സംവാദം:മഹ്‌മൂദ് അഹ്‌മദീനെജാദ്
Latest comment: 12 വർഷം മുമ്പ് by Praveenkoramkottil
"1979-ൽ അമേരിക്കൻ എംബസി ഉദ്യോഗസ്ഥരെ ബന്ദികളാക്കി വർഷത്തിലേറെക്കാലം പടിഞ്ഞാറിനെ ശ്വാസം മുട്ടിച്ച വിദ്യാർത്ഥി സംഘത്തിൽ മുമ്പനായി നെജാദുമുണ്ടായിരുന്നു." ഈ വാദം ഇറാനോ, ഇറാനിയൻ പ്രതിപക്ഷമോ അംഗോകരിച്ചിട്ടില്ല. --ഓലപ്പടക്കം (സംവാദം) 12:38, 3 ഒക്ടോബർ 2012 (UTC)
ഈ ലേഖനം ഒരു അഹ്മദിനെജാദ് ആരാധകനാണ് എഴുതിയിരിയ്ക്കുന്നത് എന്ന് സംശയലേശമന്യേ വ്യക്തമാണ്. അതിനാൽ അസന്തുലിതയിൽ സംശയം രേഖപ്പെടുത്തുന്നു.--ഓലപ്പടക്കം (സംവാദം) 19:46, 3 ഒക്ടോബർ 2012 (UTC)
“ | നാലു വർഷം കഴിഞ്ഞ് പി.എച്ച്.ഡി. ട്രാഫിക് ആന്റ് ട്രാൻസ്പോർടേഷനിൽ ഗവേഷണം നടത്തുമ്പോൾ തന്നെ നാടിന്റെ ഗതി നിർണ്ണയിക്കുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളിലും പയറ്റിത്തുടങ്ങിയിരുന്നു. | ” |
“ | ഇറാനിൽ ഇസ്ലാമിക വിപ്ലവം കത്തിനിൽക്കുന്ന നാളുകളിൽ അതിന്റെ ചൂരും ചൂടും ഏറ്റു വാങ്ങി നെജാദ് മുൻനിരയിലെത്തി | ” |
മുതലായ പ്രയോഗങ്ങൾ മാധ്യമം ലേഖനങ്ങൾക്ക് മാത്രം ചേരുന്നവയാണ്. വിക്കിപീഡിയയ്ക്ക് ചേരുമെന്ന് തോന്നുന്നില്ല.--ഓലപ്പടക്കം (സംവാദം) 20:20, 3 ഒക്ടോബർ 2012 (UTC)