കോപ്രോഫിലിക്കിനും വേണം ഒരു കുറിപ്പിന്റെ സഹായം. ഇത്തിരി വലിയൊരു കുറിപ്പു തന്നെ വേണം അതിന്‌.Georgekutty 01:24, 20 ഓഗസ്റ്റ് 2010 (UTC)Reply

കോപ്രോഫിലിയ മറ്റൊരു ലേഖനമായാൽപ്പോരേ?--തച്ചന്റെ മകൻ 10:21, 20 ഓഗസ്റ്റ് 2010 (UTC)Reply


മതിയാകും. ലേഖനം തന്നെയാണു വേണ്ടത്. കോപ്രോഫിലിയയെ കുറിപ്പിൽ ഒതുക്കാൻ പാടാണ്‌. എന്റെ ആത്മഗതം: "നല്ല ഒന്നാന്തരം ഒരു കവിതയെ ഇത്തരം കോപ്പിരാട്ടികളൊക്കെയായി connect ചെയ്തു വ്യാഖ്യാനിക്കുന്ന നിരൂപകന്മാരെ തൂക്കിലിടേണ്ടതല്ലേ" :)Georgekutty 11:02, 20 ഓഗസ്റ്റ് 2010 (UTC)Reply

കവിതയുടെ അബോധമനശ്ശാസ്ത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കോശജ്വലനമുണ്ടാക്കുന്ന :) ഇത്തരം ചില സത്യങ്ങളും (സത്യം പലതുണ്ട്) ഉണ്ട്, ഇച്ചായോ.
മാമ്പഴത്തെക്കുറിച്ചുള്ള നിരൂപണമല്ല, വൈലോപ്പിള്ളിക്കവിതയിൽ പ്രകടാമാകുന്ന ഏനൽ സ്വഭാവവിശേഷത്തിന്റെ(:Please refer Freud's "Charecter and Aal Eroticism" and "Three Contributions to the Theory of Sex". Quick: en:Character structure) പഠനത്തിലാണ്‌ എം.എൻ. വിജയൻ ഇത് വിവരിക്കുന്നത്. സാഹിത്യത്തിന്റെ/കലയുടെ ഉദാത്തതലത്തിനു പിന്നിലെ പ്രാകൃതമായ ലൈംഗികതൃഷ്ണയുടെയും (Libido) ആനന്ദതത്ത്വത്തിന്റെയും (Pleasure principle) പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അവ വായിക്കുമ്പോൾ 'അയ്യേ ഇത് ഇങ്ങനെയാണോ വേണ്ടത്' എന്ന ചോദ്യമുണ്ടാകും; ഇയാളെ തൂക്കിലിടണമല്ലോ എന്നും. ഇതൊക്കെ ഫോൿലോറിൽ മാത്രം നടത്തിയാൽ മതി, സാഹിത്യവും സംഗീതവുമൊക്കെ ദൈവദത്തമാണെന്ന്, സ്വയംഭൂവാണെന്ന്, എല്ലാം ചിലർ വാദിക്കുകയും ചെയ്യും. എന്തിനാ ജോർജ്ജൂട്ടി മരിച്ചുകഴിഞ്ഞ ആ നല്ല മനുഷ്യനെ വീണ്ടും തൂക്കിലിടുന്നത്? ജീവിച്ചിരിക്കുമ്പോൾത്തന്നെ കുറേപ്പേർ തൂക്കിലിടാൻ ശ്രമിച്ചതല്ലേ? --തച്ചന്റെ മകൻ 14:23, 20 ഓഗസ്റ്റ് 2010 (UTC)Reply


'കോപ്രോഫിലിയ' എന്ന വാക്കിൽ സൂചിതമായ ആശയത്തെക്കുറിച്ച് ഏകദേശം അറിയാമായിരുന്നെങ്കിലും ആ വാക്ക് ഞാൻ നേരത്തേ കേട്ടിരുന്നില്ല. 'കഥാർസിസ്' പോലെ വല്ലതും ആണെന്നാണ്‌ കേട്ടപ്പോൾ കരുതിയത്. എന്നാൽ അന്വേഷിച്ചു കണ്ടെത്തിയപ്പോൾ അതിനെ വൈലോപ്പിള്ളിയുടെ മാമ്പഴവുമായി ബന്ധിപ്പിച്ചത് എനിക്ക് ഒരു ചെറിയ ഞെട്ടൽ തന്നു. അങ്ങനെ ഞെട്ടുന്നതിലൊന്നും വലിയ കാര്യമില്ലെന്ന് ഉടനെ ഓർക്കുകയും ചെയ്തു. ഞാൻ മുകളിലെ കുറിപ്പിട്ടത് ഏറെയും തമാശായാണ്‌. എങ്കിലും ആദ്യം തോന്നിയ ഞെട്ടൽ മനസ്സിന്റെ ഏതോ കോണിൽ ഉണ്ടായിരുന്നതു കൊണ്ടാവണം 'തൂക്കിക്കൊല' കടന്നു വന്നത്. എം.എൻ. വിജയനെ നിന്ദിക്കണം എന്ന ഉദ്ദേശത്തോടെയല്ല അങ്ങനെ എഴുതിയത്. എനിക്ക് അദ്ദേഹത്തോട് ബഹുമാനം മാത്രമേയുള്ളു. സാഹിത്യവും മറ്റും ദൈവദത്തമാണെന്നോ സ്വയംഭൂവാണെന്നോ ഒന്നും ഞാൻ വാദിക്കാറില്ല. ദൈവത്തെ കഴിയുന്നത്ര കുറച്ചുകാര്യങ്ങളിൽ മാത്രം കക്ഷിയാക്കുന്നതാണ്‌ എനിക്കിഷ്ടം. സാഹിത്യത്തിന്റേയും കലയുടേയും പിന്നിലുള്ള പ്രക്രിയകൾ പ്രാകൃതവും സങ്കല്പിക്കാവുന്നതിലേറെ സങ്കീർണ്ണവും ആണെന്ന സാമാന്യധാരണ എനിക്കുണ്ട്. പിന്നെ വഴക്കിടാൻ കാര്യമൊന്നുമില്ലല്ലോ.Georgekutty 16:46, 20 ഓഗസ്റ്റ് 2010 (UTC)Reply

ഞാൻ താങ്കളെ ഉദ്ദേശിച്ചേ അല്ലല്ലോ പറഞ്ഞത് ; വഴക്കിട്ടതുമല്ല. വസ്തുത വിവരിച്ചപ്പോൾ താങ്കൾ തമാശയായെങ്കിലും പറഞ്ഞ വാക്ക് കടമെടുത്തെന്നേയുള്ളൂ (അതിന്റെ തൊട്ടടുത്ത വരിക്ക് താങ്കളുമായി ഒരു ബന്ധവുമില്ല). അതങ്ങനെയല്ലെന്ന് പറയുക മാത്രമേ ഉദ്ദേശിച്ചുള്ളൂ. കൂടുതലെന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ എന്റെ പിഴ. എന്നോട് ക്ഷമിക്കൂ. എനിക്ക് താങ്കളോട് ബഹുമാനം മാത്രമേയുള്ളൂ.--തച്ചന്റെ മകന്‍ 17:53, 20 ഓഗസ്റ്റ് 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മാമ്പഴം_(കവിത)&oldid=777380" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാമ്പഴം (കവിത)" താളിലേക്ക് മടങ്ങുക.