ഈ തലക്കെട്ടിന് എന്തോ പ്രശ്നമില്ലേ ?? മലയാള ഭാഷാചരിത്രം എന്നല്ലേ വേണ്ടത് ?? --ടക്സ് എന്ന പെൻ‌ഗ്വിൻ 07:08, 1 ജൂലൈ 2007 (UTC)Reply

മറ്റു ലേഖനങ്ങളിൽ നിന്നുള്ള വളരെയധികം ഭാഗങ്ങൾ ഈ ലേഖനത്തിലേക്ക് കോപ്പി ചെയ്തിട്ടുണ്ട്.ഉദാ. ഉപഭാഷാവാദം, പൂർവ തമിഴ് വാദം...മുതലായവ....ഇത് വിക്കിയുടെ നയത്തിന് ഏതെങ്കിലും തരത്തിൽ പോറലേല്പ്പിക്കുന്നുണ്ടോ? പരിശോധിച്ച് അഭിപ്രായം പറയുവാൻ താല്പര്യപ്പെടുന്നു.--Mra 17:33, 15 സെപ്റ്റംബർ 2009 (UTC)Reply

ഏതെങ്കിലും ഒരു വിഷയയുമായി ബന്ധപ്പെട്ട ലേഖനങ്ങളിൽ നിന്നുള്ള ഉള്ളടക്കം, ഒരു പ്രത്യേക ലേഖനത്തിൽ സം‌യോജിപ്പിക്കുമ്പോൾ പ്രസ്തുത ലേഖനങ്ങളിൽ നിന്നുള്ള ഉള്ളടക്കം മൊത്തമായി ഇതിലേക്ക് പകർത്തുന്നത് ശരിയല്ല. അങ്ങനെ ചെയ്താൽ ഈ ലേഖനത്തിന്റെ വലിപ്പം അന്തമില്ലാതെ കൂടി കൊണ്ടിരിക്കും. ഒപ്പം വായനക്കാരെ ലേഖനത്തിൽ നിന്ന് അകറ്റുകയും ചെയ്യും.
ഇത്തരം സന്ദർഭങ്ങളിൽ എന്ത് ചെയ്യണം എന്ന് മനസ്സിലാക്കാൻ കേരളം എന്ന ലേഖനത്തിലെ ചരിത്രം, ഭൂമിശാസ്ത്രം, ആഘോഷങ്ങളും ഉത്സവങ്ങളും എന്നീ ഉപവിഭാഗങ്ങൾ കാണുക. അതായത് പ്രസ്തുത വിഷയ്ത്തിന്റെ പ്രധാന കാര്യങ്ങൾ കേരളം എന്ന ലേഖനത്തിൽ പറഞ്ഞിട്ട് ആ വിഷയം വിശദമായി വേറൊരു ലേഖനത്തിൽ കൈകാര്യം ചെയ്യുന്നു. അതേ അപ്രോച്ച് തന്നെയാണു് എല്ലാ വിക്കിപീഡിയ ലേഖനങ്ങളിലും വേണ്ടത്. കേരളം എന്ന ലേഖനത്തിലെ പലവിഭാഗങ്ങളും ഈ വിധത്തിൽ പിരിച്ചെഴുതി പ്രസ്തുത ലേഖനത്തിന്റെ വലിപ്പം കുറയ്ക്കേണ്ടതുണ്ടു്. എങ്കിലും കാര്യങ്ങൾ മനസ്സിക്കാൻ ഉദാഹരണമായി ആ ലേഖനം തിരഞ്ഞെടുത്തു എന്ന് മാത്രം.
പൊതുവെ ഇംഗ്ലീഷ് വിക്കിപീഡിയയിൽ, 32 കിലോബൈറ്റ്സ് ആണു് ഒരു ലേഖനത്തിന്റെ വലിപ്പത്തിന്റെ പരിധിയായി വച്ചിരിക്കുന്നത്. നമ്മുടെ സ്ക്രിപ്റ്റിന്റെ പ്രത്യേകത കൊണ്ടു് നമുക്ക് 32 കിലോബൈറ്റ്സ് എന്ന പരിധി വെക്കാനൊന്നും പറ്റില്ല. എങ്കിലും വിഷയബാഹുല്യം വായനക്കാരനെ ലേഖനത്തിൽ നിന്ന് അകറ്റരുത് എന്നതാവണം നമ്മൾ ലേഖനമെഴുതുമ്പോൾ ശ്രദ്ധിക്കേണ്ടത്. --Shiju Alex|ഷിജു അലക്സ് 17:56, 15 സെപ്റ്റംബർ 2009 (UTC)Reply

താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്---Mra 14:36, 16 സെപ്റ്റംബർ 2009 (UTC)Reply

"മലയാളഭാഷാചരിത്രം" താളിലേക്ക് മടങ്ങുക.