സംവാദം:മാളികപ്പുറത്തമ്മ
മാളികപ്പുറത്തമ്മ അയ്യപ്പൻ്റെ കാമുകിയല്ല, സാക്ഷാത് മാതൃസ്വരൂപമാണ്.
തിരുത്തുകമാളികപ്പുറത്തമ്മ അയ്യപ്പൻറെ അമ്മയായി തന്നെയാണ് അവിടെ കുടികൊള്ളുന്നത്. സംഘകാല കൃതികളിലൂടെ നോക്കുകയാണെങ്കിൽ അവിടെ കുടികൊള്ളുന്നത് കൊട്രൈവൈ എന്ന യുദ്ധ ദേവതയും മലവാര സാധന സമ്പ്രദായം വഴിയാണ് നോക്കുന്നത് എങ്കിൽ അവിടെ കുടികൊള്ളുന്നത് കരിനീലിയും ആണ്. കരിമല നീലിമല എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ തന്നെ ഉദാഹരണമായി എടുക്കാം. ഇനി പന്തളം രാജവംശവുമായി തന്നെ പരിശോധിക്കുകയാണെങ്കിൽ അവിടെ കുടികൊള്ളുന്നത് പാണ്ഡ്യ വംശജരുടെ കുല ദേവതയായ മധുരമീനാക്ഷിയാണ്. ഇതെല്ലാം അയ്യപ്പൻറെ മാതൃഭാവത്തിൽ തന്നെയുമാണ് കുടികൊള്ളുന്നത്. മകരവിളക്ക് അനുബന്ധിച്ച് നടക്കുന്ന എഴുന്നള്ളത്ത് ശ്രദ്ധിച്ചാൽ അയ്യപ്പൻറെ തിടമ്പ് മാളികപ്പുറത്തേക്ക് എത്തുന്നതും മാളികപ്പുറത്ത് അമ്മയെ വണങ്ങുന്നതും നമുക്ക് കാണാവുന്നതാണ്. ഒരിക്കലും കാമുകി ഭാവത്തിൽ അല്ല അവിടെ ഇരിക്കുന്ന ശക്തിയെ പൂജിക്കുന്നത് പോലും. അതിനാൽ തെറ്റിദ്ധാരണകൾ തീർത്തും ഒഴിവാക്കുക. Prajeesh.J (സംവാദം) 04:23, 23 ഒക്ടോബർ 2024 (UTC)