സംവാദം:ചെണ്ടുമല്ലി

(സംവാദം:മല്ലിക (സസ്യം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 15 വർഷം മുമ്പ് by Naveen Sankar

ചെറിയ സംശയങ്ങൾ

  • ചെട്ടിമല്ലി എന്നും അറിയപ്പെടുന്ന പൂവാണോ ഇത്‌?
  • മല്ലികപ്പൂവ് എന്നാൽ മുല്ലപ്പൂ എന്നും അർഥമില്ലേ? "മല്ലികപ്പൂവിൻ മധുരഗന്ധം നിന്റെ മന്ദസ്മിതം പോലും ഒരു വസന്തം..." എന്ന പാട്ട് മുല്ലപ്പൂവിനെക്കുറിച്ചല്ലേ? ShajiA 16:19, 29 ഒക്ടോബർ 2007 (UTC)Reply

ഈ പൂവിനെ ചെട്ടിമല്ലി എന്നാണ് പറയാറ്‌. മല്ലികപൂവ് മുല്ലപൂവാണല്ലോ...Aruna 16:24, 29 ഒക്ടോബർ 2007 (UTC)Reply

എൻറെ നാട്ടിലൊക്കെ മല്ലികക്ക് മല്ലികാ എന്നു തന്നെ പറയാറ്. മുല്ലക്ക് മുല്ല എന്നും. ചെട്ടിമല്ലി എന്നുതന്നെ ആദ്യമായി കേൾക്കുകയാ. --ബ്ലുമാൻ‍ഗോ 17:21, 29 ഒക്ടോബർ 2007 (UTC)Reply

ഇതു ചെട്ടിമല്ലി തന്നെ.ചെണ്ട്മല്ലി എന്നറിയപ്പെടുന്നതും ഇതു തന്നെ അല്ലേ?തലക്കെട്ടു തിരുത്തുകയും,സം‌വാദം താളിലെ ഈ ചിത്രം തന്നെ ലേഖനത്തിലും ഉപയോഗിക്കുകയും വേണം--അനൂപൻ 17:37, 29 ഒക്ടോബർ 2007 (UTC)Reply

എന്നാൽ ഒരോജില്ലക്കാരും അവരുടെ നാട്ടിൽ ഉപയോഗിക്കുന്ന പേർ പറയട്ടെ. മലപ്പുറം - മല്ലിക --ബ്ലുമാൻ‍ഗോ 18:21, 29 ഒക്ടോബർ 2007 (UTC)Reply

ലേഖനത്തിൽ വിവിധ സ്ഥലങ്ങളിൽ അറിയപ്പെടുന്ന പേരുകൾ കൊടുക്കാവുന്നതാണ്. ഉദാ: മലപ്പുറത്ത് മല്ലിക എന്നും മറ്റ് സ്ഥലങ്ങളിൽ ചെണ്ട്മല്ലി, ചെട്ടിമല്ലി എന്നീ പേരുകളിലും അറിയപ്പെടുന്നു - എന്നോ മറ്റോ. simy 18:28, 29 ഒക്ടോബർ 2007 (UTC)Reply

ഇതിന്റെ ശാസ്ത്രീയനാമം എന്താണ്? Dhruvarahjs 05:33, 30 ഒക്ടോബർ 2007 (UTC)Reply

Tagetes erecta ആണെന്ന് തോന്നുന്നു ആരെങ്കിലും ഒന്നു ഉറപ്പിക്കാമോ? Dhruvarahjs 05:53, 30 ഒക്ടോബർ 2007 (UTC)Reply

ഇംഗ്ലീഷ് വിക്കിയിൽ ഇതേ പേരിൽ ഒരു ലേഖനം ഉണ്ട്.ഒപ്പമുള്ള ചിത്രം കാണുമ്പോൾ നമ്മുടെ ചെണ്ട്മല്ലി പോലെ തോന്നുന്നു--അനൂപൻ 06:02, 30 ഒക്ടോബർ 2007 (UTC)Reply

ഗൂഗിൾ image searchil indian flower എന്നോക്കെ തീരഞ്ഞിട്ട് ഇതിനൊട് സമ്യമുള്ള പടം നോക്കി കിട്ടിയതാ :) അതുതന്നെയാണെന്ന് തോന്നുന്നു Dhruvarahjs 06:06, 30 ഒക്ടോബർ 2007 (UTC)Reply

ചെണ്ടുമല്ലി.. ചെട്ടുമല്ലി.. എന്നൊക്കെ കേൾക്കുന്നു..Sx 07:07, 30 ഒക്ടോബർ 2007 (UTC)Reply

തമിഴിലും കന്നഡയിലും സംസ്കൃതത്തിലും മുല്ലക്ക് മല്ലിക എന്നാണ് പറയുന്നത് എന്നാൽ മലയളത്തിൽ മല്ലിക എന്നു പറയുന്നത് ഈ ചെടിക്കല്ലേ Dhruvarahjs 08:44, 30 ഒക്ടോബർ 2007 (UTC)Reply

ഇതിലെ വിക്കിവൽക്കരണം എടുത്തു കളയാം ധ്രുവൻ 07:29, 9 നവംബർ 2007 (UTC)Reply

തിരുവനന്തപുരത്തെ ചാല പൂച്ചന്തയിൽ ഇതിന് ചെണ്ടുമല്ലി എന്ന് മലയാളികളും ബന്തി എന്ന് തമിഴരും പറയുന്നു. രണ്ടുനിറത്തിൽ കിട്ടും - മഞ്ഞയും ഓറഞ്ചും. മല്ലിക എന്നത് ഇതുവരെയുള്ള അറിവിൽ മുല്ലപ്പൂ തന്നെയാണ്. പണ്ടൊക്കെ പഠിച്ചതും അങ്ങനെയാ. --Naveen Sankar 08:24, 5 ജൂൺ 2009 (UTC)Reply
ശീർഷകം ചെണ്ടുമല്ലി എന്ന് മാറ്റട്ടേ?--Naveen Sankar 10:07, 8 ജൂൺ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ചെണ്ടുമല്ലി&oldid=670806" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചെണ്ടുമല്ലി" താളിലേക്ക് മടങ്ങുക.