 08:35, 31 ജൂലൈ 2010 (UTC)Reply

see english wikipedia introduction for Jehovah.There it is like this '"Jehovah (pronounced /dʒɨˈhoʊvə/) is an anglicized representation of the proper name of God " .Proper എന്ന വാക്ക് ..I translated to "ശരിക്കുള്ള"..But I think as per your opinion ശരിയായ എന്ന പദം ഉപയോഗിക്കം..And Allah and Narayanan have no place in this context because the text is written just after എബ്രായ ബൈബിളിലെ യ്‌ഹ്‌വ്‌ഹ് ..regards--സ്നേഹശലഭം:സം‌വാദം 08:43, 31 ജൂലൈ 2010 (UTC)Reply

Proper Name-നെ ശരിക്കുള്ളതെന്നോ ശരിയായതെന്നോ ഒന്നും പരിഭാഷപ്പെടുത്തിയാൽ ശരിയാവില്ല. Proper Name, വ്യക്തിനാമം എന്ന അർത്ഥത്തിലാണ്‌ ഇംഗ്ലീഷ് വിക്കിയിൽ ഉപയോഗിച്ചിരിക്കുന്നത്. മലയാളത്തിൽ ദൈവത്തിന്റെ വ്യക്തിനാമം എന്നോ, തനിനാമം എന്നോ പറഞ്ഞാൽ ശരിയാവില്ല. ദൈവത്തിന്റെ നാമം എന്നു മതിയാവും.Georgekutty 09:20, 31 ജൂലൈ 2010 (UTC)Reply

Proper Name= വ്യക്തിപരമായ നാമം എന്നതു തന്നെയാ ശരി....

From definition of proper name in wiki its as follows.

Proper nouns (also called proper names) are nouns representing unique entities (such as London, Jupiter, or Toyota), as distinguished from common nouns which describe a class of entities (such as city, planet, person or car).[8] Proper nouns are not normally preceded by an article or other limiting modifier (such as any or some), and are used to denote a particular person, place, or thing without regard to any descriptive meaning the word or phrase may have...regards..സ്നേഹശലഭം:സം‌വാദം 09:51, 31 ജൂലൈ 2010 (UTC)Reply

വിലയിരുത്തൽ തിരുത്തുക

"യഹോവ എന്ന പിതാവിന്റെ നാമം 7000ൽ അധികം ഉള്ളപ്പോൾ യേശു എന്ന നാമം 500ൽ പരം മാത്രമെ ഉള്ളു എന്നത് ക്രിസ്ത്യനിത്വത്തിന്റെ തത്വങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കും എന്ന ചിന്തയയിരിക്കാം ക്രിസ്തിയ വിവർത്തകർ ദൈവനാമം ഉപയോഗിക്കാത്തതിന്റെ കാരണം എന്ന് പൊതുവെ വിലയിരുത്തപെടുന്നു."
"പൊതുവേ" ആരാണിങ്ങനെ വിലയിരുത്തുന്നത്? ഇത് ഏതെങ്കിലും വിഭാഗത്തിന്റെ വീക്ഷണമല്ലേ ആകൂ. ആരുടെ വീക്ഷണമാണെന്ന് വ്യക്തമാക്കി തെളിവു കൊടുത്ത് അതിനനുസരിച്ച് തിരുത്തി എഴുതുകയോ, അതിനാവില്ലെങ്കിൽ നീക്കുകയോ വേണം.Georgekutty 09:29, 31 ജൂലൈ 2010 (UTC)Reply

I just entered a general thought which I heard and just thought would be reasonable.But if u feel bad then we shall change it..I shall try to get some points from english wiki.. regards..സ്നേഹശലഭം:സം‌വാദം 09:45, 31 ജൂലൈ 2010 (UTC)Reply
ആരുടെ വീക്ഷണമാണെന്ന് വ്യക്തമാക്കി,മറ്റൊരു നിക്ഷ്പക്ഷ വിലയിരുത്തൽ(conclusion from en.wikipedia.org under title Jehovah) എഴുതിയിട്ടുണ്ട്...നന്ദി.. സ്നേഹശലഭം:സം‌വാദം 18:55, 2 ഓഗസ്റ്റ് 2010 (UTC)Reply

യഹോവയും യേശുവും ലയിപ്പിക്കുന്നത് തിരുത്തുക

എതിരഭിപ്രായമില്ലാത്തതിനാൽ ലയനം നടപ്പിലാക്കി.--അജയ് ബാലചന്ദ്രൻ (സംവാദം) 12:18, 29 ഏപ്രിൽ 2013 (UTC)Reply

യഹോവ എന്നതും യേശു എന്നതും ഒന്നല്ലേ. തിരുത്തുക

യഹോവ എന്നതും യേശു എന്നതും ഒന്നല്ലേ.അപ്പോൽ അത് ബൈബിളിൽ നിന്നും മാറ്റേണ്ട കാര്യമില്ല. 2401:4900:490E:2D50:0:46:78A3:9901 07:42, 26 സെപ്റ്റംബർ 2023 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:യഹോവ&oldid=4025783" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യഹോവ" താളിലേക്ക് മടങ്ങുക.