സംവാദം:മൊറാർജി ദേശായി
Latest comment: 11 വർഷം മുമ്പ് by Bipinkdas
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Morarji Desai » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
"മൊറാർജി ദേശായി ......1962-ലെ യുദ്ധത്തിനുശേഷം ആദ്യമായി ചൈനയുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു" എന്നെഴുതിയിരിക്കുന്നതു ശരിയാകാൻ വഴിയില്ല. അടിയാന്തിരാവസ്ഥക്കാലത്ത് 1976-ൽ ഇന്ദിരാഗാന്ധിയുടെ സർക്കാരാണ്, കെ.ആർ. നാരായണനെ അംബാസഡറായി നിയമിച്ചുകൊണ്ട് ചൈനയുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതെന്നാണ് എന്റെ ഓർമ്മ.ജോർജുകുട്ടി (സംവാദം) 10:51, 6 ജൂലൈ 2013 (UTC)
- ശരിയാണ്, 1962 ലെ യുദ്ധത്തിനുശേഷം കെ.ആർ.നാരായണനാണ് പിന്നീട് ചൈനയിലെ നയതന്ത്രപ്രതിനിധിയായി പോയത്. നയതന്ത്രബന്ധം പുന:സ്ഥാപിക്കാൻ ശ്രമിച്ചു എന്നായിരിക്കും ലേഖകൻ ഉദ്ദേശിച്ചിട്ടുളളത് ബിപിൻ (സംവാദം) 11:47, 6 ജൂലൈ 2013 (UTC)
പുനഃസ്ഥാപിക്കാൻ ശ്രമിച്ചു എന്നാണുദ്ദേശിച്ചതെങ്കിലും തെറ്റ്. മൊറാർജി അധികാരത്തിൽ വന്നത് 1977-ലാണ്. അതിനു മുൻപ്, 1976-ൽ തന്നെ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിരുന്നു.ജോർജുകുട്ടി (സംവാദം) 12:13, 6 ജൂലൈ 2013 (UTC)
- നയതന്ത്ര ബന്ധം മെച്ചപ്പെടുത്തി എന്നു മാറ്റി. ബിപിൻ (സംവാദം) 15:55, 6 ജൂലൈ 2013 (UTC)