സംവാദം:മ്യൂസിക്കൽ സ്കെയിൽ

Latest comment: 12 വർഷം മുമ്പ് by Razimantv

അടുത്ത അതേ ആവൃത്തി (frequency) ആണോ? അടിസ്ഥാനസ്വരത്തിന്റെ (ആദ്യത്തെ സ്വരം - C/സ) ഇരട്ടി ആവൃത്തിയല്ലേ? --Vssun 09:04, 30 ജനുവരി 2010 (UTC)Reply[മറുപടി]

അതായത് C/സ എന്ന സ്വരതിന്റെ മുകളിലത്തെ hi frequency C യ്വിൽ നിന്നും വീണ്ടും തുടങ്ങും. അടിസ്ഥാനസ്വരത്തിന്റെ (ആദ്യത്തെ സ്വരം - C/സ)യുഡെ ഇരട്ടി ആവൃത്തി തന്നെ. ശരിയാക്കുമെന്നു പ്രതീഷിക്കുന്നു. നന്ദി--Musicindia1 11:55, 30 ജനുവരി 2010 (UTC)Reply[മറുപടി]

മുറിവൈദ്യം മാത്രമേ വശമുള്ളൂ :) .. കർണാടകസംഗീതത്തിന്റെ അടിസ്ഥാനം കുറച്ചൊക്കെ അറിയാം. പാശ്ചാത്യസംഗീതത്തിന്റെ CDEF ഒന്നും അറിയില്ല. കർണാടകസംഗീതത്തിൽ മന്ദ്രസ്ഥായി ഷഡ്ജത്തിന്റെ (ഏറ്റവും താഴെയുള്ള സ - സയുടെ അടിയിൽ കുത്ത് ഇവിടെ ഇടാൻ പറ്റില്ല ) ഇരട്ടി ആവൃത്തി മദ്ധ്യസ്ഥായി ഷഡ്ജത്തിനും (സ) അതിന്റെ ഇരട്ടി ആവൃത്തി താരസ്ഥായി ഷഡ്ജത്തിനുമാണ് (സ-യുടെ മുകളിൽ കുത്ത്) എന്ന് സംഗീതശാസ്ത്രപ്രവേശിക എന്ന പുസ്തകത്തിൽ വായിച്ചതോർക്കുന്നു. അറിവില്ലാത്ത വിഷയമായതിനാൽ തിരുത്താൻ നിൽക്കുന്നില്ല. --Vssun 12:00, 30 ജനുവരി 2010 (UTC)Reply[മറുപടി]

എനിക്ക് മുറിവൈദ്യവും വശമില്ല. എന്നാലും ഇങ്ങനെ എഴുതിയാൽ എങ്ങനിരിക്കും? : ഒരു ഉപകരണത്തെ 12 വ്യത്യസ്ത സ്വരങ്ങളായി വിഭജിച്ചിട്ടുണ്ടാകും. അതു കഴിഞ്ഞാൽ ആദ്യത്തെ സ്വരം ഇരട്ടി ആവൃത്തിയോടെ ആവർത്തിക്കുന്നു (അഞ്ചുപൈസക്ക് വിവരമില്ലാത്തതുകൊണ്ടാണ്‌ - മണ്ടത്തരമാണെങ്കിൽ ക്ഷമിക്കുക). ഒരു സംശയമുണ്ട്. ഉപകരണത്തെയാണോ 12 സ്വരങ്ങളായി വിഭജിക്കുന്നത്? ഒക്ടേവിനെയല്ലേ? -- റസിമാൻ ടി വി 12:19, 30 ജനുവരി 2010 (UTC)Reply[മറുപടി]

കർണാടകസംഗീതത്തിലും ഇതേ പണി തന്നെയാണ് സ മുതൽ അടുത്ത സ വരെയുള്ള ബാൻഡിനെ 12 ആവൃത്തികൾ/ശ്രുതികളായാണ് അതിലും വിഭജിച്ചിരിക്കുന്നത്. അതുപോലെത്തന്നെയായിരിക്കണം. --Vssun 12:39, 30 ജനുവരി 2010 (UTC)Reply[മറുപടി]

Can you explain that in physics. It starts from low frequency C and reaches the high frequency C. Then again it goes to higher octave. --Musicindia1 12:55, 30 ജനുവരി 2010 (UTC)Reply[മറുപടി]
ഞാൻ മനസ്സിലാക്കിയിടത്തോളം സംഗീതത്തിലെ നോട്ടുകളുടെ ആവൃത്തി (frequency) ജ്യോമെട്രിൿ പ്രോഗ്രെഷനിലാണ്‌. D യുടെ ആവൃത്തി C യുടെ 2^(1/7) മടങ്ങാണ്‌. ഇങ്ങനെ വരുമ്പോൾ അടുത്ത C യുടെ ആവൃത്തി ആദ്യത്തേതിന്റെ 2^(7/7) = 2 മടങ്ങാകുന്നു. ഇതിപ്പോൾ എങ്ങനെയാ ലേഖനത്തിൽ ചേർക്കുന്നത് -- റസിമാൻ ടി വി 13:00, 30 ജനുവരി 2010 (UTC)Reply[മറുപടി]
സംഗീതത്തിലെ 12 സ്വരങ്ങളും C മുതൽ എടുത്താൽ ഇപ്രകാരമാണ് പോകുന്നത്. പാസ്ചാത്യമാനെങ്കിലും , പൌരസ്ത്യമാനെങ്കിലും C , C#, D, D#, E, F, F#, G, G#, A, A#, B. വീണ്ടും C യുടെ അടുത്ത മേൽസ്ഥായി മുതൽ മുകളിലേക്കു. ശ്രമിച്ചു നോക്കൂ. എഴുതാൻ സാധിക്കും --Musicindia1 13:57, 30 ജനുവരി 2010 (UTC)Reply[മറുപടി]

അറിവനുസരിച്ച് ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശരിയാണോ എന്ന് പരിശോധിക്കുക.--Vssun (സുനിൽ) 16:34, 22 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

റസിമാന്റെ നിരീക്ഷണം, C->D, D->E എന്നിവയുടെ കാര്യത്തിൽ ഒരുവിധം ശരിയായിരിക്കും. എന്നാൽ സെമീടോണുകളായ E->F ശരിയായിരിക്കില്ലെന്ന കാര്യം മുകളിൽ പറഞ്ഞിരിക്കുന്ന 12 നോട്ടുകൾ ശ്രദ്ധിച്ചാൽ മനസിലാകുമല്ലോ അല്ലേ? ഇവിടെ ഓരോ സെമീടോണുകളേയും (C->C#, C#->D.. ) ആവൃത്തി, അടിസ്ഥാനസ്വരത്തിന്റെ 2n/12 മടങ്ങ് എന്നെടുക്കാൻ സാധിക്കുമല്ലോ അല്ലേ? പക്ഷേ അങ്ങനെ എടുത്താൽ നേരത്തേ പറഞ്ഞിരുന്നതിൽ നിന്നും വ്യത്യസ്തമായി C->D 21/6 മടങ്ങ് എന്നുവരും.. --Vssun (സംവാദം) 02:31, 8 ജനുവരി 2012 (UTC)Reply[മറുപടി]
ഇത് എഴുതി കുറേ കഴിഞ്ഞശേഷമാണ് F/E, D/C ആവൃത്തി അനുപാതങ്ങൾ വ്യത്യസമാണെന്ന് അനിയൻ പറഞ്ഞുതന്നത് :) ഇവിടത്തെ സംഖ്യകൾ നോക്കുമ്പോൾ 2^12 ശരിയാണെന്ന് തോന്നുന്നു - റസിമാൻ ടി വി 04:38, 8 ജനുവരി 2012 (UTC)Reply[മറുപടി]
"മ്യൂസിക്കൽ സ്കെയിൽ" താളിലേക്ക് മടങ്ങുക.