എന്ന് ഇംഗ്ലീഷ് വിക്കി. മദ്‌ഹബ് എന്നുള്ളതിന്‌ എന്താ മലയാളത്തിൽ നിർവ്വചനം കൊടുക്കുക? school എന്നുള്ളതിന്റെ ഇവിടത്തെ മലയാളം എന്താ? -- റസിമാൻ ടി വി 15:36, 5 ഓഗസ്റ്റ് 2009 (UTC)Reply

കർമ്മശാസ്ത്ര സരണി എന്നോ കർമ്മശാസ്ത്ര പാഠശാല എന്നോ സ്വതന്ത്രമായി അർഥം നൽകാവുന്നതല്ലെ--Apibrahimk 15:54, 5 ഓഗസ്റ്റ് 2009 (UTC)Reply

കർമ്മശാസ്ത്രസരണിയാണ്‌ നല്ലതെന്ന് തോന്നുന്നു. നന്ദി -- റസിമാൻ ടി വി 16:04, 5 ഓഗസ്റ്റ് 2009 (UTC)Reply

കൊള്ളാം. ഇതു് ഈ കോൺറ്റെസ്റ്റിനു പറ്റിയ നല്ലൊരു വാക്കാണു്. ഞാൻ അനുകൂലിക്കുന്നു. --Shiju Alex|ഷിജു അലക്സ് 16:09, 5 ഓഗസ്റ്റ് 2009 (UTC)Reply

സരണി എന്നതു തന്നെയാണ്‌ പറ്റിയത്. --Vssun 07:22, 6 ഓഗസ്റ്റ് 2009 (UTC)Reply
{{Kerala school of astronomy and mathematics}} ഈ ഫലകത്തിലെ സമൂഹത്തേയും സരണിയാക്കാവുന്നതാണ്‌. --Vssun 07:25, 6 ഓഗസ്റ്റ് 2009 (UTC)Reply

അതെ. ആ ഫലകം നിർമ്മിക്കുന്ന സമയത്ത് പറ്റിയ വാക്കു് കിട്ടാഞ്ഞതിനാൽ സമൂഹമാക്കിയതാണു്. --Shiju Alex|ഷിജു അലക്സ് 08:00, 6 ഓഗസ്റ്റ് 2009 (UTC)Reply

താളിൽ ഐപി ചേർത്ത വ്യക്തിപരമായ അഭിപ്രായം നീക്കി -- റസിമാൻ ടി വി 22:17, 28 ജനുവരി 2013 (UTC)Reply

മദ്ഹബ്

തിരുത്തുക

നാലു മദ്‌ഹബുകളുടെ സ്ഥാപകരായ നാലു മഹാ പ്ണ്ഡിതരും കരുതിക്കൂട്ടി മദ്‌ഹബുകൾ സ്ഥാപിച്ചതല്ല, മറിച്ച് അവരുടെ പഠന ഗവേശണങ്ങൾക്ക് പിൻ ഗാമികൾ നൽകിയ അംഗീകാരമാണ് മദ്‌ഹബുകൾക്ക് അടിത്തറ പാകിയത്. അഥവാ ഇസ്ലാമിക ലോകം കണ്ടതിൽ വെച്ച് ഏറ്റവും അഗ്രകണ്യരായ മഹാ പണ്ഡിതരാണ് ഈ നാലുമദുഹബുകളുടെ സ്ഥാപകരായി അറിയപ്പെടുന്നത്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുർആനിലും ഹദീസിലും ഇവരെക്കാൾ പ്രഗൽഭരായ മറ്റൊരു പണ്ഡിതനും വന്നിട്ടില്ലെന്ന് മദ്‌ഹബുകളെ പിൻപറ്റുന്നതിനെ നിശേധിക്കുന്നവർ പോലും അംഗീകരിക്കുന്നു. ഇക്കാരണത്താൽ തന്നെ ഈ മഹത്തുക്കളുടെ ശിശ്യഗണങ്ങൾ മനസ്സിലാക്കി “‘ഇസലാമിക നിയമ നിർത്ഥാരണത്തിൽ തെറ്റു പറ്റാതിരിക്കാൻ ഞങ്ങളെക്കാൽ കൂടുതൽ സാധ്യത സർവ്വകലാവല്ലഭരായ ഞങ്ങളുടെ ഈ ഗുരുവര്യർ തന്നെയാണ്” ഇക്കാരണത്താൽ ഇവരുടെ ശിശ്യർ സ്വന്ത്വം ഗവേശണങ്ങളേക്കാൾ ഗുരുനാഥരുടെ ഗവേശണങ്ങൾക്ക് മുൻഗണന നൽകുകയും,ആ ഗവേശണങ്ങളുടെ ആധികരികത സ്ഥാപിക്കുന്നതിലായി ജോലിയാകുകയും ചെയ്തു. ഇവരുടെ ശിശ്യഗണങ്ങളും തലമുറകളായി ഇതേ പാത തുടർന്നു. ഇതാണ് മദ്ഹബുകളുടെ ആവിർഭാവത്തിനും പ്രചരണത്തിനും ഹേതുവായത്. ചില നവീന വാദക്കാർ ചോദിക്കുന്നു “ഈ പണ്ഡിതരെ അന്ധമായി അനുകരിക്കേണ്ടതുണ്ടോ? അവരുടെ ഗവേശണങ്ങളിൽ തെറ്റുകൾ കടന്ന് കൂടാമല്ലോ?അതു കൊണ്ട് ഒരു പുനഃപഠനം നടത്തി ഈ ഗവേശണങ്ങളിലെ ശരിയും തെറ്റും വേർതിരിച്ചുകൂടെ” ചോദ്യം പ്രസക്തം; പക്ഷേ പത്ത് നൂറ്റാണ്ട്കാലം ജീവിച്ച മുഴുവൻ പണ്ഡിതരും അംഗീകരിച്ച് പിൻപറ്റി വന്ന ഇമാമീങ്ങളുടെ പഠനങ്ങളെ പൂർണ്ണമായും നിരൂപണം നടത്താൻ കഴിവുള്ള ഒരു വ്യക്തി പോലും ഇന്ന് ജീവിച്ചിരിപ്പില്ലെന്നു എല്ലാ മുസ്ലിമും സമ്മതിക്കുന്നു. കാരണം കാലം കഴിയുന്തോറും ദീനീ വിജ്ഞാനം ശോഷിച്ചാണ് വരുന്നതു.ഇസ്ലാമിന്റെ തനതായ പരമ്പരയും നിലനിൽപും മദ്ഹബുകളിൽ കൂടിയാണ് muhammednishad 29-1-2013 @@nrs

ഇതെല്ലാം താങ്കളുടെ വ്യക്തിപരമായ അഭിപ്രായമല്ലേ? വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് എന്ന താൾ ദയവായി വായിക്കുക -- റസിമാൻ ടി വി 13:52, 29 ജനുവരി 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മദ്ഹബ്&oldid=4025663" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മദ്ഹബ്" താളിലേക്ക് മടങ്ങുക.